ഹയർ സെക്കൻഡറി തുല്യതാ പരീക്ഷയ്ക്ക് ട്രാൻസ്ജെൻഡറുകൾ

സമൂഹത്തിന്റെ ഒറ്റപ്പെടുത്തൽ മൂലം പഠനം നിലച്ചുപോയ 35 ട്രാൻസ്ജെൻഡറുകൾ  സാക്ഷരതാ മിഷന്റെ ഇന്നു തുടങ്ങുന്ന ഹയർ സെക്കൻഡറി തുല്യതാ പരീക്ഷയെഴുതും. 145 കേന്ദ്രങ്ങളിലായി 23,542 പേർ എഴുതുന്ന പരീക്ഷയിൽ ഒന്നാം വർഷക്കാരായി 16,045 പേരും രണ്ടാം വർഷക്കാരായി 7462 പേരുമാണുള്ളത്.  മിഷന്റെ തുടർ വിദ്യാഭ്യാസ പദ്ധതിയായ സമന്വയയുടെ ഭാഗമായാണു  ട്രാൻസ്ജെൻഡറുകൾ പരീക്ഷയെഴുതുന്നത്. 

കൊല്ലം, പത്തനംതിട്ട ജില്ലകളിൽ നിന്ന് 11 പേർ വീതവും  തിരുവനന്തപുരം ജില്ലയിൽ നിന്ന് എട്ടു പേരുമാണ് എഴുതുക. കോഴിക്കോട് നിന്നു ‍രണ്ടു പേരും  തൃശൂർ, എറണാകുളം, ഇടുക്കി  ജില്ലകളിൽ നിന്ന് ഒരാൾ‍ വീതവും പരീക്ഷ എഴുതും. പരീക്ഷ 25ന് അവസാനിക്കും.