‘കൂൾ’ ഓൺലൈൻ പരിശീലന സംവിധാനവുമായി കൈറ്റ്

അധ്യയന ദിനങ്ങൾ നഷ്ടപ്പെടുത്താതെ ഇഷ്ടമുള്ള കോഴ്സ് തിരഞ്ഞെടുക്കാനും വിദഗ്ധരായ ഫാക്കൽറ്റികളുടെ സേവനം പ്രയോജനപ്പെടുത്താനും ‘കൂൾ’ ഓൺലൈൻ പരിശീലന സംവിധാനവുമായി കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എജ്യുക്കേഷൻ (കൈറ്റ്). പൊതുവിദ്യാഭ്യാസ രംഗത്ത് ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ സംസ്ഥാനമായി കേരളം മാറുന്നതിലേക്കുള്ള പ്രധാന ചുവടുവയ്പാണ് ‘കൂൾ’ (കൈറ്റ്സ് ഓപ്പൺ ഓൺലൈൻ ലേണിങ്) എന്നു മന്ത്രി സി.രവീന്ദ്രനാഥ് പറഞ്ഞു.

പൊതുജനങ്ങൾക്കുകൂടി പ്രയോജനപ്പെടുന്നവിധം കൂടുതൽ കോഴ്സുകൾ അവതരിപ്പിക്കാൻ പദ്ധതിയുണ്ടെന്നു കൈറ്റ് വൈസ് ചെയർമാൻ കെ.അൻവർ സാദത്ത് പറഞ്ഞു. കൂൾ വെബ്സൈറ്റ്: www.kool.itschool.gov.in. ഡിസംബർ ആദ്യം തുടങ്ങുന്ന ആദ്യ ബാച്ച് കോഴ്സിന് അധ്യാപകർക്ക് നവംബർ 30 വരെ സമഗ്ര (www.samagra.itshool.gov.in) പോർട്ടലിലെ കൂൾ ലിങ്ക് വഴി റജിസ്റ്റർ ചെയ്യാം.

More Campus Updates>