എയിംസ്: ബേസിക് റജിസ്ട്രേഷൻ തുടങ്ങി

ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേക്കുള്ള  (എയിംസ്) എംബിബിഎസ് അപേക്ഷയുടെ ബേസിക് ഘട്ടം തുടങ്ങി. aiimsexams.org എന്ന വെബ്സൈറ്റിൽ 2019 ജനുവരി മൂന്നുവരെ അപേക്ഷ നൽകാം.എന്നാൽ,ഇന്നലെ നടന്ന അപേക്ഷാനടപടികള്‍ സാങ്കേതികകാരണങ്ങളാൽ താമസിച്ചെന്നും ആക്ഷേപമുണ്ട്.

അപേക്ഷാനടപടികൾ കൂടുതൽ സുഗമമാക്കുന്നതിന്റെ ഭാഗമായി പുതുതായി തുടങ്ങിയ ‘പാർ’ പ്രവേശന രീതിയുടെ ഒന്നാംഘട്ടമാണു ബേസിക്. ഇനി ഫൈനൽ റജിസ്ട്രേഷനുമുണ്ട്.

ഇംഗ്ലിഷ് , ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾ ഉൾപ്പെട്ട ഹയർസെക്കൻഡറി 60 ശതമാനം മാർക്കോടെ വിജയിച്ചവർക്കാണ് അവസരം. വിവരങ്ങളും ഫോട്ടോയും ബേസിക് ഘട്ടത്തിൽ നൽകാം. ബേസിക്കില്‍ ഫീസ് ഈടാക്കില്ല. ബേസിക്കിൽ നൽകിയ വിവരങ്ങൾ, അംഗീകരിച്ചു കിട്ടിയവർക്ക് ഫൈനൽ റജിസ്ട്രേഷനിലേക്കു കടക്കാം.ഫെബ്രുവരി ആദ്യം തുടങ്ങുന്ന ഈ ഘട്ടം മാർച്ച് വരെ നീണ്ടുനിൽക്കും പരീക്ഷ മേയ് 25, 26 തീയതികളിൽ നടക്കുമെന്നാണു പ്രതീക്ഷിക്കപ്പെടുന്നത്. രാജ്യത്തെ മുൻനിര മെഡിക്കൽ സ്ഥാപനമായ എയിംസിന് ഡൽഹിക്കു പുറമെ ഭോപാൽ, ഭുവനേശ്വർ, ജോധ്പുർ, പട്ന, റായ്പുർ, ഋഷികേശ്, ഗുണ്ടൂർ, നാഗ്പുർ എന്നിവിടങ്ങളിൽ കേന്ദ്രങ്ങളുണ്ട്.

More Campus Updates>