ഇൻഡസ്‌ട്രിയൽ എൻജിനീയറിങ് മേഖലയിലെ ശ്രേഷ്‌ഠസ്‌ഥാപനമായ ‘നിറ്റി’ 3 ദ്വിവത്സര പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 1. പോസ്‌റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ഇൻഡസ്‌ട്രിയൽ എൻജിനീയറിങ് (PGDIE): ഈ രംഗത്തുണ്ടാകുന്ന വിവിധ സാങ്കേതികമാറ്റങ്ങൾ ഉൾക്കൊണ്ട്, സങ്കീർണ സാങ്കേതിക പ്രശ്നങ്ങൾവരെ നിർധാരണം ചെയ്യുന്നതിനുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇൻഡസ്‌ട്രിയൽ എൻജിനീയറിങ് മേഖലയിലെ ശ്രേഷ്‌ഠസ്‌ഥാപനമായ ‘നിറ്റി’ 3 ദ്വിവത്സര പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 

ADVERTISEMENT

1. പോസ്‌റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ഇൻഡസ്‌ട്രിയൽ എൻജിനീയറിങ് (PGDIE): ഈ രംഗത്തുണ്ടാകുന്ന വിവിധ സാങ്കേതികമാറ്റങ്ങൾ ഉൾക്കൊണ്ട്, സങ്കീർണ സാങ്കേതിക പ്രശ്നങ്ങൾവരെ നിർധാരണം ചെയ്യുന്നതിനുള്ള ശേഷി വളർത്തുന്നു.

2. പോസ്‌റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ഇൻ‍ഡസ്ട്രിയൽ മാനേജ്‌മെന്റ് (PGDIM): ബിസിനസ് രംഗത്ത് അനുദിനം മാറിവരുന്ന ട്രെൻഡുകൾക്ക് അനുസൃതമായി മാനുഫാക്ചറിങ് ശൈലികൾ രൂപകൽപന ചെയ്ത് നടപ്പാക്കാനുള്ള ശേഷി പകരുന്നു

ADVERTISEMENT

3. പോസ്‌റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ സസ്റ്റെയ്നബിലിറ്റി മാനേജ്‌മെന്റ് (PGDSM): ഓപ്പറേഷൻസ്, സപ്ലൈ ചെയിൻ, സുരക്ഷിതത്വം തുടങ്ങിയവ ഏകോപിപ്പിച്ച് നിരന്തരപ്രവർത്തനം ഉറപ്പാക്കാനുള്ള പഠന പരിശീലനങ്ങൾ

വ്യവസ്‌ഥകൾ

ADVERTISEMENT

60% എങ്കിലും മൊത്തം മാർക്കോടെ ഏതെങ്കിലും ശാഖയിലെ എൻജി / ടെക്‌നോളജി ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. 

·PGDIE – ഗേറ്റ് സ്കോർ വേണം

·PGDIM – ഐഐഎം ക്യാറ്റ് സ്കോർ വേണം

·PGDSM – ഗേറ്റ്, ക്യാറ്റ്, ജിആർഇ, ജിമാറ്റ് ഇവയൊന്നിലെ സ്കോർ വേണം

ഓൺലൈൻ അപേക്ഷ മാർച്ച് ഒന്നു വരെ സ്വീകരിക്കും. സിലക്‌ഷന്റെ ഭാഗമായി ഇന്റർവ്യൂ ഉണ്ട്. ഓരോ പ്രോഗ്രാമിനും അപേക്ഷാ ഫീ 1000 രൂപ. പട്ടിക / ഭിന്നശേഷി വിഭാഗക്കാർ 500 രൂപ. സേവനപരിചയം, ടെസ്റ്റ് സ്കോർ, ഇന്റർവ്യൂ പ്രകടനം എന്നിവ പരിഗണിച്ചാവും റാങ്കിങ്. കേന്ദ്രമാനദണ്ഡപ്രകാരം സംവരണമുണ്ട്. 2021 ജൂണിൽ ക്ലാസ് തുടങ്ങും. 

ഹോസ്റ്റൽ ചെലവടക്കം രണ്ടു വർഷത്തേക്ക് 15 ലക്ഷം രൂപയോളം വേണ്ടിവരും. വിശദവിവരങ്ങൾ വെബ് സൈറ്റിൽ. ഫെലോ പ്രോഗ്രാമിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. 

വെബ് : www.nitie.ac.in.

English Summary: National Institute of Industrial Engineering -NITIE