ഒരാളുടെ കഴിവു വിലയിരുത്തി ഇഷ്ട കരിയറിലേക്കുള്ള വഴി പറഞ്ഞുകൊടുത്തു പരിശീലിപ്പിക്കുന്ന സ്ഥാപനം; അതും സൗജന്യമായി. ഇങ്ങനെയൊന്ന് ഉണ്ടായിരുന്നെങ്കിലെന്നു നാം ആഗ്രഹിച്ചിട്ടുണ്ടാകും. എങ്കിൽ ആ ആഗ്രഹത്തിന്റെ സാഫല്യമാണ് കോഴിക്കോട് പേരാമ്പ്രയിലെ കരിയർ ഡവലപ്മെന്റ് സെന്റർ. കൃത്യമായ പരിശീലനം ലഭിച്ചപ്പോൾ

ഒരാളുടെ കഴിവു വിലയിരുത്തി ഇഷ്ട കരിയറിലേക്കുള്ള വഴി പറഞ്ഞുകൊടുത്തു പരിശീലിപ്പിക്കുന്ന സ്ഥാപനം; അതും സൗജന്യമായി. ഇങ്ങനെയൊന്ന് ഉണ്ടായിരുന്നെങ്കിലെന്നു നാം ആഗ്രഹിച്ചിട്ടുണ്ടാകും. എങ്കിൽ ആ ആഗ്രഹത്തിന്റെ സാഫല്യമാണ് കോഴിക്കോട് പേരാമ്പ്രയിലെ കരിയർ ഡവലപ്മെന്റ് സെന്റർ. കൃത്യമായ പരിശീലനം ലഭിച്ചപ്പോൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരാളുടെ കഴിവു വിലയിരുത്തി ഇഷ്ട കരിയറിലേക്കുള്ള വഴി പറഞ്ഞുകൊടുത്തു പരിശീലിപ്പിക്കുന്ന സ്ഥാപനം; അതും സൗജന്യമായി. ഇങ്ങനെയൊന്ന് ഉണ്ടായിരുന്നെങ്കിലെന്നു നാം ആഗ്രഹിച്ചിട്ടുണ്ടാകും. എങ്കിൽ ആ ആഗ്രഹത്തിന്റെ സാഫല്യമാണ് കോഴിക്കോട് പേരാമ്പ്രയിലെ കരിയർ ഡവലപ്മെന്റ് സെന്റർ. കൃത്യമായ പരിശീലനം ലഭിച്ചപ്പോൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരാളുടെ കഴിവു വിലയിരുത്തി ഇഷ്ട കരിയറിലേക്കുള്ള വഴി പറഞ്ഞുകൊടുത്തു പരിശീലിപ്പിക്കുന്ന സ്ഥാപനം; അതും സൗജന്യമായി. ഇങ്ങനെയൊന്ന് ഉണ്ടായിരുന്നെങ്കിലെന്നു നാം ആഗ്രഹിച്ചിട്ടുണ്ടാകും. എങ്കിൽ ആ ആഗ്രഹത്തിന്റെ സാഫല്യമാണ് കോഴിക്കോട് പേരാമ്പ്രയിലെ കരിയർ ഡവലപ്മെന്റ് സെന്റർ. കൃത്യമായ പരിശീലനം ലഭിച്ചപ്പോൾ ഗ്രാമപ്രദേശങ്ങളിലെ വിദ്യാർഥികൾ ഗേറ്റും ജാമും ഉൾപ്പെടെയുള്ള ദേശീയ മത്സരപ്പരീക്ഷകളിൽ വിജയം കുറിച്ചതിന്റെ കഥ പറയുന്നു സിഡിസി. നഗരങ്ങളിൽ മാത്രം കേന്ദ്രീകരിച്ചിരുന്ന കരിയർ ഡിസൈനിങ്, ലൈഫ് ഡിസൈനിങ് സേവനങ്ങൾ കേരളത്തിലെ നാട്ടിൻപുറങ്ങളിലുമെത്തിക്കാൻ സിഡിസിയെ മാതൃകയാക്കേണ്ടതാണ്. കരിയർ ഗൈഡൻസിനു മാത്രമായി സർക്കാർ തലത്തിൽ ഇന്ത്യയിൽ തന്നെ ആദ്യ സംരംഭമാണ് പേരാമ്പ്ര സിഡിസി. നാഷനൽ എംപ്ലോയ്മെന്റ് സർവീസ് വകുപ്പിനു കീഴിൽ സംസ്ഥാന തൊഴിൽ വകുപ്പിനാണു ചുമതല. 2017ൽ അന്നത്തെ തൊഴിൽ മന്ത്രി ടി.പി.രാമകൃഷ്ണനാണു തുടക്കമിട്ടത്. വിദ്യാർഥികൾക്കു മാത്രമല്ല, ഏതു പ്രായക്കാർക്കുമുള്ള തൊഴിൽ, പഠന മാർഗനിർദേശങ്ങൾ ലഭിക്കും.

 

ADVERTISEMENT

സത്യം, ഇതെല്ലാം ഇവിടെയുണ്ട്

1) കരിയർ ഇൻഫർമേഷൻ: വിദ്യാഭ്യാസം, ഉപരിപഠനം, സ്കോളർഷിപ്, ഇന്റേൺഷിപ് എന്നിവ സംബന്ധിച്ച സംശയങ്ങൾക്കു മറുപടി.

2) കരിയർ കൗൺസലിങ്: ഏതു മേഖലയിലാണു വിദ്യാർഥിയുടെ യഥാർഥ കഴിവ് എന്ന ശാസ്ത്രീയ വിശകലനം.

3) തൊഴിൽ മാർഗനിർദേശം: പഠനത്തിൽ അത്ര മികവില്ലെങ്കിൽ എളുപ്പത്തിൽ ജോലി ലഭിക്കുന്ന മേഖല കണ്ടെത്തിയുള്ള മാർഗനിർദേശം.

ADVERTISEMENT

4) കരിയർ റീസ്റ്റാർട്: ഭിന്നശേഷിക്കാർക്കും കരിയർ പകുതിയിൽ നിന്നുപോയവർക്കും അനുയോജ്യ ഉപരിപഠന–തൊഴിൽ മാർഗനിർദേശങ്ങൾ.

5) പരീക്ഷാ പരിശീലനം: ഉപരിപഠനത്തിനോ, ജോലിക്കോ വേണ്ടിയുള്ള മത്സരപ്പരീക്ഷാ പരിശീലനം. പിഎസ്‍സി, ബാങ്ക്, എസ്എസ്‍സി പരീക്ഷകൾ, ഐഐടികളിലും മറ്റും ഉപരിപഠനത്തിനുള്ള ദേശീയതല പരീക്ഷകൾ എന്നിവയ്ക്കെല്ലാം പരിശീലനം ലഭിക്കും.

6) ജോബ് ഫെയർ: സ്വകാര്യ മേഖലയിൽ ജോലി ലഭിക്കാൻ വേണ്ട പരിശീലനം, റെസ്യൂമെ തയാറാക്കൽ, മോക് ഇന്റർവ്യൂ, ജോബ് ഫെയർ എന്നിവ.

ഇതിനു പുറമേ വ്യക്തിത്വ വികസന പരിപാടികൾ, സൈക്കോമെട്രിക് ടെസ്റ്റുകൾ, ഭാഷാ നൈപുണ്യ പരിശീലനം, പ്രീ അഡ്മിഷൻ കൗൺസലിങ്, അധ്യാപകർക്കും രക്ഷിതാക്കൾക്കുമുള്ള പരിശീലനം, വനിതാ–പട്ടികജാതി വിഭാഗങ്ങൾക്കുള്ള പരിശീലനം, സംരംഭകത്വ വികസന പരിപാടികൾ, പഠനവുമായി ബന്ധപ്പെട്ട സൈക്കളോജിക്കൽ കൗൺസലിങ് തുടങ്ങിയ സേവനങ്ങളും.

ADVERTISEMENT

 

വിദ്യാഭ്യാസത്തിനുള്ള അത്ര തന്നെ പ്രാധാന്യം കരിയർ ഗൈഡൻസിനും ലഭിക്കണം. നഗരങ്ങളിൽ സമ്പന്നരുടെ മക്കൾക്കു മാത്രം ലഭ്യമായിരുന്ന സേവനങ്ങൾ സൗജന്യമായി സാധാരണക്കാർക്കു കൂടി ലഭ്യമാക്കുകയാണ് ഇവിടെ. -പി.രാജീവൻ, മാനേജർ, സിഡിസി.

 

 

കരിയറിനെ ഗൗരവമായി കണ്ടു മുന്നോട്ടുപോകണമെന്നു മനസ്സിലായത് ഇവിടെയെത്തിയ ശേഷമാണ്. പാഠപുസ്തക പരിശീലനം മാത്രമല്ല, സൈക്കളോജിക്കൽ ടെസ്റ്റുകളും വ്യക്തിത്വ വികസനവും മോട്ടിവേഷനുമൊക്കെയുണ്ട്; മികച്ച നിലവാരവും. -ടി.പി. നുസൈബത്ത്, എംഎസ്‍സി മാത്‍സ്, ഐഐടി മദ്രാസ്.

 

അവർ പഠിച്ചെത്തി,ഐഐടി വരെ

 

കേരളത്തിലെ സ്കൂളുകളിൽനിന്നു വർഷംതോറും പതിനായിരക്കണക്കിനു വിദ്യാർഥികൾ ഫുൾ എ പ്ലസോടെ പഠിച്ചിറങ്ങുന്നു. എന്നാൽ ഇതിന് ആനുപാതികമായി രാജ്യത്തെ മികച്ച സർവകലാശാലകളിൽ മലയാളികൾ എത്തുന്നില്ല. ഈ പ്രശ്നം പരിഹരിക്കാനാണ് ‘ധനുസ്സ്’ എന്ന പദ്ധതി ആരംഭിച്ചത്. കണക്ക്, സ്റ്റാറ്റിസ്റ്റിക്സ്, ഇക്കണോമിക്സ്, ബയോളജി, ഇംഗ്ലിഷ് വിഷയങ്ങളിൽ 200 കുട്ടികൾക്കു കോളജ് അധ്യാപകരുടെ സഹായത്തോടെ പ്രത്യേക പരിശീലനം. സയൻസ് ബിരുദ വിദ്യാർഥികൾക്ക് ഐഐടികളിലേക്കും മറ്റുമുള്ള ഉപരിപഠന യോഗ്യതാപരീക്ഷയായ ജോയിന്റ് അഡ്മിഷൻ ടെസ്റ്റ് ഫോർ എംഎസ്‍സി (ജാം) ആയിരുന്നു പരിശീലനം തുടങ്ങിയ ശേഷമുള്ള ആദ്യ പരീക്ഷ. ഐഐടികളിൽ നാലുപേരടക്കം മൊത്തം 19 പേർക്കു വിവിധ സ്ഥാപനങ്ങളിൽ പ്രവേശനം ലഭിച്ചു. എൻജിനീയറിങ് ഉപരിപഠന യോഗ്യതാപരീക്ഷയായ ഗേറ്റ് അടക്കം 10 പരീക്ഷകൾക്ക് ഇതുവരെ പരിശീലനം നൽകി. 202 പേർ റാങ്ക് പട്ടികകളിലെത്തി. നൂറിലേറെപ്പേർക്കു ജോലി ലഭിച്ചു. കോവിഡ് വന്നതോടെ സിഡിസിയും ഇപ്പോൾ ഓൺലൈനിലാണ്.

 

നോ കോംപ്രമൈസ്

 

രാജ്യാന്തര നിലവാരത്തിലുള്ള ക്ലാസ്മുറികളും ലൈബ്രറികളുമുണ്ട്. ലൈബ്രറികളെ സബ് സെന്ററുകളാക്കി മാറ്റിയിട്ടുണ്ട്. പ്രധാന അറിയിപ്പുകളും ക്ലാസുകളുമെല്ലാം അതതു വായനശാലാ സെക്രട്ടറിമാർ മുഖേന പരമാവധി പേരിലെത്തിക്കുന്നു. ഫോൺ: 04962615500

 

English Summary: Career Development Centre, Perambra