നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ ഇനി പഴയ ക്ലാസ് മുറികളല്ല ഉണ്ടാവുകയെന്നും ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ സാധ്യതകൾ പരമ്പരാഗത വിദ്യാഭ്യാസ രീതികളുമായി സമന്വയിപ്പിച്ചുള്ള പുതിയ സമ്പ്രദായമാകും...

നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ ഇനി പഴയ ക്ലാസ് മുറികളല്ല ഉണ്ടാവുകയെന്നും ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ സാധ്യതകൾ പരമ്പരാഗത വിദ്യാഭ്യാസ രീതികളുമായി സമന്വയിപ്പിച്ചുള്ള പുതിയ സമ്പ്രദായമാകും...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ ഇനി പഴയ ക്ലാസ് മുറികളല്ല ഉണ്ടാവുകയെന്നും ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ സാധ്യതകൾ പരമ്പരാഗത വിദ്യാഭ്യാസ രീതികളുമായി സമന്വയിപ്പിച്ചുള്ള പുതിയ സമ്പ്രദായമാകും...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ ഇനി പഴയ ക്ലാസ് മുറികളല്ല ഉണ്ടാവുകയെന്നും ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ സാധ്യതകൾ പരമ്പരാഗത വിദ്യാഭ്യാസ രീതികളുമായി സമന്വയിപ്പിച്ചുള്ള പുതിയ സമ്പ്രദായമാകും വരികയെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് െഎഎഎസ്. മനോരമ ഓണ്‍ലൈന്‍ - ജെയിന്‍ ഓണ്‍ലൈന്‍ തോട്ട് ലീഡര്‍ ഫെലോഷിപ് മൽസരത്തിന്റെയും വെബ്സൈറ്റിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. 

ആരോഗ്യത്തിന് ഏറെ കരുതൽ നൽകിക്കൊണ്ട് അധ്യാപകരുടെ പങ്കാളിത്തത്തോടെ, പുതിയ മാതൃകകളിലൂടെ സുരക്ഷിതമായ അധ്യാപനമാണ് ഇപ്പോൾ സാധ്യമാകുന്നതെന്ന് മുഹമ്മദ് ഹനീഷ് പറഞ്ഞു. ലാബ്, പ്രാക്ടിക്കൽ ക്ലാസുകളുടെ അഭാവം പരിഹരിക്കാനുള്ള പുതിയ മാതൃകകൾ ഉണ്ടായാൽ മാത്രമേ അനുഭവങ്ങളിൽ ഊന്നിയുള്ള, പ്രായോഗികതയ്ക്ക് പ്രാധാന്യം നൽകിയുള്ള പഠനം പൂർണ്ണമാകൂ. എജ്യുക്കേഷൻ ഈസ് എക്സ്പീരിയൻസ് ഇറ്റ്സെൽഫ് എന്ന ആൽബർട്ട് ഐൻസ്റ്റീന്റെ വാക്കുകളാണ് നാമിപ്പോൾ ഓർക്കേണ്ടത്.

ADVERTISEMENT

വിദ്യാലയങ്ങളിൽ നിന്നാണ് സാമൂഹിക യാഥാർഥ്യം, സർഗാത്മകത, സഹജീവി സ്നേഹം, സംസ്കാരം, സ്വഭാവരൂപീകരണം ഇവയെക്കുറിച്ചൊക്കെയുള്ള ധാരണ കുട്ടികൾക്ക് കിട്ടിയിരുന്നത്. കുട്ടികളുടെ ശാരീരിക, മാനസിക, ബൗദ്ധിക, സർഗ്ഗാത്മക വളർച്ചക്കാവശ്യമായ കാര്യങ്ങൾക്കു കൂടി പ്രാധാന്യം നൽകുന്ന നൂതന മാതൃകകൾ ഉണ്ടാകണം. സ്കൂൾ കലോത്സവം പോലെയുള്ള ആഘോഷങ്ങൾ കുഞ്ഞുങ്ങൾക്കൊരു നഷ്ടം തന്നെയാണ്. കുഞ്ഞുങ്ങളുടെ നൈപുണ്യം പുറത്തുകൊണ്ടുവരാനുള്ള കാര്യങ്ങൾക്ക് മുൻഗണന നൽകണം.

പ്രാധാനപ്പെട്ട മറ്റൊരു കാര്യം, പരീക്ഷകൾ എങ്ങനെ നടത്തുന്നു എന്നതാണ്. സുതാര്യമായും സത്യസന്ധതയോടെയും എങ്ങനെ പരീക്ഷയും മൂല്യനിർണ്ണയവും നടത്താം, ശാസ്ത്ര സാങ്കേതിക, ലാബ് പ്രാക്റ്റിക്കൽ പരീക്ഷകൾ എങ്ങനെ ഓൺലൈനിൽ കൃത്യതയോടെ നടത്താം എന്നതിനും വ്യക്തത വരുത്താം. ലോകത്തെ ആദ്യത്തെ ഡിജിറ്റലി ശാക്തീകരിക്കപ്പെട്ട സമൂഹമായി നമ്മുടെ സംസ്ഥാനം മാറി. ഇനി പഴയ ക്ലാസ് റൂമുകളില്ല, പഴയ വിദ്യാഭ്യാസ സമ്പ്രദായവും  പുതിയ മാതൃകകളും സമന്വയിപ്പിച്ചുള്ള കാര്യങ്ങളാണ് ഇനിയുണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ മുന്‍നിര ഡിജിറ്റല്‍ ഉച്ചകോടിയായ ടെക്സ്പെക്ടേഷന്‍സ് എജ്യുക്കേറ്റ് 2021 ന്‍റെ ഭാഗമായാണ് തോട്ട് ലീഡര്‍ ഫെലോഷിപ് മൽസരം സംഘടിപ്പിക്കുന്നത്.

 

ADVERTISEMENT

ഓൺലൈൻ വിദ്യാഭ്യാസം ഈ കാലഘട്ടത്തിന്റെ വലിയ സംഗതിയാണെന്ന് ജെയിൻ യൂണിവേഴ്സിറ്റി ന്യൂ ഇനിഷ്യേറ്റീവിസ് ഡയറക്ടർ ടോം ജോസഫ് പറഞ്ഞു. ആളുകൾ അതു ചർച്ച ചെയ്യുന്നു, വിദ്യാർഥികൾ അതുപയോഗിക്കുന്നു. വിദ്യാഭ്യാസരംഗത്ത് അതൊരു ന്യൂനോർമലാണ്. കുട്ടികൾക്കു വിദ്യാഭ്യാസം നൽകുന്നതിന് സാധാരണക്കാർക്കു താങ്ങാവുന്ന, എളുപ്പം ലഭ്യമാകുന്ന മാർഗങ്ങൾ വേണ്ടതുണ്ട്. അതിനുള്ള ആശയങ്ങൾ വിദ്യാർഥികൾ അടക്കമുള്ളവരിൽനിന്ന് നേരിട്ടു സ്വീകരിക്കാനുള്ള ശ്രമമാണ് ഈ മൽസരവും പുരസ്കാരവുമെന്നും ടോം ജോസഫ് പറഞ്ഞു

കോവിഡ് അനന്തര കാലത്ത് വിദ്യാഭ്യാസരംഗത്തു വന്ന വലിയ മാറ്റത്തിലേക്കു ശ്രദ്ധയൂന്നുന്നതാണ് ടിഎൽഎഫ് പുരസ്കാരമെന്ന് മനോരമ ഒാൺലൈൻ മാർക്കറ്റിങ് വിഭാഗം ജനറൽ മാനേജർ ബോബി പോൾ പറഞ്ഞു. ഓൺലൈൻ വിദ്യാഭ്യാസരംഗത്തെ നവീന ആശയങ്ങൾ ലക്ഷ്യമിട്ടുള്ളതാണ് ഈ മൽസരം. അതു സംബന്ധിച്ച് അധ്യാപകരും വിദ്യാർഥികളും അടക്കമുള്ളവരുടെ ആശയങ്ങൾ കണ്ടെത്താനുള്ള ശ്രമമാണിതെന്നും ബോബി പോൾ പറഞ്ഞു. 

ഓണ്‍ലൈന്‍ പഠനം മെച്ചപ്പെടുത്താനുള്ള ആശയങ്ങൾ തേടിയുള്ള തോട്ട് ലീഡര്‍ ഫെലോഷിപ് മൽസരത്തിൽ ബിരുദ, ബിരുദാനന്തരബിരുദ വിദ്യാര്‍ഥികള്‍, ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപകര്‍, കോളജ് അധ്യാപകര്‍, ഗവേഷണ വിദ്യാര്‍ഥികള്‍, അക്കാദമിക രംഗത്തുള്ളവര്‍ തുടങ്ങിയവര്‍ക്ക് പങ്കെടുക്കാം. നിശ്ചിത മാതൃകയില്‍ മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോയാണ് അധ്യാപകരും വിദ്യാര്‍ഥികളും മത്സരത്തിനായി പങ്കുവയ്ക്കേണ്ടത്. മികച്ച അഞ്ച് വിഡിയോകള്‍ അയയ്ക്കുന്നവര്‍ക്ക് തങ്ങളുടെ ആശയങ്ങള്‍ ടെക്സ്പെക്ടേഷന്‍സ് എജ്യുക്കേറ്റ് ഉച്ചകോടിയില്‍ അവതരിപ്പിക്കാനുള്ള അവസരം ലഭിക്കും. ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് മനോരമ ഓണ്‍ലൈന്‍-ജെയിന്‍ ഓണ്‍ലൈന്‍ തോട്ട് ലീഡര്‍ ഫെലോഷിപ് പുരസ്ക്കാരങ്ങള്‍ നല്‍കും. ഓരോ വിഭാഗത്തിലെയും വിജയിക്ക് 50,000 രൂപയും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് 25,000 രൂപ, 15,000 രൂപ വീതവും ക്യാഷ് പ്രൈസ് ലഭിക്കും. രണ്ട് പേര്‍ക്ക്  5000 രൂപ വീതം പ്രോത്സാഹന സമ്മാനവും ഉണ്ടാകും. 

മത്സരത്തില്‍ പങ്കെടുക്കാന്‍

മത്സരാർഥികള്‍ പേര് റജിസ്റ്റര്‍ ചെയ്യണം.

ADVERTISEMENT

റജിസ്ട്രേഷന്‍ അംഗീകരിക്കപ്പെട്ടാൽ തുടർ നടപടികളുടെ വിവരങ്ങളുമായി ഇമെയില്‍ അയയ്ക്കും.

മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോ താഴെ പറയുന്ന മാതൃകയില്‍ പോര്‍ട്രെയ്റ്റ് ഓറിയന്‍റേഷനില്‍ ഷൂട്ട് ചെയ്താണ് അയയ്ക്കേണ്ടത്.

∙ സ്വയം പരിചയപ്പെടുത്തല്‍ (10 സെക്കന്‍ഡ്)

∙ വിദ്യാഭ്യാസ സ്ഥാപനത്തിന്‍റെയും പഠന ശാഖയുടെയും വിവരങ്ങള്‍ (10 സെക്കന്‍ഡ്)

∙ 2021 ലെയും ഭാവിയിലെയും ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ ഏതെങ്കിലും ഫോര്‍മാറ്റില്‍ (150 സെക്കന്‍ഡ്)

∙ ഉപസംഹാരം (10 സെക്കന്‍ഡ്)

∙ റജിസ്ട്രേഷന്‍ ഐഡി സഹിതം വിഡിയോ 7356720333 എന്ന നമ്പറിലേക്ക് അയയ്ക്കണം. 

നിബന്ധനകൾ

അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നവർക്കും പഠിപ്പിക്കുന്നവര്‍ക്കും മാത്രമേ മത്സരത്തില്‍ പങ്കെടുക്കാനാവൂ. വിഡിയോ ദൈര്‍ഘ്യം മൂന്ന് മിനിറ്റില്‍ കൂടാന്‍ പാടില്ല. ഫയലുകള്‍ എംപി4 ഫോര്‍മാറ്റിലായിരിക്കണം. റജിസ്ട്രേഷന്‍ ഐഡി സഹിതമുള്ള വിഡിയോകള്‍ മാത്രമേ പരിഗണിക്കൂ. ഇംഗ്ലിഷിലോ മലയാളത്തിലോ മത്സരാർഥികള്‍ക്ക് ആശയങ്ങൾ പങ്കുവയ്ക്കാം. ജൂറിയുടെ തീരുമാനം അന്തിമമായിരിക്കും. ചുരുക്കപ്പട്ടികയിലേക്ക് തിരഞ്ഞെടുക്കുന്ന എന്‍ട്രികള്‍, ‌‌ഷെയർ ചെയ്യാവുന്ന ലിങ്ക് സഹിതം പൊതുജനങ്ങളുടെ വോട്ടിനിടും. ഏതെങ്കിലും തരത്തിലുള്ള ക്രമക്കേടുകള്‍ നടത്തുന്ന മത്സരാർഥികളെ അയോഗ്യരാക്കും. വിശദവിവരങ്ങൾക്ക് : tlfawards.techspectations.com

Content Summary : Techspectations Educate Thought Leadership Fellowship Awards 2021