പാലക്കാട് അടക്കം 23 ഐഐടികളിലെ പ്രവേശനത്തിനുള്ള ജെഇഇ അഡ്വാൻസ്‌ഡ് സംബന്ധിച്ച തീയതികൾ പരിഷ്കരിച്ചു. ജെഇഇ മെയിൻ പരീക്ഷാഫലം വൈകുന്ന പശ്ചാത്തലത്തിലാണു മാറ്റം. നാളെ ഉച്ച കഴിഞ്ഞ് ആരംഭിക്കുന്ന റജിസ്ട്രേഷൻ 19നു വൈകിട്ട് 5 വരെ തുടരും. 20നു വൈകിട്ട് 5 വരെ ഫീസ് അടയ്ക്കാം. 25നു രാവിലെ 10 മുതൽ അഡ്മിറ്റ് കാർഡ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട് അടക്കം 23 ഐഐടികളിലെ പ്രവേശനത്തിനുള്ള ജെഇഇ അഡ്വാൻസ്‌ഡ് സംബന്ധിച്ച തീയതികൾ പരിഷ്കരിച്ചു. ജെഇഇ മെയിൻ പരീക്ഷാഫലം വൈകുന്ന പശ്ചാത്തലത്തിലാണു മാറ്റം. നാളെ ഉച്ച കഴിഞ്ഞ് ആരംഭിക്കുന്ന റജിസ്ട്രേഷൻ 19നു വൈകിട്ട് 5 വരെ തുടരും. 20നു വൈകിട്ട് 5 വരെ ഫീസ് അടയ്ക്കാം. 25നു രാവിലെ 10 മുതൽ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. പരീക്ഷാ തീയതിയിൽ മാറ്റമില്ല; ഒക്ടോബർ 3നു തന്നെ. ഇന്നലെ മുതൽ 16 വരെ അപേക്ഷിക്കാമെന്നാണ് നേരത്തേ അറിയിച്ചിരുന്നത്.

ആർക്കിടെക്ചർ അഭിരുചി പരീക്ഷയുടെ (AAT) റജിസ്ട്രേഷൻ ഒക്ടോബർ 15നു രാവിലെ 10 മുതൽ 16നു വൈകിട്ട് 5 വരെയാണ്. പരീക്ഷ 18നു രാവിലെ 9 മുതൽ 12 വരെ. ഇതിന്റെ ഫലം 22ന്. സീറ്റ് അലൊക്കേഷൻ നടപടി ഒക‌്ടോബർ 16നു തുടങ്ങും. ഒസിഐ / പിഐഒ കാർഡുകാർക്കും വിദേശികൾക്കും ഇപ്പോൾ തന്നെ റജിസ്റ്റർ ചെയ്യാം.

ADVERTISEMENT

ഭിന്നശേഷി, പിന്നാക്ക വിഭാഗക്കാർ സമർപ്പിക്കേണ്ട സർ‍ട്ടിഫിക്കറ്റുകളുടെ പുതുക്കിയ ഫോർമാറ്റുകൾ Annexure II–CERTIFICATE FORMATS–(Version: 2.0) എന്ന പേരിൽ സൈറ്റിലുണ്ട്. ഇവ ഒക്ടോബർ 2 വരെ അപ്‌ലോഡ് ചെയ്യാം. വിവരങ്ങൾ: ഫോൺ: 3222 282102, മെയിൽ: jeeadv@iitkgp.ac.in, വെബ്: https://jeeadv.ac.in

Content Summary : IIT JEE Advanced registrations to begin tomorrow