എട്ടാം ക്ലാസ് മുതലുള്ള വിദ്യാർഥികൾ, ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍, ബിരുദ, ബിരുദാനന്തരബിരുദ വിദ്യാര്‍ഥികള്‍, കോളജ് അധ്യാപകര്‍, ഗവേഷണ വിദ്യാര്‍ഥികള്‍, അക്കാദമിക രംഗത്തുള്ളവര്‍ തുടങ്ങിയവര്‍ക്ക് പങ്കെടുക്കാം...Thought Leadership Fellowship , Contest, Online education, Jain University, Manorama Online

എട്ടാം ക്ലാസ് മുതലുള്ള വിദ്യാർഥികൾ, ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍, ബിരുദ, ബിരുദാനന്തരബിരുദ വിദ്യാര്‍ഥികള്‍, കോളജ് അധ്യാപകര്‍, ഗവേഷണ വിദ്യാര്‍ഥികള്‍, അക്കാദമിക രംഗത്തുള്ളവര്‍ തുടങ്ങിയവര്‍ക്ക് പങ്കെടുക്കാം...Thought Leadership Fellowship , Contest, Online education, Jain University, Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എട്ടാം ക്ലാസ് മുതലുള്ള വിദ്യാർഥികൾ, ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍, ബിരുദ, ബിരുദാനന്തരബിരുദ വിദ്യാര്‍ഥികള്‍, കോളജ് അധ്യാപകര്‍, ഗവേഷണ വിദ്യാര്‍ഥികള്‍, അക്കാദമിക രംഗത്തുള്ളവര്‍ തുടങ്ങിയവര്‍ക്ക് പങ്കെടുക്കാം...Thought Leadership Fellowship , Contest, Online education, Jain University, Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സ്കൂൾ – കോളജ് ക്യാംപസുകൾ നിശബ്ദമായിട്ട് ഒരു വർഷത്തിലേറെയായെങ്കിലും ഒാൺലൈൻ ക്ലാസുകളിലൂടെ അധ്യാപകരും വിദ്യാർഥികളും മുന്നേറുകയായിരുന്നു. ഒാൺലൈൻ വിദ്യാഭ്യാസം അങ്ങനെ നമ്മുടെ ജീവിതത്തിന്റെ ഭാഗമായി. വിദ്യാർഥികൾ ഘട്ടം ഘട്ടമായി തിരികെ ക്ലാസ് മുറികളിലേക്ക് എത്താൻ തുടങ്ങുകയുമാണ്. ‌‌ഒാൺലൈൻ പഠനം എങ്ങനെ മെച്ചപ്പെടുത്താമെന്ന മനോരമ ഓൺലൈനിന്റെ അന്വേഷണത്തോടു പ്രതികരിച്ച അധ്യാപകർ പങ്കുവച്ച അനുഭവങ്ങൾ പുതിയ അധ്യാപന രീതികളെപ്പറ്റി ഉൾക്കാഴ്ച നൽകുന്നു. 

തൃശൂർ വിമല കോളജിലെ ഇംഗ്ലിഷ് വിഭാഗം അസിസ്റ്റന്റ് പ്രഫസർ ലഫ്റ്റനന്റ് ലവ്ജി കെ.എൻ. ഒാൺലൈൻ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടു പങ്കുവയ്ക്കുന്നു. 

ADVERTISEMENT

ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ ദോഷങ്ങൾ ഏറെ ചർച്ച ചെയ്യപ്പെടുന്നുണ്ട്. എങ്കിലും അതിന്റെ നല്ല വശങ്ങൾ മനസ്സിലാക്കുമ്പോൾ, പ്രായോഗികമായി  വിദ്യാഭ്യാസ നിലവാരം ഉയർത്താനുള്ള ഒരുപാട് സാധ്യതകൾ നമ്മുടെ മുന്നിൽ തെളിയുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് നാലു കാര്യങ്ങളാണ് എനിക്കു പറയാനുള്ളത്. 

ഒന്ന്: ഓൺലൈൻ വിദ്യാഭ്യാസ രീതി വളരെ ഫ്ലെക്സിബിളും സൗകര്യപ്രദവുമാണ്. അനുയോജ്യമായ ഉപകരണങ്ങളും ആവശ്യമായ വിവരങ്ങളും ലഭിച്ചാൽ അച്ചടക്കമുള്ള ഒരു വിദ്യാർഥിക്ക് പഠനകാര്യത്തിൽ സമയവും ഊർജവും വളരം കാര്യക്ഷമമായി ഉപയോഗിക്കാനാകും. 

രണ്ട്്: ഞാൻ മനസ്സിലാക്കിയിടത്തോളം ഓൺലൈൻ പഠനം കുട്ടികളെ ഇൻഡിപെൻഡന്റ് ആയി തന്നെ മുന്നോട്ട് പോകാൻ സഹായിക്കുന്നുണ്ട്. പുതിയ അറിവുകൾ നേടാനും ഉപയോഗിക്കാനും അവരെ പ്രാപ്തരാക്കുന്നു. ചെറിയ കുട്ടികൾ പോലും വളരെ രസകരമായി ടീച്ചേഴ്‌സിനോട് ചാറ്റ് ബോക്‌സ് വഴി കമ്യൂണിക്കേറ്റ് ചെയ്യുന്നതും ഇമോജി ഉപയോഗിച്ച് സ്വന്തം സുഹൃത്തുക്കളെ അഭിനന്ദിക്കുന്നതും മറ്റും നമ്മൾ കാണാറുണ്ട്. അപ്പോൾ മാറ്റത്തിനോടുള്ള ഭയം കുറഞ്ഞു തുടങ്ങി എന്നു വേണം മനസ്സിലാക്കാൻ. തുടക്കത്തിൽ ടെക്‌നോളജിയോടുണ്ടായിരുന്ന ഭയം മാറി അതിന്റെ സാധ്യതകൾ കൂടുതൽ മനസ്സിലാക്കാനും ശ്രമിക്കുന്നു.

മൂന്ന്: കുട്ടികൾ വളരെ പ്രോആക്ടീവ് ആകുന്നതോടൊപ്പം തന്നെ, പഠനത്തിന്റെ ഉത്തരവാദിത്തം സ്വയം ഏറ്റെടുത്തു പഠിക്കുന്നു. എന്നെ അധ്യാപകർ വ്യക്തിപരമായിത്തന്നെ ശ്രദ്ധിക്കുന്നുണ്ട് എന്ന ചിന്ത വളരെ ശക്തമായി കുട്ടികളുടെ ഉള്ളിൽ ഉണ്ടാകും. 

ADVERTISEMENT

നാല്: ദേശാതിർത്തികളോ രാജ്യാതിർത്തികളോ പോലും തടസ്സമാകാതെ, വെബിനാറുകളിലൂടെയും ഇന്ററാക്ടീവ് സെഷനുകളിലൂടെയും വിദഗ്ധരുടെ ക്ലാസുകളും വിവര ശേഖരവും കുട്ടികളിലേക്ക് എത്തുന്നു. അത് വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തും.

ഒാൺലൈൻ പഠനം മെച്ചപ്പെടുത്താൻ നിങ്ങൾക്കുമുണ്ടാകില്ലേ മികച്ച ആശയങ്ങൾ ?

ഓണ്‍ലൈന്‍ പഠനം മെച്ചപ്പെടുത്താനുള്ള ആശയങ്ങൾ തേടിയുള്ള മനോരമ ഒാൺലൈൻ – ജെയിൻ ഒാൺലൈൻ തോട്ട് ലീഡര്‍ ഫെലോഷിപ് മൽസരത്തിനുള്ള റജിസ്ട്രേഷൻ പുരോഗമിക്കുന്നു. എട്ടാം ക്ലാസ് മുതലുള്ള വിദ്യാർഥികൾ, ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍, ബിരുദ, ബിരുദാനന്തരബിരുദ വിദ്യാര്‍ഥികള്‍, കോളജ് അധ്യാപകര്‍, ഗവേഷണ വിദ്യാര്‍ഥികള്‍, അക്കാദമിക രംഗത്തുള്ളവര്‍ തുടങ്ങിയവര്‍ക്ക് പങ്കെടുക്കാം. നിശ്ചിത മാതൃകയില്‍ മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോയാണ് അധ്യാപകരും വിദ്യാര്‍ഥികളും മത്സരത്തിനായി പങ്കുവയ്ക്കേണ്ടത്. മികച്ച അഞ്ച് വിഡിയോകള്‍ അയയ്ക്കുന്നവര്‍ക്ക് ടെക്സ്പെക്ടേഷന്‍സ് എജ്യുക്കേറ്റ് ഉച്ചകോടിയില്‍ ആശയങ്ങള്‍ അവതരിപ്പിക്കാനുള്ള അവസരം ലഭിക്കും. ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് മനോരമ ഓണ്‍ലൈന്‍-ജെയിന്‍ ഓണ്‍ലൈന്‍ തോട്ട് ലീഡര്‍ ഫെലോഷിപ് പുരസ്ക്കാരങ്ങള്‍ നല്‍കും. ഓരോ വിഭാഗത്തിലെയും വിജയിക്ക് 50,000 രൂപയും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് 25,000 രൂപ, 15,000 രൂപ വീതവും ക്യാഷ് പ്രൈസ് ലഭിക്കും. രണ്ടു പേര്‍ക്ക്  5000 രൂപ വീതം പ്രോത്സാഹന സമ്മാനവും ഉണ്ടാകും. 

മത്സരത്തില്‍ പങ്കെടുക്കാന്‍

ADVERTISEMENT

∙ മത്സരാർഥികള്‍ പേര് റജിസ്റ്റര്‍ ചെയ്യണം.

∙ റജിസ്ട്രേഷന്‍ അംഗീകരിക്കപ്പെട്ടാൽ തുടർ നടപടികളുടെ വിവരങ്ങളുമായി ഇമെയില്‍ അയയ്ക്കും.

∙ മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോ താഴെ പറയുന്ന മാതൃകയില്‍ പോര്‍ട്രെയ്റ്റ് ഓറിയന്‍റേഷനില്‍ ഷൂട്ട് ചെയ്താണ് അയയ്ക്കേണ്ടത്.

സ്വയം പരിചയപ്പെടുത്തല്‍ (10 സെക്കന്‍ഡ്)

വിദ്യാഭ്യാസ സ്ഥാപനത്തിന്‍റെയും പഠന ശാഖയുടെയും വിവരങ്ങള്‍ (10 സെക്കന്‍ഡ്)

2021 ലെയും ഭാവിയിലെയും ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ ഏതെങ്കിലും ഫോര്‍മാറ്റില്‍ (150 സെക്കന്‍ഡ്)

ഉപസംഹാരം (10 സെക്കന്‍ഡ്)

റജിസ്ട്രേഷന്‍ ഐഡി സഹിതം വിഡിയോ 7356720333 എന്ന നമ്പറിലേക്ക് അയയ്ക്കണം. ∙ അവസാന തീയതി ഒക്ടോബർ 3

നിബന്ധനകൾ

അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നവർക്കും പഠിപ്പിക്കുന്നവര്‍ക്കും മാത്രമേ മത്സരത്തില്‍ പങ്കെടുക്കാനാവൂ. വിഡിയോ ദൈര്‍ഘ്യം മൂന്ന് മിനിറ്റില്‍ കൂടാന്‍ പാടില്ല. ഫയലുകള്‍ എംപി4 ഫോര്‍മാറ്റിലായിരിക്കണം. റജിസ്ട്രേഷന്‍ ഐഡി സഹിതമുള്ള വിഡിയോകള്‍ മാത്രമേ പരിഗണിക്കൂ. ഇംഗ്ലിഷിലോ മലയാളത്തിലോ മത്സരാർഥികള്‍ക്ക് ആശയങ്ങൾ പങ്കുവയ്ക്കാം. ജൂറിയുടെ തീരുമാനം അന്തിമമായിരിക്കും. ചുരുക്കപ്പട്ടികയിലേക്ക് തിരഞ്ഞെടുക്കുന്ന എന്‍ട്രികള്‍, ‌‌ഷെയർ ചെയ്യാവുന്ന ലിങ്ക് സഹിതം വായനക്കാരുടെ വോട്ടിനിടും. ഏതെങ്കിലും തരത്തിലുള്ള ക്രമക്കേടുകള്‍ നടത്തുന്ന മത്സരാർഥികളെ അയോഗ്യരാക്കും.

വിശദവിവരങ്ങൾക്ക് വിളിക്കുക 0481 – 2587235. 0481 – 2587221, 0481 – 2587235 (തിങ്കൾ മുതൽ ശനി വരെ – 10 മുതൽ 5 വരെ)  സന്ദർശിക്കുക : tlfawards.techspectations.com

Content Summary : Techspectations Educate Thought Leadership Fellowship Awards 2021