നെഹ്റു കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് റിസർച്ച് സെന്ററിന് നാഷണൽ അസ്സസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിലിന്റെ (NAAC) എഗ്രേഡ് അംഗീകാരം. കേരളത്തിലെ എൻജിനീയറിങ് കോളേജുകൾക്കിടയിൽ ഏറ്റവും ഉയർന്ന സ്കോറോടെ (3.18) അംഗീകാരം നേടിയ ആദ്യ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനമാണ് നെഹ്റു കോളേജ്. സാങ്കേതിക, പഠന, ഗവേഷണ മികവുകൾ

നെഹ്റു കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് റിസർച്ച് സെന്ററിന് നാഷണൽ അസ്സസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിലിന്റെ (NAAC) എഗ്രേഡ് അംഗീകാരം. കേരളത്തിലെ എൻജിനീയറിങ് കോളേജുകൾക്കിടയിൽ ഏറ്റവും ഉയർന്ന സ്കോറോടെ (3.18) അംഗീകാരം നേടിയ ആദ്യ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനമാണ് നെഹ്റു കോളേജ്. സാങ്കേതിക, പഠന, ഗവേഷണ മികവുകൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നെഹ്റു കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് റിസർച്ച് സെന്ററിന് നാഷണൽ അസ്സസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിലിന്റെ (NAAC) എഗ്രേഡ് അംഗീകാരം. കേരളത്തിലെ എൻജിനീയറിങ് കോളേജുകൾക്കിടയിൽ ഏറ്റവും ഉയർന്ന സ്കോറോടെ (3.18) അംഗീകാരം നേടിയ ആദ്യ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനമാണ് നെഹ്റു കോളേജ്. സാങ്കേതിക, പഠന, ഗവേഷണ മികവുകൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നെഹ്റു കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് റിസർച്ച് സെന്ററിന് നാഷണൽ അസ്സസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിലിന്റെ (NAAC) എഗ്രേഡ് അംഗീകാരം. കേരളത്തിലെ എൻജിനീയറിങ് കോളേജുകൾക്കിടയിൽ ഏറ്റവും ഉയർന്ന സ്കോറോടെ (3.18) അംഗീകാരം നേടിയ ആദ്യ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനമാണ് നെഹ്റു കോളേജ്.

സാങ്കേതിക, പഠന, ഗവേഷണ മികവുകൾ കണക്കിലെടുത്താണ് ഈ അംഗീകാരം. NAACവിദഗ്ധ സമിതി ദ്വിദിന അവലോകനത്തിന് ശേഷമാണ് എ ഗ്രേഡ് അംഗീകാരം നൽകിയത് . 2002 ൽ ആരംഭിച്ച നെഹ്റു കോളേജിന് ഇത് രണ്ടാം തവണയാണ് NAACറാങ്ക് ലഭിക്കുന്നത്. നാക് ഉന്നത അംഗീകാരം ലഭിച്ചതോടെ നെഹ്റു കോളേജിലെ വിദ്യാർഥികൾക്ക് അന്താരാഷ്ട്ര തൊഴിൽ മേഖലയിൽ മികച്ച അവസരങ്ങളും വിദേശ സർവകലാശാലകളിൽ ഉന്നത വിദ്യാഭ്യാസത്തിനു കൂടുതൽ സാധ്യതയും ഗവേഷണ മേഖലയിൽ മുൻഗണനയും ലഭിക്കും . കമ്പ്യൂട്ടർ സയൻസ്, മെക്കാട്രോണിക്‌സ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്, മെക്കാനിക്കൽ എൻജിനീയറിങ് എന്നിവയിൽ ബിരുദ കോഴ്സുകളും എംബിഎ, എംസിഎ, എംടെക് കമ്പ്യൂട്ടർ സയൻസ്, എനർജി സിസ്റ്റംസ്, സൈബർ സെക്യൂരിറ്റി, വിഎൽഎസ്ഐ ഡിസൈൻ എന്നീ കോഴ്സുകളും ഉള്ള നെഹ്റു കോളേജിലെ ഇരുപതാമത്തെ ബിടെക് ബാച്ചാണ് അടുത്ത മാസം ആരംഭിക്കുന്നത്.

ADVERTISEMENT

 

എന്തിരന്മാര്‍ വാഴും പുതുലോകത്തില്‍ അവസരങ്ങളൊരുക്കി മെക്കട്രോണിക്സ് എന്‍ജിനീയറിങ്

മരുന്നെടുത്ത് കൊടുക്കാനും കുളിപ്പിച്ച് തലതോര്‍ത്താനും വേണ്ടി വന്നാല്‍ അമ്മിക്കല്ലെടുത്ത് തേങ്ങാച്ചമന്തി അരച്ചു തരാനും കഴിയുന്ന ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്മാര്‍ ഇന്ന് സിനിമയില്‍ മാത്രം കാണുന്ന ഭാവനകളല്ല. മനുഷ്യ പ്രയത്നം ലഘൂകരിച്ചു കൊണ്ടും മനുഷ്യന് ചെയ്യാന്‍ പറ്റാത്ത അപകടകരമായ പല ജോലികള്‍ ചെയ്തു കൊണ്ടും റോബോട്ടുകള്‍ ഇന്ന് നമുക്കിടയിലുണ്ട്. ഇനി വരുന്ന ലോകം വികാരങ്ങളും വിചാരങ്ങളുമുള്ള ഇത്തരം എന്തിരന്മാരുടെ കൂടെയാണെന്നത് നൂറു തരം. റോബോട്ടിക്സ് കൂടി ഉള്‍പ്പെടുന്ന പഠനശാഖയായ മെക്കട്രോണിക്സ് എന്‍ജിനീയറിങ്ങിന്‍റെ സാധ്യതകള്‍ തെളിയുന്നതും ഇവിടെയാണ്. 

 

ADVERTISEMENT

ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍ സംവിധാനങ്ങളുടെ പ്രവര്‍ത്തനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന എന്‍ജിനീയറിങ്ങിന്‍റെ ഉപശാഖയാണ് മെക്കട്രോണിക്സ് എന്‍ജിനീയറിങ്.  റോബോട്ടിക്സിനു പുറമേ ഇലക്ട്രോണിക്സ്, കംപ്യൂട്ടര്‍ എന്നിവയുള്‍പ്പെടെ വിവിധ ഘടകങ്ങള്‍ ഈ കോഴ്സില്‍ അടങ്ങിയിരിക്കുന്നു. റോബോട്ടിക്സിനെ കുറിച്ച് കൂടുതല്‍ പഠിച്ച് പുതുലോകത്തെ മാറ്റിമറിക്കാന്‍ പോകുന്ന എന്തിരന്മാരുടെ സൃഷ്ടിയില്‍ പങ്കാളികളാകാന്‍ ഈ കോഴ്സിലൂടെ വിദ്യാര്‍ഥികള്‍ക്ക് സാധിക്കും. ഉയര്‍ന്ന ആവശ്യങ്ങളുള്ള ഇന്നത്തെ വിപണിയും ഉപഭോക്താക്കളും കൂടുതല്‍ സങ്കീര്‍ണ്ണമായ ഉത്പന്നങ്ങളുടെ കണ്ടെത്തല്‍ ആവശ്യപ്പെടുന്നുണ്ട്. സങ്കീര്‍ണ്ണമായ ഇലക്ട്രിക്കല്‍, സോഫ്ട് വെയര്‍ ഘടകങ്ങൾ  സമന്വയിപ്പിച്ചു കൊണ്ട് അത് നിറവേറ്റാന്‍ മെക്കട്രോണിക്സ് എന്‍ജിനീയറിങ് ഉപയോഗിക്കുന്നു. 

 

മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങിന്‍റെ സാധ്യതകളുടെ അടുത്ത പടിയിലേക്ക് കയറി റോബോട്ടിക്സും നാനോടെക്നോളജിയും ഇലക്ട്രിക്കല്‍ സംവിധാനങ്ങളുമൊക്കെ അതിലേക്ക് സമന്വയിപ്പിക്കുന്ന ന്യൂജനറേഷന്‍ കോഴ്സാണ് മെക്കട്രോണിക്സ്. മെക്കട്രോണിക്സില്‍ ബിടെക്, എംടെക് കോഴ്സുകള്‍ ലഭ്യമാണ്. സംവിധാനങ്ങളുടെ  കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്ന ഈ കോഴ്സിന് പ്രാധാന്യം വര്‍ദ്ധിച്ചു വരുന്നതിനൊപ്പം ഈ രംഗത്തെ പ്രഫഷണലുകള്‍ക്കും ഡിമാന്‍ഡ് കൂടുന്നു.  കോഴ്സ് പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മെക്കട്രോണിക്സ് ആര്‍ക്കിടെക്റ്റ്, ഓട്ടമേഷന്‍ എന്‍ജിനീയര്‍, റിസര്‍ച്ച് അസിസ്റ്റന്‍റ് എന്നിങ്ങനെ നിരവധി റോളുകളില്‍ എണ്ണം പറഞ്ഞ കമ്പനികളില്‍ ജോലി ചെയ്യാനുള്ള അവസരവും ലഭിക്കും. 

 

ADVERTISEMENT

ഇന്ത്യയിലും വിദേശത്തും അവസരങ്ങള്‍

കരിയറിന്‍റെ കാര്യത്തില്‍ ഏറ്റവുമധികം താത്പര്യമുണര്‍ത്തുന്നതും വിജയസാധ്യതകളുള്ളതുമായ മേഖലയാണ് മെക്കട്രോണിക്സ് എന്‍ജിനീയറിങ്. ഉയര്‍ന്ന നൈപുണ്യ ശേഷിയുള്ള പ്രഫഷണലുകള്‍ ഈ മേഖലയുടെ വ്യാപ്തി വര്‍ദ്ധിപ്പിക്കുന്നു.  മെക്കട്രോണിക്സ് പ്രഫഷണലുകള്‍ക്ക് റോബോട്ടിക്സ്, നാനോടെക്നോളജി, ഇലക്ട്രിക്കല്‍ സിസ്റ്റംസ് തുടങ്ങി പല മേഖലകളിലും ഡിമാന്‍ഡ് ഏറെയാണ്. ഇന്ത്യയ്ക്കകത്തും പുറത്തും നിരവധി തൊഴിലവസരങ്ങള്‍ ഇവരെ കാത്തിരിക്കുന്നു. ഓരോ വര്‍ഷം കഴിയും തോറും ഈ മേഖലയിലെ തൊഴിലവസരങ്ങളും വര്‍ദ്ധിച്ചു വരുന്നു. 

 

മെക്കട്രോണിക്സ് കോഴ്സിനു കീഴിലുള്ള വിഷയങ്ങള്‍

ഭാവിയിലെ ആവശ്യങ്ങള്‍ കൂടി കണക്കിലെടുത്ത് കൊണ്ടുള്ള കോഴ്സ് രൂപരേഖയാണ്  മെക്കട്രോണിക്സിനെ മറ്റ് കോഴ്സുകളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. ഭാവിയിലെ കരിയര്‍ സാധ്യതകളെ കുറിച്ച് മനസ്സിലാക്കാന്‍ ഇത് വിദ്യാര്‍ഥികൾക്ക്  സഹായകമാണ്. വിവിധ പരീക്ഷകള്‍ക്കിരിക്കാനും അസൈന്‍മെന്‍റുകളും ഭാവിയിലെ മൂല്യനിര്‍ണ്ണയങ്ങള്‍ക്കും മെക്കട്രോണിക്സ് എന്‍ജിനീയറിങ് കോഴ്സ് വിഷയങ്ങള്‍ വിദ്യാര്‍ഥികളെ പ്രാപ്തരാക്കുന്നു. 

 

മെക്കട്രോണിക്സ് എന്‍ജിനീയറിങ്ങിലെ കരിയറുകള്‍

വളരെയധികം താത്പര്യമുണര്‍ത്തുന്ന ഈ പഠനശാഖ പുതിയ വിഷയങ്ങളിലേക്ക് കടക്കും തോറും വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ ആവേശമുളവാക്കുന്നതാണ്. എന്‍ജിനീയറിങ്ങിന്‍റെ പുതുമേഖലകള്‍ ഇത് വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍ തുറന്നിടും. അക്കാദമിക മേഖലയില്‍ ഉയര്‍ന്ന മാര്‍ക്കുകളുമായി പഠിച്ചിറങ്ങുന്ന വിദ്യാർഥികൾക്ക്  മികച്ച  കമ്പനികളില്‍ പ്ലേസ്‌മെന്റ്  ലഭിക്കും. തൊഴില്‍ പരിചയം നേടുന്നതോടെ ആ പ്രത്യേക ജോബ് പ്രൊഫൈലില്‍ കൂടുതൽ മികച്ച ജോലി തേടുകയെന്നതും എളുപ്പമാകും. 

 

മാറാം പുതു ട്രെന്‍ഡുകള്‍ക്കൊപ്പം

വളര്‍ന്നു വരുന്ന ഈ പഠന മേഖലയില്‍ മാറ്റത്തിനും ട്രെന്‍ഡുകള്‍ക്കും അനുസൃതമായി പുതിയ വിജ്ഞാനം ആര്‍ജ്ജിക്കേണ്ടതും അതിനനുസരിച്ച് പ്രവര്‍ത്തന പദ്ധതികൾ രൂപപ്പെടുത്തേണ്ടതും അത്യാവശ്യമാണ്. കാലഘട്ടത്തിനനുസരിച്ച് മേഖലയില്‍ ഉയര്‍ന്നു വരുന്ന വെല്ലുവിളികളെയും മെക്കട്രോണിക്സ് പ്രഫഷണലുകള്‍ നേരിടേണ്ടതുണ്ട്. ഒരു പ്രോജക്ട് വിജയകരമാക്കാന്‍ പ്രഫഷണലുകള്‍ തങ്ങള്‍ ആര്‍ജ്ജിച്ച വിജ്ഞാനത്തോടൊപ്പം തൊഴില്‍ മേഖലയിലെ മാറ്റങ്ങളെയും ഉള്‍ക്കൊള്ളണം. ഇതിന് അത്യധികം ശ്രദ്ധയും ഏകാഗ്രതയും ആവശ്യമാണ്. പ്രഫഷണലുകള്‍ നിശ്ചിത സമയത്തിനുള്ളില്‍ പുതിയ പ്രോജക്ടുകള്‍ പൂര്‍ത്തിയാക്കുന്നുണ്ടെന്നും മേഖലയിലെ മാറി വരുന്ന ട്രെന്‍ഡുകള്‍ ഉറപ്പാക്കുന്നു.

 

For More Details

 

KERALA CAMPUS OFFICE (Kerala - Thrissur)

Nila Gardens, Pampady, Thiruvilwamala, Thrissur-680 588, Kerala, India 

Tel :+91 4884 284000, 281670 

E-Mail :admissions@ncerc.ac.in

 

KERALA CAMPUS OFFICE (Kerala - Palakkad)

Jawahar Gardens, Lakkidi, Mangalam, Palakkad-679 301, Kerala, India 

Tel :+91 0466 2344800, 245070 

E-Mail :jcetadmissions@nehrucolleges.com 

 

Hotline: +91 9656 000 005

Hotline: +91 9600 333 152

 

Content Summary: Nehru College of Engineering & Research Centre