പനി, ചുമ, ശ്വാസതടസ്സം, ജലദോഷം തുടങ്ങിയ ലക്ഷണങ്ങൾ ഉള്ളവരും കോവിഡ് സമ്പർക്ക പട്ടികയിലുള്ളവരും സ്കൂളിൽ പോകരുത്. കുട്ടികൾ, അധ്യാപകർ, അനധ്യാപകർ, സ്കൂൾ ബസ് ജീവനക്കാർ, കുട്ടികളെ സ്കൂളിൽ വിടാൻ വരുന്നവർ തുടങ്ങി എല്ലാവർക്കും ഇതു ബാധകമാണ്...COVID19, Guidelines, Health Tips

പനി, ചുമ, ശ്വാസതടസ്സം, ജലദോഷം തുടങ്ങിയ ലക്ഷണങ്ങൾ ഉള്ളവരും കോവിഡ് സമ്പർക്ക പട്ടികയിലുള്ളവരും സ്കൂളിൽ പോകരുത്. കുട്ടികൾ, അധ്യാപകർ, അനധ്യാപകർ, സ്കൂൾ ബസ് ജീവനക്കാർ, കുട്ടികളെ സ്കൂളിൽ വിടാൻ വരുന്നവർ തുടങ്ങി എല്ലാവർക്കും ഇതു ബാധകമാണ്...COVID19, Guidelines, Health Tips

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പനി, ചുമ, ശ്വാസതടസ്സം, ജലദോഷം തുടങ്ങിയ ലക്ഷണങ്ങൾ ഉള്ളവരും കോവിഡ് സമ്പർക്ക പട്ടികയിലുള്ളവരും സ്കൂളിൽ പോകരുത്. കുട്ടികൾ, അധ്യാപകർ, അനധ്യാപകർ, സ്കൂൾ ബസ് ജീവനക്കാർ, കുട്ടികളെ സ്കൂളിൽ വിടാൻ വരുന്നവർ തുടങ്ങി എല്ലാവർക്കും ഇതു ബാധകമാണ്...COVID19, Guidelines, Health Tips

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ സ്കൂളുകൾ നാളെ പൂർണതോതിൽ പ്രവർത്തനം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ടു വിദ്യാഭ്യാസ വകുപ്പിന്റെ മാർഗനിർദേശങ്ങൾ ഇവ:

 

ADVERTISEMENT

വേണം നല്ല പരിസരം, സുരക്ഷ

∙ ഇന്നത്തോടെ സ്കൂളും പരിസരവും പൂർണമായി വൃത്തിയാക്കി അണുനശീകരണം നടത്തണം. ശുദ്ധജല ടാങ്കും കിണറും പാചകപ്പുരയും വാഹനങ്ങളും അടക്കം വൃത്തിയാക്കണം.

∙ ഇഴജന്തുക്കൾ കയറിയിരിക്കാൻ സാധ്യതയുള്ള സ്ഥലങ്ങൾ പരിശോധിച്ച് അവയുടെ സാന്നിധ്യമില്ലെന്ന് ഉറപ്പാക്കണം.

∙ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്കൂളുകളിൽ കുട്ടികളുടെ സുരക്ഷ പ്രത്യേകം ഉറപ്പാക്കണം.

ADVERTISEMENT

പ്രാരംഭ തയാറെടുപ്പ്

∙ സ്കൂൾ, ക്ലാസ് പിടിഎകൾ ചേരണം. കുട്ടികൾ പാലിക്കേണ്ട കോവിഡ് ചട്ടങ്ങൾ രക്ഷിതാക്കളെയും ബോധ്യപ്പെടുത്തണം.

∙ ജനപ്രതിനിധികൾ, തദ്ദേശ സ്ഥാപനങ്ങൾ, ആരോഗ്യ വകുപ്പ്, പൊലീസ്, എക്സൈസ് പ്രതിനിധികൾ ഒരുമിച്ചു പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണം.

∙ ലഹരി മാഫിയയ്ക്കെതിരെ പൊലീസും എക്സൈസും പ്രത്യേക ജാഗ്രത പുലർത്തണം.

ADVERTISEMENT

കോവിഡ് മുൻകരുതൽ

∙ തെർമൽ സ്കാനർ വേണം. മാസ്ക്, സാനിറ്റൈസർ എന്നിവയുടെ ഉപയോഗം ഉറപ്പാക്കണം.

∙ സ്കൂൾ സമയത്ത് ക്ലാസ് മുറികളും ഹാളുകളും പൂർണമായി തുറന്നിട്ടു വായുസഞ്ചാരം ഉറപ്പു വരുത്തണം.

അധ്യാപകരുടെ ശ്രദ്ധയ്ക്ക്

∙ കുട്ടികളുടെ ആരോഗ്യം, കോവിഡ് വിവരങ്ങൾ, വീട്ടിലെ സ്ഥിതി, യാത്രാസൗകര്യം തുടങ്ങിയ കാര്യങ്ങൾ ക്ലാസ് ടീച്ചർമാർ ശേഖരിക്കണം. ഓരോ വിഷയത്തിലും കുട്ടികളുടെ ഇപ്പോഴുള്ള പഠനനിലവാരം രേഖപ്പെടുത്തണം.

∙ കുട്ടികൾക്കു മാനസിക പിന്തുണയ്ക്ക് ആവശ്യമായ കൗൺസലിങ് നൽകണം.

∙ നാളെമുതൽ പുതിയ ടൈംടേബിൾ വേണം. അധ്യാപകരുടെ ചുമതലാ വിഭജനവും പൂർത്തിയാക്കണം.

∙ പാഠഭാഗങ്ങൾ നിശ്ചിത സമയത്തിനകം തീർക്കണം. അധ്യാപകർ കോവിഡ് ബാധിച്ച് അവധിയിലാണെങ്കിൽ പകരം താത്കാലിക അധ്യാപകരെ നിയമിക്കാം.

∙ ഓൺലൈൻ ക്ലാസ് നിർബന്ധമില്ല. ആവശ്യമെങ്കിൽ തുടരാം. ഭിന്നശേഷിക്കാർക്കും ആരോഗ്യപരമായ കാരണങ്ങളാൽ വീട്ടിൽ കഴിയുന്ന കുട്ടികൾക്കും പഠനത്തിനു പിന്തുണ നൽകണം.

∙ ഉച്ചഭക്ഷണം നൽകണം. കുട്ടികളുടെ സ്കോളർഷിപ്പും ഗ്രാന്റും ഉറപ്പാക്കാനും നടപടി വേണം.

ഹാജർ കുറവാണെന്ന കാരണത്താൽ വിദ്യാർഥികൾക്കെതിരെ നടപടി ഉണ്ടാകില്ല. യൂണിഫോം ധരിക്കണമെന്നു നിർദേശിച്ചിട്ടുണ്ടെങ്കിലും ഇക്കാര്യത്തിലും കടുംപിടിത്തമില്ല - മന്ത്രി വി.ശിവൻകുട്ടി

സമ്പർക്ക പട്ടികയിലുള്ളവർ സ്കൂളിൽ പോകരുത്

ആരോഗ്യ വകുപ്പിന്റെ മാർഗ നിർദേശങ്ങൾ:

∙പനി, ചുമ, ശ്വാസതടസ്സം, ജലദോഷം തുടങ്ങിയ ലക്ഷണങ്ങൾ ഉള്ളവരും കോവിഡ് സമ്പർക്ക പട്ടികയിലുള്ളവരും സ്കൂളിൽ പോകരുത്. കുട്ടികൾ, അധ്യാപകർ, അനധ്യാപകർ, സ്കൂൾ ബസ് ജീവനക്കാർ, കുട്ടികളെ സ്കൂളിൽ വിടാൻ വരുന്നവർ തുടങ്ങി എല്ലാവർക്കും ഇതു ബാധകമാണ്.

∙അധ്യാപകർ, അനധ്യാപകർ, സ്കൂൾ ബസ് ജീവനക്കാർ എന്നിവർ രണ്ടു ഡോസ് വാക്സീനും എടുത്തിരിക്കണം.

∙15 വയസ്സിനു മുകളിലുള്ള എല്ലാ വിദ്യാർഥികളും വാക്സീനെടുക്കണം.

∙ വായും മൂക്കും മൂടത്തക്കവിധം മാസ്ക് ധരിച്ചു മാത്രം വീട്ടിൽ നിന്നിറങ്ങുക. നനഞ്ഞതോ ഉപയോഗക്ഷമമല്ലാത്തതോ ആയ മാസ്ക് ധരിക്കരുത്. യാത്രകളിലും സ്കൂളിലും മാസ്ക് താഴ്ത്തി സംസാരിക്കരുത്.

∙കൈകൾ വൃത്തിയാക്കാതെ കണ്ണ്, മൂക്ക്, വായ് എന്നിവിടങ്ങളിൽ തൊടരുത്.

∙പഠനോപകരണങ്ങൾ, ഭക്ഷണം, വെള്ളം എന്നിവ പങ്കുവയ്ക്കരുത്.

∙ഭക്ഷണം കഴിക്കുമ്പോൾ 2 മീറ്റർ അകലം പാലിക്കുക; സംസാരം ഒഴിവാക്കുക. കൈകഴുകുന്ന സ്ഥലത്തും കൂട്ടം കൂടരുത്.

∙ ശുചിമുറിയിൽ പോയ ശേഷം കൈകൾ സോപ്പും വെള്ളവും അല്ലെങ്കിൽ സാനിറ്റൈസർ ഉപയോഗിച്ചു വൃത്തിയാക്കുക.

∙ആർക്കെങ്കിലും രോഗലക്ഷണങ്ങൾ കണ്ടാൽ അടുത്തുളള ആരോഗ്യകേന്ദ്രത്തിൽ ബന്ധപ്പെടുക.

∙ തിരികെ വീട്ടിലെത്തുമ്പോൾ കുളിച്ചശേഷം മാത്രം മറ്റുള്ളവരുമായി ഇടപഴകുക.

∙ മാസ്ക്കും വസ്ത്രങ്ങളും അലക്ഷ്യമായിടാതെ സോപ്പുപയോഗിച്ചു കഴുകി വൃത്തിയാക്കണം.

∙ എന്തെങ്കിലും രോഗലക്ഷണമുണ്ടായാൽ വീട്ടിൽ മാക്സ് ഉപയോഗിക്കണം.

Content Summary : School reopening : Full day regular classes for all from Feb 21