യുകെ ആസ്ഥാനമായ ഇന്റര്‍നാഷനല്‍ സ്‌കില്‍ ഡവലപ്‌മെന്റ് കോര്‍പറേഷന്റെ (ഐഎസ്ഡിസി) ഇന്റര്‍നാഷനല്‍ ഗ്രാജ്വേറ്റ് പ്രോഗ്രാമുകള്‍ യുഎഇയില്‍ ആരംഭിച്ചു. യുഎഇയിലെ സക്സസ് പോയിന്റ് കോളജ് ക്യാംപസുകളിലാണ് പ്രോഗ്രാമുകള്‍ ലഭ്യമാകുക. ദുബായില്‍ നടന്ന ചടങ്ങില്‍ മെഗാ സ്റ്റാര്‍ മമ്മൂട്ടിയും ഷാര്‍ജ... International Skill Development Corporation (ISDC), Success Point College, United Arab Emirates

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ യുകെ ആസ്ഥാനമായ ഇന്റര്‍നാഷനല്‍ സ്‌കില്‍ ഡവലപ്‌മെന്റ് കോര്‍പറേഷന്റെ (ഐഎസ്ഡിസി) ഇന്റര്‍നാഷനല്‍ ഗ്രാജ്വേറ്റ് പ്രോഗ്രാമുകള്‍ യുഎഇയില്‍ ആരംഭിച്ചു. യുഎഇയിലെ സക്സസ് പോയിന്റ് കോളജ് ക്യാംപസുകളിലാണ് പ്രോഗ്രാമുകള്‍ ലഭ്യമാകുക. ദുബായില്‍ നടന്ന ചടങ്ങില്‍ മെഗാ സ്റ്റാര്‍ മമ്മൂട്ടിയും ഷാര്‍ജ രാജകുടുംബാംഗം ഷെയ്ഖ് ഹുമൈദ് ബിന്‍ ഖാലിദ് അല്‍ ഖാസിമിയും ചേര്‍ന്ന് പ്രോഗ്രാമുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചു.

ADVERTISEMENT

വിദേശ രാജ്യങ്ങളിലടക്കം ഏറെ ജോലി സാധ്യതകളുള്ള കോഴ്‌സുകള്‍ ലഭ്യമാക്കുന്നതിലൂടെ വിദ്യാര്‍ഥികള്‍ക്ക് ഇന്ന് നിരവധി അവസരങ്ങളാണ് ലഭിക്കുന്നതെന്നു മമ്മൂട്ടി പറഞ്ഞു. വിദ്യാഭ്യാസ രംഗത്ത് വന്നിരിക്കുന്ന ഈ വന്‍ മാറ്റം മുമ്പൊന്നും സ്വപ്‌നം പോലും കാണാനാകാത്തതായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യുകെ ആസ്ഥാനമായ ഐഎസ്ഡിസിയുടെ കോഴ്‌സുകള്‍ യുഎഇയില്‍ ആരംഭിക്കുന്നതോടെ ഇവിടുത്തെ വിദ്യാര്‍ഥികള്‍ക്ക് യുകെയില്‍ പഠിക്കാനും ജോലി നേടാനുമുള്ള അവസരമാണ് സൃഷ്ടിക്കപ്പെടുന്നതെന്ന് ഷെയ്ഖ് ഹുമൈദ് ബിന്‍ ഖാലിദ് അല്‍ ഖാസിമി പറഞ്ഞു.

ADVERTISEMENT

സ്‌കോട്ടിഷ് ക്വാളിഫിക്കേഷന്‍ അതോറിറ്റിയുമായി (എസ്ക്യുഎ) സഹകരിച്ച് നടത്തുന്ന ഈ പ്രോഗ്രാമുകള്‍ക്ക് യുകെയിലെ പ്രമുഖ സര്‍വകലാശാലകളുടെ അംഗീകാരമുണ്ട്. യുകെയിലെ ബിരുദം ഉയര്‍ന്ന ഫീസ് നിരക്ക് കാരണം പലര്‍ക്കും അപ്രാപ്യമാണ്. എന്നാല്‍ സക്സസ് പോയിന്റ് കോളജിലെ ഐഎസ്ഡിസി പ്രോഗ്രാമുകളുടെ സവിശേഷത ആദ്യ രണ്ട് വര്‍ഷവും യുഎഇ ക്യാംപസില്‍ത്തന്നെ പഠിക്കാമെന്നതാണ്. മൂന്നാം വര്‍ഷം മാത്രം യുകെയിലെ തിരഞ്ഞെടുക്കപ്പെട്ട യൂണിവേഴ്‌സിറ്റി ക്യാംപസുകളില്‍ പഠിച്ച് കോഴ്‌സ് പൂര്‍ത്തിയാക്കാം. ഇതിലൂടെ ഫീസിന്റെ 60% ലാഭിക്കാനാകും.

ADVERTISEMENT

യുകെയിലെ ഒരു വര്‍ഷത്തെ പഠനത്തിനു ശേഷം രണ്ടു വര്‍ഷം കൂടി പോസ്റ്റ് സ്റ്റഡി വര്‍ക്ക് വീസ വഴി അവിടെ തുടരാമെന്നിരിക്കെ അവിടുത്തെ കമ്പനികളില്‍ ജോലി നേടാനും അതിലൂടെ പിആര്‍ കരസ്ഥമാക്കാനും സാധിക്കുമെന്ന് ഐഎസ്ഡിസി എക്‌സിക്യുട്ടിവ് ഡയറക്ടര്‍ തെരേസ ജേക്കബ്‌സ് വ്യക്തമാക്കി. വിദ്യാര്‍ഥികള്‍ക്ക് ഏറെ അവസരങ്ങള്‍ സൃഷ്ടിക്കുന്ന ഐഎസ്ഡിസിയുടെ ഇന്റര്‍നാഷനല്‍ ഗ്രാജ്വേറ്റ് പ്രോഗ്രാമുകള്‍ ലഭ്യമാക്കാന്‍ കഴിയുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് സക്സസ് പോയിന്റ് കോളജ് മാനേജിങ് ഡയറക്ടര്‍ ഫിനാസ് അഹമ്മദ് പറഞ്ഞു.

Content Summary : ISDC launches international graduate programs in UAE