തിരുവനന്തപുരം∙ പ്ലസ് വണ്ണിന് 4,71,849 പേർ അപേക്ഷിച്ചതിൽ ആദ്യ അലോട്മെന്റിൽ അവസരം ലഭിച്ചത് 2,38,150 പേർക്ക്. ഏകജാലക പ്രവേശനത്തിന് ആകെ 2,97,766 സീറ്റുകളാണുള്ളത്. ഇതിൽ 59,616 സീറ്റുകളാണ് ബാക്കിയുള്ളത്. മാനേജ്മെന്റ്, കമ്യൂണിറ്റി ക്വോട്ട സീറ്റുകളിൽ പ്രവേശനം ഏകജാലകം വഴിയല്ല...Plus One Admission, First Allotment List, Education News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ പ്ലസ് വണ്ണിന് 4,71,849 പേർ അപേക്ഷിച്ചതിൽ ആദ്യ അലോട്മെന്റിൽ അവസരം ലഭിച്ചത് 2,38,150 പേർക്ക്. ഏകജാലക പ്രവേശനത്തിന് ആകെ 2,97,766 സീറ്റുകളാണുള്ളത്. ഇതിൽ 59,616 സീറ്റുകളാണ് ബാക്കിയുള്ളത്. മാനേജ്മെന്റ്, കമ്യൂണിറ്റി ക്വോട്ട സീറ്റുകളിൽ പ്രവേശനം ഏകജാലകം വഴിയല്ല.

ADVERTISEMENT

ജനറൽ, സംവരണ വിഭാഗങ്ങളിലായാണ് ആദ്യ അലോട്മെന്റ് നടന്നത്. ജനറൽ വിഭാഗത്തിലെ 1,44,263 സീറ്റുകളിലും അലോട്മെന്റ് നടത്തിയിട്ടുണ്ട്. സംവരണ വിഭാഗങ്ങളിലെല്ലാം ഇനിയും സീറ്റുകൾ ബാക്കിയാണ്. സ്പോർട്സ് ക്വോട്ടയിൽ 7566 സീറ്റുകൾ ഉണ്ടെങ്കിലും 3054 അപേക്ഷകരേയുള്ളൂ. അതിൽ 2874 പേർക്കാണ് ആദ്യ അലോട്മെന്റ് ലഭിച്ചത്. 4692 സീറ്റുകൾ ബാക്കിയുണ്ട്. സംവരണ വിഭാഗങ്ങളിൽ അപേക്ഷകരില്ലാതെ ഒഴിവു വരുന്ന സീറ്റുകൾ മെറിറ്റ് സീറ്റായി മാറും.

ADVERTISEMENT

അതേ സമയം, ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി പ്രവേശനം ആരംഭിച്ചു. 10ന് അവസാനിക്കും. ഒന്നാം ഓപ്ഷനിൽ അലോട്മെന്റ് ലഭിച്ചവർ ഓൺലൈനായോ സ്കൂളിൽ നേരിട്ടോ ഫീസ് അടച്ചു സ്ഥിരം പ്രവേശനം നേടണം. താഴ്ന്ന ഓപ്ഷനിൽ അലോട്മെന്റ് ലഭിച്ചവർക്ക് ഇഷ്ടാനുസരണം സ്ഥിരം പ്രവേശനമോ താൽക്കാലിക പ്രവേശനമോ നേടാം. താൽക്കാലിക പ്രവേശനത്തിനു ഫീസ് അടയ്ക്കേണ്ട. ഇവർക്കു വേണമെങ്കിൽ തിരഞ്ഞെടുത്ത ഏതാനും ഉയർന്ന ഓപ്ഷനുകൾ മാത്രമായി റദ്ദാക്കാം. ഇതിനുള്ള അപേക്ഷയും പ്രവേശനം നേടുന്ന സ്കൂളിൽ നൽകണം. അലോട്മെന്റ് ലഭിച്ചിട്ടും താൽക്കാലിക പ്രവേശനം നേടാത്തവരെ അടുത്ത അലോട്മെന്റുകളിൽ പരിഗണിക്കില്ല. ‍

ADVERTISEMENT

ഇതുവരെ അപേക്ഷിക്കാത്തവർക്കു മൂന്നാം അലോട്മെന്റിനു ശേഷം സപ്ലിമെന്ററി അലോട്മെന്റിനായി പുതിയ അപേക്ഷ നൽകാം. മുഖ്യ ഘട്ടത്തിൽ തെറ്റായ വിവരങ്ങൾ‌ നൽകിയതിനാലും ഫൈനൽ കൺഫർമേഷൻ നൽകാത്തതിനാലും അലോട്മെന്റിനു പരിഗണിക്കാത്തവർക്കും സപ്ലിമെന്ററി ഘട്ടത്തിൽ പുതിയ അപേക്ഷ നൽകാം.

Content Summary : Plus-One admission: 2.38 lakh candidates make it to first allotment list