രാത്രി ഒൻപതിനും പത്തിനും ഇടയിലാണ് കൃഷ്ണ കഥ പറയുന്നത്. ഇതിന്റെ വിഡിയോ സ്കൂൾ വാട്സാപ്പ് ഗ്രൂപ്പുകളിലേക്കും അധ്യാപകർക്കും അയച്ചുകൊടുക്കുകയാണ് പതിവ്. ഓസ്ട്രേലിയ, കാനഡ, ഗൾഫ് രാജ്യങ്ങൾ, ബംഗളുരു, ചെന്നൈ, പുനെ തുടങ്ങിയ ഇടങ്ങളിലെ ആയിരക്കണക്കിന് കുട്ടികൾക്കുവേണ്ടി കഥകൾ പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയ്ക്കൽ. അങ്കണവാടി മുതൽ ഹയർ സെക്കൻഡറി  വരെയുള്ള വിദ്യാർഥികൾ ‘‘കൃഷ്ണ ടീച്ചറു’’ടെ മധുര ശബ്ദത്തിൽ കഥകൾ കേൾക്കാൻ തുടങ്ങിയിട്ട് വർഷം രണ്ടായി. വിവിധ തരത്തിലുള്ള ആയിരത്തിൽപരം കഥകളാണ് ‘‘കഥച്ചെപ്പ്’’ എന്ന പേരിൽ ഓൺലൈൻ വഴിയും നേരിട്ടും ഈ റിട്ട. അധ്യാപിക പറഞ്ഞത്.

ADVERTISEMENT

കോവിഡ് കാലത്ത് വിദ്യാലയങ്ങൾ അടച്ചിട്ടതോടെ ഒറ്റപ്പെട്ടു പോയ വിദ്യാർഥികൾക്കു മാനസിക ഊർജം നൽകുക എന്ന ലക്ഷ്യത്തോടെയാണ് പാണ്ഡമംഗലം കെ.കൃഷ്ണ (58) കഥകൾ പറയാൻ തുടങ്ങിയത്. അതോടൊപ്പം കുട്ടികളിൽ മൂല്യബോധവും സർഗാത്മകതയും വർധിപ്പിക്കുക എന്ന ചിന്തയുമുണ്ടായി. വിദ്യാഭ്യാസ വകുപ്പധികൃതരുടെ പിന്തുണ ലഭിച്ചതോടെ കാര്യങ്ങൾ എളുപ്പമായി. അങ്കണവാടി വിദ്യാർഥികൾക്കായാണ് ‘‘കഥച്ചെപ്പ്’’ തുടങ്ങിയത്. പിന്നീട് പ്ലസ്ടു വരെ നീണ്ടു.

കോവിഡ് കാലത്ത് തുടർച്ചയായി 400 ദിവസത്തോളം കഥ പറഞ്ഞതിന് അധികൃതരുടെ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങി.

രാത്രി ഒൻപതിനും പത്തിനും ഇടയിലാണ് കൃഷ്ണ കഥ പറയുന്നത്. ഇതിന്റെ വിഡിയോ സ്കൂൾ വാട്സാപ്പ് ഗ്രൂപ്പുകളിലേക്കും അധ്യാപകർക്കും അയച്ചുകൊടുക്കുകയാണ് പതിവ്. ഓസ്ട്രേലിയ, കാനഡ, ഗൾഫ് രാജ്യങ്ങൾ, ബംഗളുരു, ചെന്നൈ, പുനെ തുടങ്ങിയ ഇടങ്ങളിലെ ആയിരക്കണക്കിന് കുട്ടികൾക്കുവേണ്ടി കഥകൾ പറഞ്ഞു. 

ADVERTISEMENT

സംസ്ഥാനത്ത് മലപ്പുറം, തിരുവനന്തപുരം, കണ്ണൂർ, കൊല്ലം ജില്ലകളിലെ കുട്ടികളാണ് കൂടുതലായി കഥകൾ കേട്ടത്. പഞ്ചതന്ത്രം കഥകൾ, ഈസോപ്പ് കഥകൾ, അറബിക്കഥകൾ, പുരാണകഥകൾ, ഐതിഹ്യകഥകൾ, പഴഞ്ചൊല്ലുകളിൽ നിന്നുള്ള കഥകൾ, ചരിത്രകഥകൾ, ഗാന്ധി, നെഹ്റു, സുഭാഷ് ചന്ദ്രബോസ് തുടങ്ങിയ ദേശീയ നേതാക്കളെക്കുറിച്ചുള്ള കഥകൾ അങ്ങനെ പറഞ്ഞതെല്ലാം പലതരത്തിലുള്ള കഥകളാണ്. കൂടാതെ, വള്ളത്തോൾ, ഉള്ളൂർ, കുമാരനാശാൻ, ഇടശേരി, ഒഎൻവി, ശ്രീകുമാരൻ തമ്പി തുടങ്ങിയവരുടെ കവിതകളും കഥകളാക്കി മാറ്റി. 

വൈദ്യരത്നം പി.എസ്.വാരിയർ രചിച്ച പരിസ്ഥിതി കഥയും പറഞ്ഞുകൊടുത്തു. അതോടൊപ്പം സ്വന്തം കഥകളും അവതരിപ്പിച്ചു. ഏതു വലിയ കഥയും മൂന്നര മിനിറ്റിനുള്ളിൽ ചുരുക്കി പറയുക എന്ന ഏറെ ശ്രമകരമായ ദൗത്യമാണ് കൃഷ്ണ ഭംഗിയായി നിർവഹിച്ചത്. കഥ പറഞ്ഞതിനുശേഷം കുട്ടികൾക്കുനേരെ ചോദ്യങ്ങൾ ഉന്നയിക്കാനും ഇവർ മറന്നില്ല.

ADVERTISEMENT

കോവിഡിനുശേഷം വിദ്യാലയങ്ങൾ തുറന്നതോടെ അഞ്ഞൂറോളം സ്കൂളുകളിൽ നേരിട്ടെത്തി കഥകൾ പറഞ്ഞു. മലപ്പുറം ഉപജില്ലയിലെ ഒട്ടേറെ സ്കൂളുകളിൽ വിദ്യാരംഗം കലാ സാഹിത്യവേദിക്കുവേണ്ടി കഥകളുമായി എത്തി.

എസ് സിഇആർടി ബുക് നിർമാണ സമിതി അംഗം, മലപ്പുറം ബിആർസി അധ്യാപക പരിശീലക, ജില്ലാ റിസോഴ്സ് ഗ്രൂപ്പ് അംഗം തുടങ്ങിയ നിലകളിലും കഴിവ് തെളിയിച്ച കൃഷ്ണ മുഴുവൻ സമയ സാമൂഹിക പ്രവർത്തകയുമാണ്.

Content Summary : How Krishna Teacher Stole Students heart through kadacheppu