കോടിക്കണക്കിന് ഗ്രാമീണ കർഷകരുള്ള ഇന്ത്യയിൽ ഗ്രാമവികസനം വിജയകരമാക്കാൻ പ്രഫഷനൽ മാനേജ്മെന്റ് രീതികൾ പ്രയോജനപ്പെടുത്തേണ്ടതുണ്ട്. ആധുനിക മാനേജ്മെന്റ് ശൈലികളും ഗ്രാമാന്തരീക്ഷത്തോടുള്ള പ്രണയവും ഒത്തുചേരുന്ന മേഖലയാണു റൂറൽ മാനേജ്മെന്റ്. ഈ രംഗത്ത് 1979 മുതൽ പരിശീലനം നൽകിവരുന്ന ശ്രേഷ്‌ഠസ്‌ഥാപനമാണ് ‘ഇർമ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോടിക്കണക്കിന് ഗ്രാമീണ കർഷകരുള്ള ഇന്ത്യയിൽ ഗ്രാമവികസനം വിജയകരമാക്കാൻ പ്രഫഷനൽ മാനേജ്മെന്റ് രീതികൾ പ്രയോജനപ്പെടുത്തേണ്ടതുണ്ട്. ആധുനിക മാനേജ്മെന്റ് ശൈലികളും ഗ്രാമാന്തരീക്ഷത്തോടുള്ള പ്രണയവും ഒത്തുചേരുന്ന മേഖലയാണു റൂറൽ മാനേജ്മെന്റ്. ഈ രംഗത്ത് 1979 മുതൽ പരിശീലനം നൽകിവരുന്ന ശ്രേഷ്‌ഠസ്‌ഥാപനമാണ് ‘ഇർമ - Institute of Rural Management Anand ’. ഇവിടത്തെ ദ്വിവത്സര പോസ്‌റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ മാനേജ്മെന്റ്–റൂറൽ മാനേജ്‌മെന്റ് (പിജിഡിഎം–ആർഎം) കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ അപേക്ഷ 31 വരെ സ്വീകരിക്കും. അപേക്ഷാഫീ 2000 രൂപ. പട്ടിക, ഭിന്നശേഷി വിഭാഗക്കാർ 1000 രൂപ. ബിപിഎൽ വിഭാഗക്കാർക്ക് അപേക്ഷാഫീയില്ല. എൻആർഐ 3000 രൂപ.

പിജിഡിഎം–ആർഎം

ADVERTISEMENT

ഇർമയിലെ ഈ കോഴ്സിലേക്കുള്ള സിലക്‌ഷന്റെ ആദ്യ ഘട്ടത്തിന് CAT 2022 / XAT 2023  / CMAT 2022 സ്കോർ ഉപയോഗിക്കും. കൂടാതെ, സിലക്‌ഷന്റെ ഭാഗമായി  ഓൺലൈൻ എഴുത്തുപരീക്ഷയും ഇന്റർവ്യൂവുമുണ്ട്. ദേശീയ ടെസ്റ്റിലെ സ്കോർ, എഴുത്തുപരീക്ഷ, ഇന്റർവ്യൂ എന്നിവയിലെ പ്രകടനം, 10–ാം ക്ലാസ് മുതലുള്ള മാർക്കുകൾ, സേവനപരിചയം, വനിതകൾക്കും ട്രാൻസ്ജെൻഡറിനുമുള്ള മുൻതൂക്കം തുടങ്ങിയവ ആധാരമാക്കിയാണു തിരഞ്ഞെടുപ്പ്

50% എങ്കിലും മൊത്തം മാർക്കോടെ സർവകലാശാലാബിരുദം നേടിയവർക്ക് അപേക്ഷിക്കാം. പട്ടിക, പിന്നാക്ക, സാമ്പത്തിക പിന്നാക്ക, ഭിന്നശേഷി വിഭാഗക്കാർക്ക് 45% മാർക്ക് മതി. തുല്യ ഗ്രേഡ് പോയിന്റ് ആവറേജും പരിഗണിക്കും. ബിരുദപരീക്ഷ 2023 ജൂലൈ മൂന്നിനെങ്കിലും പൂർത്തിയാക്കുന്ന ഫൈനൽ ഇയർ വിദ്യാർഥികൾക്കും അപേക്ഷിക്കാം. പ്രോഗ്രാമിന് എഐസിടിഇ അംഗീകാരമുണ്ട്. മാസ്റ്റർ ബിരുദത്തിന് തുല്യമാണ്. 2 വർഷത്തേക്ക് ഹോസ്റ്റൽചെലവടക്കം 15 ലക്ഷം രൂപ ഫീസ് നൽകണം. ഒന്നേകാൽ ലക്ഷത്തോളം തിരിച്ചുകിട്ടുന്ന നിക്ഷേപത്തുക കെട്ടിവയ്ക്കുകയും വേണം. എൺപതോളം സ്കോളർഷിപ്പുകൾക്കായി 3 കോടിയിലേറെ രൂപ വകയിരുത്തിയിട്ടുണ്ട്. എൻആർഐ വിഭാഗത്തിന്റെ വ്യവസ്ഥകൾ വ്യത്യസ്തമാണ്. 

ADVERTISEMENT

മറ്റു പ്രോഗ്രാമുകൾ

1. പിജിഡിഎം (ആർഎം–എക്സ്): 5 വർഷമെങ്കിലും മാനേജർ–തല പരിചയമുള്ളവർക്ക് 15 മാസം. അപേക്ഷ ജനുവരി 27  വരെ.

ADVERTISEMENT

2. എഫ്പിഎം (ആർഎം): ഡോക്ടറൽ–തല പ്രോഗ്രാം. അധ്യാപനം, ഗവേഷണം, കൺസൽറ്റൻസി എന്നിവയ്ക്ക് സഹായകം. അപേക്ഷ ഫെബ്രുവരി 15  വരെ.

വിവരങ്ങൾ: www.irma.ac.in

Content Summary : Institute of Rural Management Anand (IRMA) - Admissions 2023 - 25 PDGM (RM)