ന്യൂഡൽഹി ∙ ഒസിഐ, പിഐഒ കാർഡുള്ള വിദേശ ഇന്ത്യൻ വിദ്യാർഥികൾക്ക് ജെഇഇ മെയിൻ പരീക്ഷയെഴുതാതെ ഐഐടി പ്രവേശനത്തിന് അപേക്ഷിക്കാം. ഇന്ത്യയിൽ പഠനം നടത്തുന്ന ഈ വിഭാഗം വിദ്യാർഥികൾക്കും ഐഐടി പ്രവേശനത്തിനുള്ള അന്തിമ ഘട്ടമായ ജെഇഇ അഡ്വാൻസ്ഡിനു നേരിട്ട് അപേക്ഷിക്കാം.

ഒസിഐ, പിഐഒ കാർഡുള്ളവർ ആദ്യഘട്ട പരീക്ഷയായ ജെഇഇ മെയിനും എഴുതണമെന്നായിരുന്നു കഴിഞ്ഞവർഷത്തെ നിർദേശം. എന്നാൽ വിദേശ പൗരന്മാരുടെ പ്രവേശന മാനദണ്ഡങ്ങളും ഫീസുമെല്ലാമാണ് ഇവർക്കും ബാധകമായിരുന്നത്. ഇതു ചോദ്യം ചെയ്യപ്പെട്ട പശ്ചാത്തലത്തിലാണ് ഇക്കുറി മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയത്.

Readalso : നവോദയ പ്രവേശനം : പുതിയ നിബന്ധന തിരിച്ചടിയായി

Content Summary : Foreign national students can directly appear for JEE Advanced 2023, no need to sit for JEE Main 2023