തമിഴ്നാട്ടിലെ എംബിഎ, എംസിഎ, എംഇ, എംടെക്ക്, എംആർക്ക്, എംപ്ലാൻ എന്നീ പോസ്‌റ്റ്–ഗ്രാജുവേറ്റ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനു ചെന്നൈ അണ്ണാ സർവകലാശാല പൊതുപ്രവേശനപരീക്ഷകൾ നടത്തും. (TANCET / CEETA-PG - 2023: Tamil Nadu Common Entrance Test). ഓൺലൈൻ റജിസ്‌ട്രേഷൻ ഫെബ്രുവരി 1 മുതൽ 22 വരെ

തമിഴ്‌നാ‌ട് സർക്കാരിനുവേണ്ടി സർവകലാശാല ഈ ടെസ്‌റ്റുകൾ നടത്തുന്നു. യൂണിവേഴ്‌സിറ്റി വകുപ്പുകൾ, യൂണിവേഴ്‌സിറ്റി /സർക്കാർ /എയ്ഡഡ് കോളജുകൾ (എൻജിനീയറിങ് / ആർട്‌സ് & സയൻസ്), സ്വാശ്രയ കോളജുകൾ എന്നിവയിൽ തമിഴ്‌നാട്ടിലുള്ള സീറ്റുകളാണു ലക്ഷ്യമിടുന്നത്. കേരളം അടക്കമുള്ള ഇതരസംസ്‌ഥാനക്കാർക്കും ടെസ്‌റ്റെഴുതാം. പക്ഷേ പ്രവേശനത്തിന് അർഹത അധികാരികളുടെ തീരുമാനത്തിനു വിധേയമാണ്.രണ്ടിനങ്ങളിലായാണു സിലക്‌ഷൻ. ‍

Read Also : പരീക്ഷയ്ക്ക് എപ്പോൾ പഠിച്ചു തുടങ്ങണം 

(1) TANCET – 2023 : എംബിഎ & എംസിഎ,

(2) CEETA-PG-2023 : എംഇ, എംടെക്, എംആർക്, എംപ്ലാൻ.

രണ്ടിനും 2 മണിക്കൂർ വീതമുള്ള എൻട്രൻസ് പരീക്ഷ. 2022ലെ ചോദ്യങ്ങൾ വെബ് സൈറ്റിലുണ്ട്.

അപേക്ഷ

ഓൺലൈനായി അപേക്ഷിക്കാം. എൻട്രൻസ് പരീക്ഷാ ഫീ : എംസിഎ – 1000 രൂപ, എംബിഎ – 1000 രൂപ. സീറ്റ–പിജി (എൻട്രൻസ് + കൗൺസലിങ്)– 1590 രൂപ. തമിഴ്‌നാട്ടുകാരായ പട്ടികവിഭാഗക്കാർ യഥാക്രമം 500 / 500 / 795 രൂപ. (സീറ്റ–പിജിയിൽ കൗൺസലിങ് ഭാഗത്തിലെ 18% ജിഎസ്ടിയുൾപ്പെടെയുള്ള ഫീസ്)

എൻട്രൻസ് പരീക്ഷ

∙ എംസിഎ – മാർച്ച് 25 രാവിലെ 10 മുതൽ 12 വരെ

∙ എംബിഎ - മാർച്ച് 25 ഉച്ച കഴിഞ്ഞ് 2. 30 മുതൽ 4. 30 വരെ

∙ എംഇ, എംടെക്, എംആർക്, എം പ്ലാൻ - മാർച്ച് 26 രാവിലെ 10 മുതൽ 12 വരെ.

കോയമ്പത്തൂർ, നാഗർകോവിൽ, തിരുനെൽവേലി, ചെന്നൈ അടക്കം 15 പരീക്ഷാകേന്ദ്രങ്ങൾ. പ്രവേശനയോഗ്യത ഉൾപ്പെടെയുള്ള വിശദാംശങ്ങളും റജിസ്‌ട്രേഷൻ സൗകര്യവും https://tancet.annauniv.edu/tancet എന്ന വെബ്‌സൈറ്റിൽ. സംശയപരിഹാരത്തിന് The Secretary, TANCET/CEETA-PG, Centre for Entrance Examinations, Anna University Chennai – 600025; ഫോൺ: 044-235 8289; tanceeta@gmail.com.

Content Summary : Tamil nadu common entrance test