എസ്എൽസി പരീക്ഷയുടെ രണ്ടാം ദിനത്തിലെ ഇംഗ്ലിഷ് പരീക്ഷ അധികം വലയ്ക്കാതെ കടന്നുപോയി. ആകെയുള്ള 10 പ്രോസ് പാഠഭാഗങ്ങളിലെ ഒന്നൊഴികെ മറ്റെല്ലാറ്റിൽനിന്നും ചോദ്യങ്ങൾ ചോദിച്ചത് ആവശ്യത്തിനു ചോയ്‌സ് ലഭ്യമാക്കി. 

Read Also : നീതിപുലർത്തി മലയാളം ഒന്നാം പേപ്പർ, ആസ്വദിച്ചെഴുതി കുട്ടികൾ

1 മുതൽ 5  വരെ ചോദ്യങ്ങളിൽ മൂന്നെണ്ണവും നേരിട്ട് പാസേജിൽനിന്ന് കണ്ടെത്താവുന്നവ ആയിരുന്നു; 6 മുതൽ 9 വരെയുള്ളവയിൽ രണ്ടെണ്ണം poetic devices കണ്ടെത്താനുള്ളവയും. എട്ടാം ചോദ്യം മാത്രമാണ് അൽപമെങ്കിലും കുഴപ്പിച്ചിട്ടുണ്ടാവുക. പത്താം ചോദ്യമായ Appreciation ഭൂരിഭാഗം കുട്ടികൾക്കും എഴുതാൻ കഴിയുന്നതു തന്നെ. 15 വരെയുള്ള unfamiliar passageലെ ചോദ്യങ്ങളിൽ നാലെണ്ണവും എളുപ്പത്തിൽ കണ്ടെത്താവുന്ന ആയിരുന്നു. 

Write up തയാറാക്കാനുള്ള ചോദ്യം മോഡൽ പരീക്ഷയിലേതുതന്നെ മറ്റൊരു വിധത്തിലാണു ചോദിച്ചതെങ്കിലും hints കൊടുത്തതിൽ ഒരു തെറ്റ് കടന്നുകൂടിയത് ആശയക്കുഴപ്പത്തിനിടയാക്കി. പൊതുവേ ചോദിച്ചു കാണാറുള്ള narrative ചോദ്യങ്ങളിൽനിന്നു വ്യത്യസ്തമായി Narrativeനുള്ള ചോദ്യം Cast Away എന്ന പാഠത്തിൽനിന്നു വന്നത് ചിലർക്കെങ്കിലും ബുദ്ധിമുട്ടായിക്കാണും.

രഞ്ജു ജോസഫ്

5 മാർക്കിന്റെ ചോദ്യങ്ങൾ പ്രതീക്ഷിച്ച പോലുള്ളവയാണ്. 6 മാർക്കിന്റെ ചോദ്യങ്ങളും പതിവ് പാറ്റേണിൽത്തന്നെ. 26 മുതൽ 30 വരെയുള്ളവ നേരിട്ട് ചോദ്യപ്പേപ്പറിൽനിന്ന് ഉത്തരം കണ്ടെത്താവുന്ന വിധം എളുപ്പമായിരുന്നു. ഇംഗ്ലിഷിൽ അൽപം പിന്നാക്കം നിൽക്കുന്നവർക്ക് പ്രയാസമുണ്ടാക്കാറുള്ള reported speech അത്ര കാഠിന്യമുള്ളതായിരുന്നില്ല. പതിവായി ചോദിക്കാറുള്ള phrasal verb തന്നെയായിരുന്നു ഇത്തവണയും.

Editing പലരെയും വലിച്ചിട്ടുണ്ടാവാം. നാലെണ്ണവും അത്ര എളുപ്പത്തിൽ എഴുതാവുന്നവ ആയിരുന്നില്ല. എന്നാൽ, പുസ്തകം പലതവണ വായിച്ച കുട്ടികൾക്ക് വേഗത്തിൽ ഉത്തരം കണ്ടെത്താനായിട്ടുമുണ്ടാകും. Conversation പൂരിപ്പിക്കാനുള്ള ചോദ്യങ്ങളും പതിവ് പാറ്റേൺ പിന്തുടർന്നു. 

ഗ്രാമർഭാഗവുമായി ബന്ധപ്പെട്ട ചോദ്യങ്ങളെല്ലാം സ്ഥിരം പാറ്റേണിലായിരുന്നതും തയാറെടുത്തു വന്നവർക്ക് ആശ്വാസം പകരുന്നതായി. 35–ാം ചോദ്യം ഭൂരിഭാഗം പേർക്കും സ്കോർ ചെയ്യാൻ കഴിയുന്നതായിരുന്നു.

മോഡൽ പരീക്ഷയിലെ അതേ പാറ്റേണിൽ ചോദിച്ച 36–ാം ചോദ്യം പക്ഷേ ആശയക്കുഴപ്പം ഉണ്ടാക്കിയിട്ടുണ്ടാവാം.

Content Summary : Kerala SSLC English Examination Analysis 2023