10 ലെ കണക്ക്, സയൻസ് വിഷയങ്ങളിൽനിന്നാണ് ഏറ്റവുമധികം ഭാഗങ്ങൾ ഒഴിവാക്കിയിരിക്കുന്നതെന്നതും ശ്രദ്ധേയം. ശാസ്ത്രപുസ്തകത്തിൽ 9–ാം അധ്യായത്തിന്റെ തലക്കെട്ട് ‘പാരമ്പര്യവും പരിണാമവും’ എന്നായിരുന്നതു മാറ്റി ‘പാരമ്പര്യം’ എന്നു മാത്രമാക്കി. ചാൾസ് ഡാർവിൻ, ഭൂമിയിൽ ജീവന്റെ ഉദ്ഭവം എന്നിവയെക്കുറിച്ചെല്ലാം വിശദീകരിച്ചിരുന്ന ഭാഗങ്ങൾ ഒഴിവാക്കി. ഊർജസ്രോതസ്സുകളെക്കുറിച്ചുള്ള 14–ാം അധ്യായമാണു നീക്കിയതിൽ മറ്റൊന്ന്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ‘ആവർത്തനപ്പട്ടിക (പീരിയോഡിക് ടേബിൾ) എന്നതു രസതന്ത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആശയമാണ്; തത്വത്തിലും പ്രയോഗത്തിലും...’. എൻസിഇആർടിയുടെ 11-ാം ക്ലാസ് രസതന്ത്ര പാഠപുസ്തകത്തിലെ ‘ക്ലാസിഫിക്കേഷൻ ഇൻ എലമെന്റ്സ് ആൻഡ് പീരിയോഡിസിറ്റി ഇൻ പ്രോപ്പർട്ടീസ്’ എന്ന അധ്യായം തുടങ്ങുന്നത് അമേരിക്കൻ രസതന്ത്ര ശാസ്ത്രജ്ഞനായ ഗ്ലെൻ ടി. സീബോർഗിന്റെ ഈ വാചകത്തോടെയാണ്.

Read Also : പ്ലസ്‌‌വൺ പ്രവേശനം ഏകജാലകം : അപേക്ഷ 2 മുതൽ, അപേക്ഷിക്കുമ്പോൾ ശ്രദ്ധിക്കണം 6 കാര്യങ്ങൾ

ADVERTISEMENT

പക്ഷേ, 10–ാം ക്ലാസിലെ പീരിയോഡിക് ടേബിളുമായി ബന്ധപ്പെട്ട അധ്യായം (അധ്യായം 5: പീരിയോഡിക് ക്ലാസിഫിക്കേഷൻ ഓഫ് എലമെന്റ്സ്) പൂർണമായി ഒഴിവാക്കിയ എൻസിഇആർടി കാരണമായി പറയുന്നതു ഹയർ സെക്കൻഡറി തലത്തിൽ ഇവയെക്കുറിച്ചു വിശദമായി പഠിക്കുന്നുണ്ടെന്നാണ്.

ADVERTISEMENT

പരിണാമവുമായി ബന്ധപ്പെട്ട ഭാഗവും ചാൾസ് ഡാർവിന്റെ സിദ്ധാന്തങ്ങളും 12–ാം ക്ലാസ് ബയോളജിയിൽ പഠിക്കുന്നുണ്ടെന്ന കാരണത്താലാണ് 10–ാം ക്ലാസിൽനിന്നു നീക്കിയത്. എന്നാൽ, 10–ാം ക്ലാസ് വരെ അടിസ്ഥാന ശാസ്ത്രം പഠിക്കുന്ന വിദ്യാർഥികൾ ഇവ അറിയേണ്ടതല്ലേ എന്ന് അക്കാദമിക് രംഗത്തെ വിദഗ്ധർ ചോദിക്കുന്നു. ജനാധിപത്യത്തിന്റെ അടിസ്ഥാനങ്ങളും കുട്ടികൾ പൊതുവായി പഠിക്കേണ്ടതാണെന്ന് അവർ പറയുന്നു.

ADVERTISEMENT

10 ലെ കണക്ക്, സയൻസ് വിഷയങ്ങളിൽനിന്നാണ് ഏറ്റവുമധികം ഭാഗങ്ങൾ ഒഴിവാക്കിയിരിക്കുന്നതെന്നതും ശ്രദ്ധേയം. ശാസ്ത്രപുസ്തകത്തിൽ 9–ാം അധ്യായത്തിന്റെ തലക്കെട്ട് ‘പാരമ്പര്യവും പരിണാമവും’ എന്നായിരുന്നതു മാറ്റി ‘പാരമ്പര്യം’ എന്നു മാത്രമാക്കി. ചാൾസ് ഡാർവിൻ, ഭൂമിയിൽ ജീവന്റെ ഉദ്ഭവം എന്നിവയെക്കുറിച്ചെല്ലാം വിശദീകരിച്ചിരുന്ന ഭാഗങ്ങൾ ഒഴിവാക്കി. ഊർജസ്രോതസ്സുകളെക്കുറിച്ചുള്ള 14–ാം അധ്യായമാണു നീക്കിയതിൽ മറ്റൊന്ന്.

6,7,8 ക്ലാസുകളിൽ പഠിപ്പിച്ചിരുന്ന ഫൈബർ, ഫാബ്രിക്സ് എന്നിവയെക്കുറിച്ചുള്ള ഭാഗങ്ങളും ഒഴിവാക്കി. 9–ാം ക്ലാസ് സയൻസ് പുസ്തകത്തിലെ ‘എന്തു കൊണ്ടു നമ്മൾ രോഗബാധിതരാകുന്നു’ എന്ന അധ്യായവും ഇനി പഠിപ്പിക്കില്ല. രോഗം പരത്തുന്ന വൈറസുകളെക്കുറിച്ചും വായുവിലൂടെ പരക്കുന്ന രോഗങ്ങളെക്കുറിച്ചുമെല്ലാം പ്രാഥമികമായ അറിവു പകർന്നിരുന്നത് ഈ പാഠത്തിലൂടെയായിരുന്നു. കോവിഡ് ഉൾപ്പെടെയുള്ള രോഗങ്ങളെക്കുറിച്ച് ഇതിൽ പരാമർശിച്ചിരുന്നു.

Content Summary : NCERT removes periodic table from Class 10 book