കേന്ദ്ര സർക്കാരിന്റെ ദേശീയ വിദ്യാഭ്യാസ റാങ്കിങ്ങിൽ (എൻഐആർഎഫ്) ഐഐടി മദ്രാസ് തുടർച്ചയായ 5–ാം വർഷവും ഒന്നാമതെത്തി. മാനേജ്മെന്റ് വിഭാഗത്തിൽ ദേശീയതലത്തിൽ മൂന്നാമതെത്തിയ ഐഐഎം കോഴിക്കോടും ആർക്കിടെക്ചറിൽ രണ്ടാം സ്ഥാനത്തുള്ള എൻഐടി കോഴിക്കോടും കേരളത്തിന്റെ അഭിമാനമായി. ഓവറോൾ വിഭാഗത്തിൽ ഇന്ത്യൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ കേന്ദ്ര സർക്കാരിന്റെ ദേശീയ വിദ്യാഭ്യാസ റാങ്കിങ്ങിൽ (എൻഐആർഎഫ്) ഐഐടി മദ്രാസ് തുടർച്ചയായ 5–ാം വർഷവും ഒന്നാമതെത്തി. മാനേജ്മെന്റ് വിഭാഗത്തിൽ ദേശീയതലത്തിൽ മൂന്നാമതെത്തിയ ഐഐഎം കോഴിക്കോടും ആർക്കിടെക്ചറിൽ രണ്ടാം സ്ഥാനത്തുള്ള എൻഐടി കോഴിക്കോടും കേരളത്തിന്റെ അഭിമാനമായി.

Read Also : ആരും ആദരവോടെ നോക്കിപ്പോകും; തരംഗമായി ആറുവയസ്സുകാരിയുടെ ഗ്രാജ്വേഷൻ ചിത്രം

ADVERTISEMENT

ഓവറോൾ വിഭാഗത്തിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐഐഎസ്‌‌സി) ബെംഗളൂരു, ഐഐടി ഡൽഹി എന്നീ സ്ഥാപനങ്ങളാണു രണ്ടും മൂന്നും സ്ഥാനത്ത്. കഴിഞ്ഞ വർഷം മൂന്നാം സ്ഥാനത്തായിരുന്ന ഐഐടി ബോംബെ ഇക്കുറി നാലാമതായി. എൻജിനീയറിങ് വിഭാഗത്തിലും ഐഐടി മദ്രാസാണ് ഒന്നാം സ്ഥാനത്ത്.

രാജ്യത്തെ മികച്ച 10 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 7 എണ്ണവും ഐഐടികളാണ്. ഡൽഹി എയിംസ് (ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻ‌സസ്) 6–ാം സ്ഥാനത്തും ഡൽഹി ജവാഹർലാൽ നെഹ്റു സർവകലാശാല 10–ാം സ്ഥാനത്തുമുണ്ട്. രാജ്യത്തെ 1194 സ്ഥാപനങ്ങളാണ് ഈ വർഷത്തെ എൻഐആർഎഫിൽ ഭാഗമായത്.

സർവകലാശാലാ വിഭാഗത്തിലും ഗവേഷണകേന്ദ്രങ്ങളിലും ഐഐഎസ്‍സിയാണ് ഒന്നാമത്. കോളജുകളിൽ ഡൽഹി മിറാൻഡ ഹൗസ്, മാനേജ്മെന്റ് പഠന വിഭാഗത്തിൽ ഐഐഎം അഹമ്മദാബാദ്, ആർക്കിടെക്ചറിൽ ഐഐടി റൂർക്കി, മെഡിക്കൽ പഠനത്തിൽ ഡൽഹി എയിംസ്, നിയമപഠനത്തിൽ ബെംഗളൂരുവിലെ നാഷനൽ ലോ സ്കൂൾ ഓഫ് ഇന്ത്യ, ഫാർമസി വിഭാഗത്തിൽ ഹൈദരാബാദിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാർമസ്യൂട്ടിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്, ഡെന്റൽ കോളജുകളിൽ ചെന്നൈ സവിത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ ആൻഡ് ടെക്നിക്കൽ സയൻസസ് എന്നിവയാണ് ഒന്നാമത്.

ADVERTISEMENT

∙ ‘കേരള’യ്ക്ക് മുന്നേറ്റം

കഴിഞ്ഞ വർഷം മാനേജ്മെന്റ് വിഭാഗത്തിൽ 5–ാം സ്ഥാനത്തായിരുന്ന ഐഐഎം കോഴിക്കോട് ഇക്കുറി മൂന്നാം സ്ഥാനത്തേക്കു കയറിയപ്പോൾ പിന്നിലായതു കൽക്കട്ട ഐഐഎമ്മും ഡൽഹി ഐഐടിയുമാണ്. മാനേജ്മെന്റ് വിഭാഗത്തിൽ എൻഐടി കോഴിക്കോട് 75–ാം സ്ഥാനത്തും എറണാകുളം രാജഗിരി ബിസിനസ് സ്കൂൾ 83–ാം സ്ഥാനത്തുമുണ്ട്.

ADVERTISEMENT

യൂണിവേഴ്സിറ്റി തലത്തിൽ കഴിഞ്ഞ വർഷം 40–ാം സ്ഥാനത്തായിരുന്ന കേരള സർവകലാശാല ഇക്കുറി 24–ാം റാങ്കാണു സ്വന്തമാക്കിയത്. എംജിക്ക് 31–ാം റാങ്കാണ്. കഴിഞ്ഞ തവണ 30–ാം റാങ്കായിരുന്നു. ഓവറോൾ തലത്തിൽ കേരള 47–ാം സ്ഥാനത്തും എംജി 51–ാം സ്ഥാനത്തുമുണ്ട്.

മെഡിക്കൽ രംഗത്തു തിരുവനന്തപുരം ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജി 10–ാം സ്ഥാനത്തുണ്ട്. കഴിഞ്ഞ വർഷം 9–ാം സ്ഥാനമായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജിനു 44–ാം റാങ്കുണ്ട്. ആദ്യ 50ൽ കേരളത്തിൽനിന്നു മറ്റു സ്ഥാപനങ്ങളില്ല. കഴിഞ്ഞ വർഷം തിരുവനന്തപുരം മെഡിക്കൽ കോളജ് ആദ്യ 50ൽ ഉൾപ്പെട്ടിരുന്നില്ല.

കോളജ് വിഭാഗത്തിൽ കഴിഞ്ഞ വർഷം 24–ാം റാങ്കുണ്ടായിരുന്ന തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിന് ഇക്കുറി 26–ാം റാങ്കാണ്. കഴിഞ്ഞ വർഷം 27–ാം റാങ്കായിരുന്ന എറണാകുളം രാജഗിരി കോളജ് ഓഫ് സോഷ്യൽ സയൻസസിന് ഇക്കുറി 30–ാം റാങ്ക്.

Content Summary : National institutional ranking: IIT-Madras top college overall