ഉന്നത വിദ്യാഭ്യാസത്തിന് വിദേശ രാജ്യങ്ങളിലേക്ക് കുടിയേറുന്നവര്‍ നമ്മുടെ നാട്ടില്‍ വര്‍ധിച്ചുവരികയാണ്. വിദേശത്ത് ഉന്നത പഠനം എന്നത് മിക്കവരുടെയും സ്വപ്നമാണ്. എന്നാല്‍ ഇതിന്റെ ഭാരിച്ച ചെലവും ബാങ്ക് വായ്പകളുടെ നൂലാമാലകളും പലര്‍ക്കും ഇത് സ്വപ്നമായി തന്നെ അവശേഷിക്കുന്നു. പ്ലസ്ടു കഴിഞ്ഞ് യുജി കോഴ്‌സിന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉന്നത വിദ്യാഭ്യാസത്തിന് വിദേശ രാജ്യങ്ങളിലേക്ക് കുടിയേറുന്നവര്‍ നമ്മുടെ നാട്ടില്‍ വര്‍ധിച്ചുവരികയാണ്. വിദേശത്ത് ഉന്നത പഠനം എന്നത് മിക്കവരുടെയും സ്വപ്നമാണ്. എന്നാല്‍ ഇതിന്റെ ഭാരിച്ച ചെലവും ബാങ്ക് വായ്പകളുടെ നൂലാമാലകളും പലര്‍ക്കും ഇത് സ്വപ്നമായി തന്നെ അവശേഷിക്കുന്നു. പ്ലസ്ടു കഴിഞ്ഞ് യുജി കോഴ്‌സിന് വിദേശ യൂണിവേഴ്‌സിറ്റികളില്‍ അഡ്മിഷനും മറ്റ് ചെലവുകള്‍ക്കുമായി വന്‍ തുകയാണ് ഇപ്പോള്‍ നല്‍കേണ്ടി വരുന്നത്. പിജി കോഴ്‌സിനാകുമ്പോള്‍ അത്രയും തുക വരില്ല. അത് കാരണം ഇന്ത്യയില്‍ നിന്നും ഇന്ന് കൂടുതല്‍ വിദ്യാര്‍ഥികള്‍ വിദേശത്ത് പിജി കോഴ്‌സിനാണ് ചേരുന്നത്.  

ADVERTISEMENT

പ്ലസ് ടു കഴിഞ്ഞ് കുറഞ്ഞ ചെലവില്‍ വിദേശത്ത് യുജി കോഴ്‌സ് ചെയ്യണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് തുണയാവുകയാണ് രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ജെയിന്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സിന്റെ കീഴിലുള്ള ജെയിന്‍ സെന്റര്‍ ഫോര്‍ ഗ്ലോബല്‍ സ്റ്റഡീസ് അവതരിപ്പിക്കുന്ന ഇന്റര്‍നാഷണല്‍ ഗ്രാജ്വേറ്റ് പ്രോഗ്രാം. യുകെ ആസ്ഥാനമായ ഇന്റര്‍നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (ഐഎസ്ഡിസി), സ്‌കോട്ടിഷ് ക്വാളിഫിക്കേഷന്‍ അതോറിറ്റി (എസ്ക്യുഎ) എന്നിവയുമായി സഹകരിച്ചാണ് ജെയിന്‍ സെന്റര്‍ ഫോര്‍ ഗ്ലോബല്‍ സ്റ്റഡീസ് ഈ പ്രോഗ്രാം നല്‍കുന്നത്.

ADVERTISEMENT

വിദേശ വിദ്യാഭ്യാസം എല്ലാ വിദ്യാര്‍ഥികള്‍ക്കും പ്രാപ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പ്രോഗ്രാമിലൂടെ ജെയിന്‍ സെന്റര്‍ ഫോര്‍ ഗ്ലോബല്‍ സ്റ്റഡീസിലെ ബിരുദ വിദ്യാര്‍ഥികള്‍ക്ക് മൂന്നാം വര്‍ഷ പഠനം യുകെയിലെ മികച്ച യൂണിവേഴ്സിറ്റികളില്‍ പൂര്‍ത്തീകരിക്കാന്‍ അവസരം ഒരുക്കുന്നു. ഈ പ്രോഗ്രാമില്‍ ജെയിന്‍ ഡീംഡ്–ടു–ബി യൂണിവേഴ്‌സിറ്റിയുടെ ബികോം, ബിബിഎ പ്രോഗ്രാമുകളിലേക്കും വിദ്യാര്‍ത്ഥികള്‍ക്ക് ലാറ്ററല്‍ എന്‍ട്രിയുണ്ട്.  

ADVERTISEMENT

പ്ലസ് ടു കഴിഞ്ഞ് ഉന്നത പഠനത്തിന് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്കായി രൂപകല്‍പന ചെയ്തിരിക്കുന്ന പ്രോഗ്രാം, ആഗോളതലത്തില്‍ വന്‍ അവസരങ്ങളാണ് സൃഷ്ടിക്കുന്നത്. ഈ പ്രോഗ്രാമിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് ജെയിന്‍ സെന്റര്‍ ഫോര്‍ ഗ്ലോബല്‍ സ്റ്റഡീസ് ക്യാമ്പസില്‍ ബിരുദ പഠനത്തിന്റെ ആദ്യ രണ്ട് വര്‍ഷവും തുടര്‍ന്ന് മൂന്നാം വര്‍ഷം യുകെയിലെ തെരഞ്ഞെടുക്കപ്പെട്ട പ്രീമിയം യൂണിവേഴ്സിറ്റി ക്യാംപസുകളില്‍ പഠിച്ച് കോഴ്സ് പൂര്‍ത്തിയാക്കാം. ഇതിലൂടെ ഫീസിനത്തില്‍ 60% വരെ ലാഭിക്കുവാന്‍ സാധിക്കും. യുകെയിലെ ഒരു വര്‍ഷത്തെ പഠനത്തിന് ശേഷം രണ്ട് വര്‍ഷം കൂടി പോസ്റ്റ് സ്റ്റഡി വര്‍ക് വിസ വഴി അവിടെ തുടര്‍ന്നുകൊണ്ട്, അവിടുത്തെ കമ്പനികളില്‍ ജോലി നേടുകയും അതിലൂടെ പിആര്‍ കരസ്ഥമാക്കുകയും ചെയ്യാം.

ജെയിന്‍ ഡീംഡ്–ടു–ബി യൂണിവേഴ്‌സിറ്റി ഉള്‍പ്പെടെ രണ്ട് യൂണിവേഴ്‌സിറ്റികള്‍ അടക്കം 80-ലേറെ സ്ഥാപനങ്ങളുള്ള ജെയിന്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിട്യൂഷന്‍സ് 30 വര്‍ഷങ്ങളായി വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിക്കുന്നു. നാക്ക് എ ഡബിള്‍ പ്ലസ് അംഗീകാരവും യുജിസിയുടെ കാറ്റഗറി വണ്‍ ഗ്രേഡഡ് ഓട്ടോണമിയുമുള്ള രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒന്നാണ് ജെയിന്‍ ഡീംഡ്–ടു–ബി യൂണിവേഴ്‌സിറ്റി .
 
വിശദ വിവരങ്ങള്‍ക്ക്: 9061345555 / https://jaincgs.com/ 

Content Summary : Jain Centre for Global Studies - Graduate from Top UK Universities