സ്കൂൾ പ്രവൃത്തി ദിവസങ്ങൾ വർധിപ്പിച്ച തീരുമാനത്തിൽ ഉറച്ചാണ് സർക്കാർ. വർഷത്തിൽ 13 ശനിയാഴ്ചകൾ ഇനി ക്ലാസുകൾ നടത്തും. സ്കൂളുകളിലെ പ്രവൃത്തി ദിവസങ്ങൾ കൂട്ടണോ, കുറയ്ക്കണോ? കുട്ടികളുടെ പ്രതികരണം അറിയാം. കളിക്കാൻ സമയം കുറയും ശനിയാഴ്ച ക്ലാസുകൾ ഉള്ളതു കൊണ്ട് കളിക്കാനുള്ള സമയം കുറയും. ബാലജനസംഖ്യം, ഡിസിഎൽ

സ്കൂൾ പ്രവൃത്തി ദിവസങ്ങൾ വർധിപ്പിച്ച തീരുമാനത്തിൽ ഉറച്ചാണ് സർക്കാർ. വർഷത്തിൽ 13 ശനിയാഴ്ചകൾ ഇനി ക്ലാസുകൾ നടത്തും. സ്കൂളുകളിലെ പ്രവൃത്തി ദിവസങ്ങൾ കൂട്ടണോ, കുറയ്ക്കണോ? കുട്ടികളുടെ പ്രതികരണം അറിയാം. കളിക്കാൻ സമയം കുറയും ശനിയാഴ്ച ക്ലാസുകൾ ഉള്ളതു കൊണ്ട് കളിക്കാനുള്ള സമയം കുറയും. ബാലജനസംഖ്യം, ഡിസിഎൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്കൂൾ പ്രവൃത്തി ദിവസങ്ങൾ വർധിപ്പിച്ച തീരുമാനത്തിൽ ഉറച്ചാണ് സർക്കാർ. വർഷത്തിൽ 13 ശനിയാഴ്ചകൾ ഇനി ക്ലാസുകൾ നടത്തും. സ്കൂളുകളിലെ പ്രവൃത്തി ദിവസങ്ങൾ കൂട്ടണോ, കുറയ്ക്കണോ? കുട്ടികളുടെ പ്രതികരണം അറിയാം. കളിക്കാൻ സമയം കുറയും ശനിയാഴ്ച ക്ലാസുകൾ ഉള്ളതു കൊണ്ട് കളിക്കാനുള്ള സമയം കുറയും. ബാലജനസംഖ്യം, ഡിസിഎൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്കൂൾ പ്രവൃത്തി ദിവസങ്ങൾ വർധിപ്പിച്ച തീരുമാനത്തിൽ ഉറച്ചാണ് സർക്കാർ. വർഷത്തിൽ 13 ശനിയാഴ്ചകൾ ഇനി ക്ലാസുകൾ നടത്തും. സ്കൂളുകളിലെ പ്രവൃത്തി ദിവസങ്ങൾ കൂട്ടണോ, കുറയ്ക്കണോ? കുട്ടികളുടെ പ്രതികരണം അറിയാം. 

Read Also : അക്കാദമിക് കലണ്ടർ വിവാദം: അനുനയനീക്കവുമായി സർക്കാർ

ADVERTISEMENT

കളിക്കാൻ സമയം കുറയും

ആൻമരിയ , ജൂവൽ ടോം ബിനീഷ്

 

ശനിയാഴ്ച ക്ലാസുകൾ ഉള്ളതു കൊണ്ട് കളിക്കാനുള്ള സമയം കുറയും. ബാലജനസംഖ്യം, ഡിസിഎൽ തുടങ്ങിയ സംഘടനകളുടെ പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ സാധിക്കാത്ത അവസ്ഥയുണ്ടാകും. പാട്ട്, ഡാൻസ്, കരാട്ടെ പോലുള്ളവയുടെ സ്പെഷൽ ക്ലാസുകൾ നഷ്ടപ്പെടും. 

വിനോദങ്ങളിൽ ഏർപ്പെടാൻ സമയം കിട്ടില്ല. ബന്ധുവീടുകളിൽ പോകുന്നതിനും ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിനും സാധിക്കില്ല.

ADVERTISEMENT

 

ജൂവൽ ടോം ബിനീഷ്

ആറാം ക്ലാസ് വിദ്യാർഥി, ഫാത്തിമ മാതാ ഹൈസ്കൂൾ, ‌ചിന്നക്കനാൽ

അൽജിറ്റ് ബിജോ, അന്ന മരിയ ഷാജി

 

ADVERTISEMENT

ഞങ്ങളോടുള്ള ക്രൂരത

 

സ്‌പോർട്സ്, ആർട്സ്, എസ്പിസി, സ്‌കൗട് ആൻഡ് ഗൈഡ്, ജെആർസി, ലിറ്റിൽ കൈറ്റ്സ് പോലുള്ള പാഠ്യേതര പ്രവർത്തനങ്ങളുടെ പരിശീലനം ശനിയാഴ്ച ദിവസങ്ങളിലാണ് നടന്നിരുന്നത്. ശനിയാഴ്ച ടൈം ടേബിൾ അനുസരിച്ചു പ്രവൃത്തി ദിനം ആകുന്നതോടെ ഇതിനുള്ള അവസരം നഷ്ടമാകുന്നു. 

 

അഞ്ചുദിവസം പഠിച്ച കാര്യങ്ങൾ റിവിഷൻ നടത്താൻ സമയം ഇല്ലാതാകും. സ്കൂൾ യൂണിഫോം അലക്കി ഉണങ്ങി വൃത്തിയാക്കി കൊണ്ടുവരാൻ പോലും ഞങ്ങൾക്കു സമയം കിട്ടാതെയാകും. 

ചുരുക്കത്തിൽ സമഗ്ര വികസനത്തിനുള്ള അവസരമാണ് ഞങ്ങൾക്ക് നഷ്ടമാകുന്നത്.

 

അന്ന മരിയ ഷാജി

ആൻ റിയ മരിയ സിബി , പി.വർഷിൻ

ഒൻപതാം ക്ലാസ് വിദ്യാർഥി

സെന്റ് മേരീസ് ഹൈസ്കൂൾ, വാഴവര

 

മാനസിക ഉല്ലാസം വേണം

 

ശനിയാഴ്ച കൂടി ക്ലാസ് നടത്തുന്നതിനോടു യോജിപ്പില്ല. ചെറിയ ക്ലാസുകളിൽ ഇതു പ്രായോഗികമല്ല. അഞ്ചു ദിവസത്തെ പഠനത്തിനുശേഷം മാനസിക ഉല്ലാസത്തിനും കുടുംബാംഗങ്ങൾക്കൊപ്പം സമയം ചെലവഴിക്കുന്നതിനും ഞങ്ങൾക്ക് സാധിക്കാതെ വരും. ഇപ്പോഴുള്ള പോലെ തുടർന്നാൽ മതി. പറ്റുമെങ്കിൽ സ്കൂൾ എന്നും ഉച്ചയ്ക്ക് വിടണം.

 

പി.വർഷിൻ

ആറാം ക്ലാസ് വിദ്യാർഥി

ഗവ.ഹൈസ്കൂൾ, ശാന്തൻപാറ

 

അവധി നിർബന്ധം

 

ആഴ്ചയിൽ 2 ദിവസം അവധി വേണം. പഠനം നല്ല നിലയിൽ നടക്കണമെങ്കിൽ വിശ്രമവും ആവശ്യമാണ്. ശനിയാഴ്ച ദിവസങ്ങളിൽ ക്ലാസ് എടുത്താൽ പഠനഭാരം കൂടും. 

205 പ്രവൃത്തി ദിവസമില്ലാത്ത മുൻ വർഷങ്ങളിൽ നല്ല റിസൽട്ടാണ് ലഭിച്ചത്. അതിനാൽ ശനിയാഴ്ച പഠനം വേണ്ട.

 

ഇന്ദ്രജിത് സതീഷ്, ആഷിൻ ഡിൻസോ

ആഷിൻ ഡിൻസോ

പത്താം ക്ലാസ് വിദ്യാർഥി

ഐഎച്ച്ഇപി ജിഎച്ച്എസ് കുളമാവ് 

 

കുട്ടികളെ കേൾക്കണം

 

രണ്ടു മാസം ലഭിക്കുന്ന വേനൽ അവധി വെട്ടിക്കുറച്ചതിനു പിന്നാലെയാണ് സർക്കാർ 205 ദിവസം പ്രവൃത്തി ദിവസമാക്കാൻ നടപടിയെടുക്കുന്നത്. കുട്ടികൾക്ക് ഫ്രീയായി ഇരിക്കാൻ കഴിയുന്ന ദിവസം ക്ലാസ് നടത്തുന്നതിനോടു യോജിക്കാൻ കഴിയില്ല. ഇതു കുട്ടികളെ മാനസികമായി തളർത്തും. അതിനാൽ ഇതു പിൻവലിക്കണം.

 

ആൻ റിയ മരിയ സിബി

ആറാം ക്ലാസ് വിദ്യാർഥി

എസ്എച്ച്ഇഎം എച്ച്എസ് മൂലമറ്റം

 

ശനിയാഴ്ച ശരിയല്ല

 

ശനിയാഴ്ച പ്രവൃത്തിദിനമാക്കുന്നതിനോട് യോജിക്കുന്നില്ല. തുടർച്ചയായ അഞ്ചു ദിവസത്തെ ക്ലാസിനു ശേഷം കുട്ടികൾക്ക് വിശ്രമിക്കാൻ കിട്ടുന്ന ദിവസങ്ങളാണ് ശനിയും ഞായറും. ഞങ്ങളുടെ മാനസിക പിരിമുറക്കം അകലാനും പഠിച്ചത് റിവിഷൻ ചെയ്യാനും ശനിയാഴ്ച അവധി ആവശ്യമാണ്. എൻസിസിയുടെയും എസ്പിസിയുടെയും പരേഡ് നടക്കുന്നത് ശനിയാഴ്ചകളിലാണ്. കൂടാതെ എൻട്രൻസ് പരീക്ഷയുടെ കോച്ചിങ്ങിന് പോകുന്നതും ശനിയാഴ്ച തന്നെ.

 

ആൻമരിയ 

പത്താം ക്ലാസ് വിദ്യാർഥി

ചെമ്മണ്ണാർ സെന്റ് സേവ്യേഴ്സ് സ്കൂൾ

 

എൽപിക്കും യുപിക്കും വേണ്ട

 

വേനൽ അവധി കുറച്ചതിനോടും ശനിയാഴ്ച പ്രവൃത്തിദിനമാക്കിയതിനോടും യോജിപ്പില്ല. എൽപി, യുപി വിഭാഗം കുട്ടികളെ ഇതിൽ നിന്ന് ഒഴിവാക്കാൻ സർക്കാർ തയാറാകണം. 5 ദിവസത്തെ പഠനത്തിനു ശേഷം 2 ദിവസത്തെ അവധി ആവശ്യമാണ്. പഠനത്തോടൊപ്പം ഉല്ലാസത്തിനും മറ്റുമായി 2 മാസത്തെ മധ്യവേനൽ അവധിയും ആവശ്യമാണ്.

 

ഇന്ദ്രജിത് സതീഷ്

ഏഴാം ക്ലാസ് വിദ്യാർഥി

വിശ്വദീപ്തി പബ്ലിക് സ്കൂൾ അടിമാലി

 

അവധിക്കാലത്തെ തൊടരുത്

 

ശനിയാഴ്ചകൾ പ്രവൃത്തിദിനമാക്കുന്നതിൽ പരാതിയില്ല. എന്നാൽ വേനലവധിക്കാലം വെട്ടിക്കുറയ്ക്കുന്നതിനോട് യോജിപ്പില്ല.

 

അൽജിറ്റ് ബിജോ

പത്താം ക്ലാസ് വിദ്യാർഥി

ജിഎച്ച്എസ്എസ് 

പതിനാറാംകണ്ടം

 

Content Summary : School students share their thoughts about the increase in school working days