സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷയിലെ പാർട്ട് രണ്ടിന്റെ (സി–സാറ്റ്) കട്ട് ഓഫ് കുറയ്ക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ യുപിഎസ്‌സിക്കു നോട്ടിസ് അയച്ചു. ഈ വർഷത്തെ പ്രിലിമിനറി പരീക്ഷ കഴിഞ്ഞയാഴ്ചയാണു നടന്നത്. പാർട്ട് 2 കഠിനമായിരുന്നുവെന്ന് വിദ്യാർഥികൾ പരാതിപ്പെട്ടിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷയിലെ പാർട്ട് രണ്ടിന്റെ (സി–സാറ്റ്) കട്ട് ഓഫ് കുറയ്ക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ യുപിഎസ്‌സിക്കു നോട്ടിസ് അയച്ചു. ഈ വർഷത്തെ പ്രിലിമിനറി പരീക്ഷ കഴിഞ്ഞയാഴ്ചയാണു നടന്നത്. പാർട്ട് 2 കഠിനമായിരുന്നുവെന്ന് വിദ്യാർഥികൾ പരാതിപ്പെട്ടിരുന്നു.  

Read Also : ഡിസൈനിങ് അഭിരുചിയുള്ളവര്‍ക്ക് ജോലിസാധ്യത ഉറപ്പു നൽകുന്ന കോഴ്സ് പഠിച്ചാലോ

ADVERTISEMENT

ട്രൈബ്യൂണലിന്റെ പ്രിൻസിപ്പൽ ബെഞ്ച് ഹർജി പരിഗണിക്കും. നിലവിലുള്ള 33% കട്ട് ഓഫ് 23% ആയി കുറയ്ക്കണമെന്നാണ് ഒരാവശ്യം. പേപ്പർ 2 വീണ്ടും നടത്താൻ നിർദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. 

ADVERTISEMENT

എംബിഎ പ്രവേശനത്തിനുള്ള ക്യാറ്റ്, ഐഐടി പ്രവേശനത്തിനുള്ള ജെഇഇ പരീക്ഷകളുടെ മാതൃകയിലാണു സി–സാറ്റ് ചോദ്യങ്ങളെന്നു ഹർജിയിൽ പറയുന്നു. പരീക്ഷാർഥികളുടെ പൊതുവായ അഭിരുചി പരിശോധിക്കാൻ വേണ്ടി മാത്രമാണു സി–സാറ്റെന്നും 10–ാം ക്ലാസിലെ പാഠഭാഗങ്ങൾ അടിസ്ഥാനമാക്കിയാണു ചോദ്യങ്ങളെന്നു സിലബസിൽ പറയുന്നുവെങ്കിലും ഓരോ വർഷവും കാഠിന്യം വർധിച്ചു വരുകയാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.

ADVERTISEMENT

Content Summary : UPSC Civil Services Exam 2023: Plea seeks review of CSAT cut-off criteria