സാങ്കേതിക സർവകലാശാലയിൽ (കെടിയു) എല്ലാ മാസവും ആദ്യ വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷം വിദ്യാർഥി പരാതിപരിഹാര അദാലത്ത് നടത്താൻ സിൻഡിക്കറ്റ് യോഗം തീരുമാനിച്ചു. വിദ്യാർഥികളെ മനഃപൂർവം മാർക്ക് കുറച്ചു തോൽപിച്ചെന്ന പരാതി ബോധ്യപ്പെട്ട സാഹചര്യത്തിൽ, തൃശൂർ ഗവ.എൻജിനീയറിങ് കോളജിലെ പ്രൊഡക്‌ഷൻ വിഭാഗത്തിലെ രണ്ട് അധ്യാപകർക്കു പിഴ ചുമത്തും. ഇവർക്കെതിരെ കൂടുതൽ നടപടി സ്വീകരിക്കാൻ സർക്കാരിനു കത്ത് നൽകാനും തീരുമാനിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ സാങ്കേതിക സർവകലാശാലയിൽ (കെടിയു) എല്ലാ മാസവും ആദ്യ വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷം വിദ്യാർഥി പരാതിപരിഹാര അദാലത്ത് നടത്താൻ സിൻഡിക്കറ്റ് യോഗം തീരുമാനിച്ചു. വിദ്യാർഥികളെ മനഃപൂർവം മാർക്ക് കുറച്ചു തോൽപിച്ചെന്ന പരാതി ബോധ്യപ്പെട്ട സാഹചര്യത്തിൽ, തൃശൂർ ഗവ.എൻജിനീയറിങ് കോളജിലെ പ്രൊഡക്‌ഷൻ വിഭാഗത്തിലെ രണ്ട് അധ്യാപകർക്കു പിഴ ചുമത്തും. ഇവർക്കെതിരെ കൂടുതൽ നടപടി സ്വീകരിക്കാൻ സർക്കാരിനു കത്ത് നൽകാനും തീരുമാനിച്ചു.

Read Also : പ്രത്യേകതകൾ അറിഞ്ഞു പഠിക്കാം ഡിഗ്രി ഓണേഴ്സ് വിത്ത് റിസർച്ച്

ADVERTISEMENT

കോട്ടയം, എറണാകുളം, കണ്ണൂർ എന്നിവിടങ്ങളിൽ സർവകലാശാല ആരംഭിക്കുന്ന മികവിന്റെ കേന്ദ്രങ്ങൾക്കായി പ്രത്യേക കമ്പനി രൂപീകരിക്കും. സർവകലാശാലാ പ്രതിനിധികളും അക്കാദമിക, വ്യവസായ പ്രതിനിധികളും കമ്പനിയുടെ ബോർഡ് ഓഫ് ഡയറക്ടേഴ്സിൽ അംഗങ്ങളാകും. ഗവേഷണ ഫലങ്ങൾ ഉൽപന്നങ്ങളളാക്കാനുള്ള പദ്ധതികൾ ആവിഷ്കരിക്കും. 

Read Also : ‘തള്ളി’ മറിക്കരുത്; സത്യം മാത്രം പറയാം, കഴിവുകളെക്കുറിച്ചും കുറവുകളെക്കുറിച്ചും

ADVERTISEMENT

സർവകലാശാലയുടെ ട്രാൻസ്‌ലേഷനൽ റിസർച് സെന്ററുമായി സഹകരിച്ചു ഗവേഷണ പദ്ധതികൾ ആരംഭിക്കും. കാലടി സർവകലാശാലാ മുൻ വൈസ് ചാൻസലർ ഡോ.ധർമരാജ് അടാട്ടിനെ സർവകലാശാലാ ഓംബുഡ്‌സ്മാനായി നിയമിക്കും. സംസ്ഥാനത്ത് ആദ്യമായാണ് യുജിസി നിർദേശപ്രകാരം ഓംബുഡ്സ്മാനെ നിയമിക്കുന്നത്. മികച്ച നിലവാരമുള്ള 10 എൻജിനീയറിങ് കോളജുകളെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തുന്നതിനുള്ള മെന്ററിങ് പദ്ധതി നടപ്പാക്കും. അഫിലിയേറ്റഡ് കോളജുകളിലെ യൂണിയൻ തിരഞ്ഞെടുപ്പ് ഒക്ടോബർ 18 ന് നടത്തും. 

ADVERTISEMENT

Content Summary : University Takes Action Against Teachers, Students Urged to Read Why