ADVERTISEMENT

ഒരാളുടെ കഴിവിനെയും ദൗർബല്യങ്ങളെയും കുറിച്ച് ഏറ്റവും നന്നായി അറിയാവുന്നത് അയാൾക്കു തന്നെയാകും. ഒരു പ്രത്യേക പദവിയിലേക്ക് ഒരാളുടെ സേവനം ആവശ്യപ്പെടുന്ന കമ്പനിക്ക് തീർച്ചയായും അത്തരം കാര്യങ്ങളെക്കുറിച്ച് അറിയാനുള്ള അവകാശമുണ്ട്. അതുകൊണ്ടാണ് പലപ്പോഴും അഭിമുഖങ്ങളിലെ സ്ഥിരം ചോദ്യങ്ങളുടെ പട്ടികയിൽ ‘നിങ്ങളുടെ കഴിവുകളെക്കുറിച്ചും ദൗർബല്യങ്ങളെക്കുറിച്ചും പറയൂ’ എന്ന ചോദ്യം ഉൾപ്പെടുന്നത്. ഉദ്യോഗാർഥികളുടെ കഴിവുകളെ മാത്രമല്ല, അവരുടെ സത്യസന്ധതയെക്കൂടിയാണ് ഈ ചോദ്യം കൊണ്ട് അധികൃതർ അളക്കുന്നത്. ഉദ്യോഗാർഥികൾക്ക് സ്വയം അവബോധമുണ്ടോ, സ്വന്തം കഴിവുകളെപ്പറ്റി യാഥാർഥ്യബോധത്തോടെയാണോ സംസാരിക്കുന്നത് എന്നൊക്കെ അധികൃതർ മനസ്സിലാക്കുന്നത് ഇത്തരം ചോദ്യങ്ങൾക്ക് ഉദ്യോഗാർഥി നൽകുന്ന ഉത്തരങ്ങളിലൂടെയാണ്.

Read Also : ഓഫിസ് ഗോസിപ്പിൽപ്പെട്ട് ‘പണി’ വാങ്ങല്ലേ

കഴിവുകളെക്കുറിച്ച് പറയുമ്പോൾ

 

സ്വയം ഉണ്ടെന്ന് നിങ്ങൾ വിശ്വസിക്കുന്ന കഴിവുകളെക്കുറിച്ച് പറയുമ്പോൾ പ്രധാനമായും മൂന്നു കാര്യങ്ങൾ ശ്രദ്ധിക്കണം. 

 

1531731452
Representative image. Photo Credit : fizkes/Shutterstock

01. സ്വന്തം കഴിവുകൾ ഏതൊക്കെ മേഖലയിലാണെന്ന് കൃത്യമായി തിരിച്ചറിഞ്ഞ ശേഷമേ ഉത്തരം നൽകാവൂ. 

 

02. നിങ്ങൾ സൂചിപ്പിച്ച കഴിവുകൾ ഇപ്പോൾ പങ്കെടുക്കുന്ന  അഭിമുഖം മുന്നോട്ടു വയ്ക്കുന്ന പദവിക്ക് ഇണങ്ങുന്നതാണോ എന്ന് മനസ്സിലാക്കിയ ശേഷം ഉത്തരം നൽകാം. 

 

03. നിങ്ങൾ ഉണ്ടെന്നു വിശ്വസിക്കുന്ന കഴിവ് മുൻപ് ഏതെങ്കിലും സന്ദർഭത്തിൽ പ്രായോഗികമായി ഉപയോഗിച്ചതിന്റെ ഉദാഹരണം സഹിതം വ്യക്തമാക്കാം.

327725366
Representative image. Photo Credit : SK Design/Shutterstock

 

ഉദാഹരണമായി, നിങ്ങൾ ഒരു കസ്റ്റമർ കെയർ എക്സിക്യുട്ടീവ് പദവിയിലേക്കുള്ള അഭിമുഖത്തിനാണ് വന്നതെങ്കിൽ നിങ്ങൾക്കുള്ള മൂന്നു കഴിവുകൾ ഹൈലൈറ്റ് ചെയ്തു പറയാം. 

2261697933
Representative image. Photo Credit : sulit.photos/Shutterstock

 

01. കമ്യൂണിക്കേഷൻ സ്കിൽ

 

2059616225
Representative image. Photo Credit : NFstock/Shutterstock

02. ഇന്റർപഴ്സനൽ സ്കിൽ

2187751577
Representative image. Photo Credit : Ariya J/Shutterstock

 

03. പ്രോബ്ലം സോൾവിങ് എബിലിറ്റി

 

കസ്റ്റമർ കെയർ എക്സിക്യൂട്ടീവിനെ സംബന്ധിച്ചിടത്തോളം കമ്യൂണിക്കേഷനും പ്രോബ്ലം സോൾവിങ്ങും ഇന്റർപേഴ്സനൽ റിേലഷൻഷിപ്പും വളരെ പ്രധാനമാണ്. നിങ്ങൾക്ക് ഈ കഴിവുകളുണ്ടെങ്കിൽ, ആ ജോലി നന്നായി ചെയ്യും എന്ന് ഉദാഹരണം സഹിതം വ്യക്തമാക്കാം.

 

പഠനകാലത്തെ അനുഭവമോ മുൻപ് ജോലി ചെയ്തിരുന്ന സ്ഥലത്തെ അനുഭവമോ ഉദാഹരണമായി വിശദീകരിക്കാം. സ്കൂൾ സമയത്ത് എൻഎസ്എസ് ക്യാംപിൽ ഒരു പ്രശ്നമുണ്ടായപ്പോൾ ഞാൻ മുൻകൈയെടുത്ത് ആ വിഷയത്തെ ഇന്ന രീതിയിൽ പരിഹരിച്ചുവെന്ന് പറയാം. അങ്ങനെ പറയുമ്പോൾ നിങ്ങളിലെ പ്രശ്നപരിഹാര ശേഷിയെയും ആശയവിനിമയ ശേഷിയെയും കൃത്യമാക്കി മനസ്സിലാക്കാൻ അധികൃതർക്ക് അവസരം ലഭിക്കും.  

 

മറ്റൊരു ഉദാഹരണമായി, മുൻപ് ജോലി ചെയ്ത സ്ഥലത്തെ അനുഭവവും പങ്കുവയ്ക്കാം. അവിടെ നിങ്ങൾക്ക് ഏറ്റവും വേണ്ടപ്പെട്ട രണ്ടു പേർ തമ്മിൽ ഒരു പ്രശ്നം ഉണ്ടായപ്പോൾ അതിൽ ഇടപെട്ട് പരിഹരിച്ചവിധം വിശദീകരിക്കാം. അവിടെ വ്യക്തമാകുന്നത് പ്രശ്നങ്ങളിൽ ഇടപെടാനും ഫലപ്രദമായി പരിഹാരം കാണാനും ആശയവിനിമയം നടത്താനുമൊക്കെയുള്ള കഴിവാണ്. ദൈനംദിന ജീവിതത്തിൽ സംഭവിച്ച ലളിതമായ കാര്യങ്ങളിലൂടെ, ഉദാഹരണങ്ങളിലൂടെ, ഇക്കാര്യങ്ങൾ വളരെയെളുപ്പത്തിൽ ഇന്റർവ്യൂ ബോർഡിലുള്ളവരെ പറഞ്ഞു ധരിപ്പിക്കാം.

 

ദൗർബല്യങ്ങളെക്കുറിച്ച് പറയുമ്പോൾ

 

മനുഷ്യർക്ക് കഴിവുകൾ മാത്രമല്ല ദൗർബല്യങ്ങളുമുണ്ട്. അതുകൊണ്ടു തന്നെ ദൗർബല്യങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്കും സത്യസന്ധമായി ഉത്തരം പറയാൻ ശ്രമിക്കണം. അത്തരം ചോദ്യങ്ങൾ വരുമ്പോൾ വ്യക്തിപരമായ ദൗർബല്യങ്ങളെക്കുറിച്ചല്ല പറയേണ്ടത്, മറിച്ച് ഔദ്യോഗികമായ കാര്യങ്ങളെക്കുറിച്ചാണ്. ഭക്ഷണം, ഉറക്കം ഒക്കെ ദൗർബല്യമാണ് എന്ന തരത്തിലുള്ള ഉത്തരമൊന്നും ഒരിക്കലും പറയരുത്.

 

നിങ്ങളുടെ സത്യസന്ധത, മികവ് ഇവ വർധിപ്പിക്കാനായി എന്തൊക്കെ ചെയ്യാൻ തയാറാകും എന്നൊക്കെ അധികൃതർ മനസ്സിലാക്കുന്നത് ഈ ചോദ്യത്തിലൂടെയാണ്. വേദിയിൽ നിന്ന് സംസാരിക്കാൻ നിങ്ങൾക്ക് ഭയമുണ്ടെങ്കിൽ, ഒരു കൂട്ടം ആളുകൾക്ക് മുൻപിൽ ഔദ്യോഗികമായി ഒരു കാര്യം അവതരിപ്പിക്കാൻ ഭയമുണ്ടെങ്കിൽ, അത്തരം കാര്യങ്ങളെക്കുറിച്ച് തുറന്നു പറയാം. പക്ഷേ അതോടൊപ്പം അത്തരം കുറവുകളെ എങ്ങനെ മറികടക്കാനാണ് ഉദ്ദേശിക്കുന്നത് എന്നു കൂടി വ്യക്തമാക്കിയ ശേഷമേ അടുത്ത ചോദ്യത്തിലേക്കു കടക്കാവൂ.

 

പ്രസന്റേഷൻ സ്കിൽ ദുർബലമാണെന്നു പറഞ്ഞ് മറുപടി അവസാനിപ്പിക്കരുത്. ആ പ്രശ്നത്തെ മറികടക്കാൻ ഞാനൊരു പരിശീലന പരിപാടിയിൽ ചേർന്നിട്ടുണ്ടെന്നു പറയാം. കൂട്ടുകാരുമായിച്ചേർന്ന് ഓരോ ആഴ്ചാവസാനവും പ്രസന്റേഷൻ സ്കിൽ വർധിപ്പിക്കാനുള്ള കാര്യങ്ങൾ ചെയ്യുന്നുണ്ടെന്നും അതുവഴി ആത്മവിശ്വാസം പടിപടിയായി ഉയരുന്നുണ്ടെന്നും പറയാം. ഇംഗ്ലിഷ് സംസാരിക്കാൻ ബുദ്ധിമുട്ടുള്ളയാളാണെങ്കിൽ അക്കാര്യം തുറന്നു പറയാം. ആ പ്രശ്നത്തെ മറികടക്കാനായി സ്ഥിരമായി ഇംഗ്ലിഷ് പത്രം വായിക്കുന്നുണ്ടെന്നും വായിച്ച് വാർത്തയുടെ സംഗ്രഹം എഴുതാറുണ്ടെന്നും പറയാം. അടുപ്പമുള്ള കൂട്ടുകാരുമായി ഇംഗ്ലിഷിൽ സംസാരിച്ച് ആത്മവിശ്വാസം വർധിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെന്നും കണ്ണാടിയുടെ മുന്നിൽ നിന്ന് ഇംഗ്ലിഷ് സംസാരിക്കുന്നതുപോലെയുള്ള മിറർ റിഫ്ലക്‌ഷൻ എക്സർസൈസുകൾ ചെയ്ത് ഇംഗ്ലിഷിലുള്ള ആശയവിനിമയ ശേഷി മെച്ചപ്പെടുത്താൻ ശ്രമിക്കാറുണ്ടെന്നും പറയാം.

Read Also : പൊളി വൈബ്’ ആരുന്നു, സംഭവം ‘സൂപ്പർ’ അല്ലേ: അഭിമുഖത്തിൽ ഒഴിവാക്കാം ന്യൂജെൻ വാക്കുകൾ

അഭിമുഖം നടത്തുന്നവർ ശ്രദ്ധിക്കുന്നത് നിങ്ങൾ എല്ലാം തികഞ്ഞ ആളാണോയെന്നല്ല. മറിച്ച് നിങ്ങൾക്ക് സ്വാഭാവികമായി എന്തൊക്കെ കഴിവുകളുണ്ട്, നിങ്ങൾ എത്രത്തോളം സത്യസന്ധത കാട്ടുന്നു എന്നൊക്കെയാണ്. നിങ്ങൾ മൂല്യങ്ങളിൽ വിശ്വസിക്കുന്നയാളാണോ, യഥാർഥത്തിൽ നിങ്ങൾ ദൗർബല്യങ്ങളെന്തൊക്കെയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടോ, അതു നികത്താൻ ആത്മാർഥമായി ശ്രമിക്കുന്നുണ്ടോ, സാഹചര്യങ്ങൾക്കനുസരിച്ച് പെരുമാറാനുള്ള കഴിവ് നിങ്ങൾക്കുണ്ടോയെന്നൊക്കെയാണ് അഭിമുഖത്തിലൂടെ മനസ്സിലാക്കാൻ ശ്രമിക്കുന്നത്. ഇക്കാര്യങ്ങളൊക്കെ മനസ്സിൽ വച്ച് പ്രായോഗികമായി ഒരുത്തരം കണ്ടെത്താൻ കഴിഞ്ഞാൽ തീർച്ചയായും അഭിമുഖത്തിൽ വിജയിക്കാൻ കഴിയും.

 

Content Summary : Learn how to talk about your skills and abilities during a job interview

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com