എസ്‌സി, എസ്ടി വിദ്യാർഥികൾക്കു വിദേശപഠനത്തിനുള്ള ഉന്നതി സ്കോളർഷിപ് പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനവും വെബ്സൈറ്റ് ഉദ്ഘാടനവും മന്ത്രി കെ.രാധാകൃഷ്ണൻ നിർവഹിച്ചു. ഇക്കൊല്ലം 310 വിദ്യാർഥികൾക്ക് അവസരമുണ്ട്.

എസ്‌സി, എസ്ടി വിദ്യാർഥികൾക്കു വിദേശപഠനത്തിനുള്ള ഉന്നതി സ്കോളർഷിപ് പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനവും വെബ്സൈറ്റ് ഉദ്ഘാടനവും മന്ത്രി കെ.രാധാകൃഷ്ണൻ നിർവഹിച്ചു. ഇക്കൊല്ലം 310 വിദ്യാർഥികൾക്ക് അവസരമുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ എസ്‌സി, എസ്ടി വിദ്യാർഥികൾക്കു വിദേശപഠനത്തിനുള്ള ഉന്നതി സ്കോളർഷിപ് പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനവും വെബ്സൈറ്റ് ഉദ്ഘാടനവും മന്ത്രി കെ.രാധാകൃഷ്ണൻ നിർവഹിച്ചു. ഇക്കൊല്ലം 310 വിദ്യാർഥികൾക്ക് അവസരമുണ്ട്. 

Read Also : യുജിസി–നെറ്റ് ഡിസംബർ 6 മുതൽ 22 വരെ

ADVERTISEMENT

അർഹതയുള്ള വിദ്യാർഥികളെ തിരഞ്ഞെടുത്ത് മികച്ച വിദേശ സർവകലാശാലകളിൽ അഡ്മിഷൻ ലഭ്യമാക്കുന്ന ചുമതല സർക്കാർ ഏജൻസിയായ ഒഡെപെക്കിനാണ്. പെൺകുട്ടികൾ, ശാരീരിക വെല്ലുവിളിയുള്ളവർ, ഏകരക്ഷിതാവുള്ള കുട്ടികൾ എന്നിവർക്കു മുൻഗണന നൽകും. വാർഷിക വരുമാനം അനുസരിച്ച് 25 ലക്ഷം രൂപ വരെ സ്കോളർഷിപ്പുണ്ട്. 

Read Also : ജിആർഇ പരീക്ഷ പുതിയ ഫോർമാറ്റിൽ; സമയം ഏതാണ്ടു പകുതിയാക്കി; മാറ്റം പ്രാബല്യത്തിൽ

ADVERTISEMENT

10 പട്ടികവർഗ വിദ്യാർഥികൾക്കും 25 പട്ടികജാതി വിദ്യാർഥികൾക്കും പലിശരഹിത വിദ്യാഭ്യാസ വായ്പയും ലഭ്യമാക്കും. വിദേശത്തു വിദ്യാർഥികൾ പറ്റിക്കപ്പെടാതിരിക്കാൻ വേണ്ട മാർഗനിർദേശങ്ങളും ഒഡെപെക് നൽകും. വീസ, വിമാനടിക്കറ്റ്, കോളജ് ഫീസ് ഉൾപ്പെടെയുള്ളവ ഒഡെപെക്കിന്റെ മേൽനോട്ടത്തിലാക്കും. 

ADVERTISEMENT

ആദ്യവർഷ പഠനം വിലയിരുത്തി പട്ടികവിഭാഗ വകുപ്പുകളിൽ റിപ്പോർട്ട് നൽകണം. സ്കോളർഷിപ് ലഭിക്കുന്നതിനായി www.odepc.net/unnathi എന്ന വെബ്സൈറ്റ് വഴി റജിസ്റ്റർ ചെയ്യാം. യോഗ്യത സംബന്ധിച്ച വിവരങ്ങൾ പട്ടികജാതി, പട്ടികവർഗ വികസന വകുപ്പുകളുടെ ഓഫിസിൽ ലഭിക്കും.

Content Summary : Unnathi scholarship for sc st students