ADVERTISEMENT

ജൂനിയർ റിസർച് ഫെലോഷിപ്പോടെ (JRF) ഗവേഷണത്തിനും, സർവകലാശാലകളി ലോ കോളജുകളിലോ മാനവിക വിഷയങ്ങളിലടക്കം അസിസ്റ്റന്റ് പ്രഫസർ നിയമനത്തിനുമുള്ള യോഗ്യതാപരീക്ഷയായ യുജിസി–നെറ്റ് (നാഷനൽ എലിജിബിലിറ്റി ടെസ്‌റ്റ്) ഡിസംബർ 6 മുതൽ 22 വരെ നടക്കും. ഓൺലൈൻ അപേക്ഷ ഈമാസം 28നു വൈകിട്ട് 5 വരെ. വെബ് : https://ugcnet.nta.ac.in & https://ugcnet.ntaonline.in. അപേക്ഷാഫീ 1150 രൂപ 29നു രാത്രി 11.50 വരെയടയ്ക്കാം; പിന്നാക്കം, സാമ്പത്തികപിന്നാക്കം 600 രൂപ; പട്ടിക, ഭിന്നശേഷി, ട്രാൻസ്ജെൻഡർ 325 രൂപ. ജിഎസ്ടിയും ബാങ്ക് ചാർജും പുറമേ. ഒന്നിലേറെ അപേക്ഷ പാടില്ല.

Read Also : ജിആർഇ പരീക്ഷ പുതിയ ഫോർമാറ്റിൽ; സമയം ഏതാണ്ടു പകുതിയാക്കി; മാറ്റം പ്രാബല്യത്തിൽ

പട്ടിക / പിന്നാക്ക വിഭാഗങ്ങൾക്കുള്ള ദേശീയ ഫെലോഷിപ്പുകൾ ലഭിക്കുന്നതിന് യുജിസി– നെറ്റിലോ യുജിസി – സിഎസ്ഐആർ– നെറ്റിലോ യോഗ്യത തെളിയിക്കേണ്ടതുണ്ട്. ഭാഷകളും സംഗീതവും കായികവിദ്യാഭ്യാസവും നിയമവും ഉൾപ്പെടെയുള്ള മാനവിക വിഷയങ്ങൾ, കംപ്യൂട്ടർ / ഇലക്ട്രോണിക് / എൻവയൺമെന്റൽ / ഫൊറൻസിക് മുതലായ സയൻസ്‌ വിഷയങ്ങൾ, ഇന്ത്യൻ നോളജ് സിസ്റ്റം തുടങ്ങിയ ശാഖകളുൾപ്പെടെ 83 വിഷയങ്ങളിൽ യുജിസി–നെറ്റ് എഴുതാം. 55% മാർക്കോടെ മാസ്റ്റർ ബിരുദം വേണം; പിന്നാക്ക, പട്ടിക, ഭിന്നശേഷി, ട്രാൻസ്ജെൻഡർ വിഭാഗക്കാർക്ക് 50%. അവസാന വർഷ വിദ്യാർഥികളെയും പരിഗണിക്കും.

Read Also : ഇന്റർവ്യൂ ബോർഡുമായുള്ള ‘ഇരിപ്പുവശം’ നന്നാക്കാം; 9 കാര്യങ്ങൾ ശ്രദ്ധിക്കാം

ജെആർഎഫിന് പ്രായം 2023 ഡിസംബർ ഒന്നിനു 30 കവിയരുത്; പിന്നാക്ക, പട്ടിക, ഭിന്നശേഷി, ട്രാൻസ്ജെൻഡർ, വനിതാ അപേക്ഷകർക്ക് 35 വരെയാകാം. അസിസ്റ്റന്റ് പ്രഫസർ അപേക്ഷകർക്ക് ഉയർന്ന പ്രായപരിധിയില്ല. അസിസ്റ്റന്റ് പ്രഫസർ യോഗ്യത മാത്രം നേടുന്നവരെ ജെആർഎഫിനു പരിഗണിക്കില്ല. പക്ഷേ ജെആർഎഫ് യോഗ്യതയുള്ളവർക്ക് അസിസ്റ്റന്റ് പ്രഫസർ ജോലിക്കും അപേക്ഷിക്കാം.കംപ്യൂട്ടർ ഉപയോഗിച്ചുള്ള ടെസ്റ്റ് നടത്തുന്നത് നാഷനൽ ടെസ്റ്റിങ് ഏ‍ജൻസി. 2 പേപ്പറുകൾ, 3 മണിക്കൂർ. ദിവസം 2 ഷിഫ്റ്റ് വീതമുണ്ടായിരിക്കും.

 

ഒന്നാം പേപ്പർ: 50 ചോദ്യം, 100 മാർക്ക്. അധ്യാപന / ഗവേഷണ അഭിരുചി, യുക്തിചിന്ത, പൊതുവിജ്ഞാനം, ആശയഗ്രഹണം, ബഹുമുഖചിന്ത മുതലായവ

 

രണ്ടാം പേപ്പർ: 100 ചോദ്യം, 200 മാർക്ക്, തിരഞ്ഞെടുത്ത വിഷയം

എല്ലാം നിർബന്ധ ചോദ്യങ്ങൾ. നെഗറ്റീവ് മാർക്കില്ല. കേരളത്തിലെ എല്ലാ ജില്ലകളിലും പരീക്ഷാകേന്ദ്രമുണ്ട്. എല്ലാ വിഷയങ്ങളുടെയും സിലബസ് www.ugcnetonline.in/syllabus-new.php എന്ന സൈറ്റിലുണ്ട്.

Read Also : ഇഷ്ടജോലി കിട്ടാൻ ഇന്റേൺഷിപ് എങ്ങനെ ചെയ്യണം

രണ്ടു പേപ്പറും നിർബന്ധമായും എഴുതണം. യോഗ്യത ലഭിക്കാൻ 2 പേപ്പറും ചേർത്ത് 40% മാർക്ക് നേടണം. പട്ടിക, പിന്നാക്ക, ഭിന്നശേഷി, ട്രാൻസ്ജെൻഡർ വിഭാഗക്കാരെങ്കിൽ 35%. ഓരോ വിഷയത്തിലും ഓരോ കാറ്റഗറിയിലും 2 പേപ്പറും എഴുതിയവരിൽ 6% പേർക്ക് അസിസ്റ്റന്റ് പ്രഫസറാകാൻ യോഗ്യത ലഭിക്കും. ഇതിൽ കേന്ദ്രസർക്കാർ മാനദണ്ഡപ്രകാരം സംവരണം പാലിക്കും.അപേക്ഷാരീതിയടക്കം പൂർണവിവരങ്ങളടങ്ങിയ ഇൻഫർമേഷൻ ബുള്ളറ്റിൻ വെബ്സൈറ്റിലുണ്ട്. സംശയപരിഹാരത്തിന് 011-40759000; ugcnet@nta.ac.in.വിവരങ്ങൾ അപ്പപ്പോൾ അറിയാൻ മൊബൈൽ ഫോണിൽ SANDES ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യാനും എൻടിഎ നിർദേശിച്ചിട്ടുണ്ട്.

 

Content Summary : UGC-NET 2023: How to Secure Your Research Future and Join the Ranks of Assistant Professors

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com