പിഎസ്‌സി പരീക്ഷകളിൽ ഏറ്റവും പ്രധാനപ്പെട്ടതാണു പത്താം ക്ലാസ് യോഗ്യതയുള്ള തസ്തികകളിലേക്കുള്ള പരീക്ഷ. എൽഡി ക്ലാർക്ക് അടക്കം 157 തസ്തികകളിലേക്കുള്ള പ്രിലിമിനറി പരീക്ഷ മേയ്– ജൂൺ മാസങ്ങളിൽ 4 ഘട്ടമായി നടത്തും. നേരത്തേ അപേക്ഷിച്ചവർക്കു മാർച്ച് 11 വരെ കൺഫർമേഷൻ നൽകാം. ആദ്യമായി തയാറെടുക്കുന്നവർ അറിയാൻ ചില

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പിഎസ്‌സി പരീക്ഷകളിൽ ഏറ്റവും പ്രധാനപ്പെട്ടതാണു പത്താം ക്ലാസ് യോഗ്യതയുള്ള തസ്തികകളിലേക്കുള്ള പരീക്ഷ. എൽഡി ക്ലാർക്ക് അടക്കം 157 തസ്തികകളിലേക്കുള്ള പ്രിലിമിനറി പരീക്ഷ മേയ്– ജൂൺ മാസങ്ങളിൽ 4 ഘട്ടമായി നടത്തും. നേരത്തേ അപേക്ഷിച്ചവർക്കു മാർച്ച് 11 വരെ കൺഫർമേഷൻ നൽകാം.

ADVERTISEMENT

ആദ്യമായി തയാറെടുക്കുന്നവർ അറിയാൻ ചില കാര്യങ്ങൾ:

∙ ഒട്ടേറെപ്പേർ മാറ്റുരയ്ക്കുന്ന തസ്തികകൾക്ക് ആദ്യം പ്രിലിമിനറി പരീക്ഷാ ഘട്ടം ജയിക്കേണ്ടതുണ്ട്. മുൻകാലങ്ങളിൽ ഓരോ തസ്തികയ്ക്കും വെവ്വേറെ പരീക്ഷ എഴുതണമായിരുന്നു. മാത്രമല്ല ഒറ്റഘട്ടം പരീക്ഷ മാത്രമേ ഉണ്ടായിരുന്നുമുള്ളൂ. ഇപ്പോൾ സമാന തസ്തികകൾക്കെല്ലാം ചേർന്ന് ഒരു പ്രാഥമിക, വെവ്വേറെ മെയിൻ പരീക്ഷ എന്നതാണു രീതി. അതായത്, പത്താം ക്ലാസ് യോഗ്യത വേണ്ട എല്ലാ തസ്തികകൾക്കും കൂടി ഒരു പ്രാഥമിക പരീക്ഷ ആദ്യം നടത്തുന്നു. നിശ്ചിത കട്ട് ഓഫ് മാർക്കിനു മുകളിൽ നേടുന്നവർക്ക് ഓരോ തസ്തികയ്ക്കും പ്രത്യേകം മെയിൻ പരീക്ഷ എഴുതാം.

∙ ഓരോ തസ്തികയിലേക്കും പ്രത്യേകം പരീക്ഷയെഴുതി റാങ്ക് ലിസ്റ്റ് വരാൻ കാത്തിരിക്കേണ്ട. കുറഞ്ഞ കാലയളവിനുള്ളിൽ തന്നെ ഒരുപാട് തസ്തികകൾക്കു തയാറെടുപ്പ് നടത്താം എന്നതാണ് ഇതിന്റെ ഗുണം.

ADVERTISEMENT

∙ പ്രാഥമിക പരീക്ഷയിൽ എല്ലാ തസ്തികകൾക്കും ഒരേ സിലബസ് ആയിരിക്കും.

∙ മെയിൻ പരീക്ഷയ്ക്ക് ഓരോ തസ്തികയ്ക്കും വെവ്വേറെ സിലബസും അതതു തസ്തികയുമായി ബന്ധപ്പെട്ട സ്പെഷൽ ടോപ്പിക്കും ഉണ്ടാകും.

∙ പ്രാഥമിക പരീക്ഷയുടെ മാർക്ക് ജോലിക്കു പരിഗണിക്കില്ല; മെയിൻ പരീക്ഷയിലെ റാങ്ക് ആണു കണക്കിലെടുക്കുക.

∙ പ്രാഥമിക പരീക്ഷയ്ക്ക് താരതമ്യേന ലളിതമായ സിലബസ് ആണ്. പൊതു വിജ്ഞാനം - ആനുകാലിക വിവരം (60 മാർക്ക്) , കറന്റ് അഫയേഴ്സ് സയൻസ് - (20). ഗണിതം - മാനസിക വിശകലന ശേഷി (20) എന്നിങ്ങനെയാണ് ഓരോ വിഭാഗത്തിലും മാർക്ക് ക്രമീകരണം.

ADVERTISEMENT

∙ 2 മാസം മാത്രമേ പരീക്ഷയ്ക്കുള്ളൂ എന്നതിനാൽ സിലബസ് കൃത്യമായി പാലിച്ചു വേണം പഠനം നടത്താൻ. പ്രാഥമിക പരീക്ഷയ്ക്ക് തയാറെടുക്കുമ്പോൾ തന്നെ മെയിൻ പരീക്ഷ കൂടി ലക്ഷ്യം വയ്ക്കണം. എങ്കിലും ആദ്യ ദിനങ്ങളിൽ പ്രാഥമിക പരീക്ഷയ്ക്കു കൂടുതൽ സമയം നീക്കിവച്ചായിരിക്കണം സ്റ്റഡി പ്ലാൻ ഒരുക്കേണ്ടത്.

Content Summary: Kerala PSC Examination Tips By Mansoorali Kappungal