കരസേനയിൽ പ്ലസ്‌ടു ടെക്‌നിക്കൽ എൻട്രി സ്‌കീം (പെർമനന്റ് കമ്മിഷൻ) 44–ാമത് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. അവിവാഹിതരായ പുരുഷൻമാർക്കാണ് അവസരം. 90 ഒഴിവുകളാണുള്ളത്. 2021 ജനുവരിയിൽ കോഴ്‌സ് ആരംഭിക്കും. പരിശീലനം പൂർത്തിയാക്കുന്നവർക്ക് എൻജിനീയറിങ് ബിരുദവും ലഭിക്കും. ഓൺലൈൻ വഴി അപേക്ഷിക്കണം. അപേക്ഷ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കരസേനയിൽ പ്ലസ്‌ടു ടെക്‌നിക്കൽ എൻട്രി സ്‌കീം (പെർമനന്റ് കമ്മിഷൻ) 44–ാമത് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. അവിവാഹിതരായ പുരുഷൻമാർക്കാണ് അവസരം. 90 ഒഴിവുകളാണുള്ളത്. 2021 ജനുവരിയിൽ കോഴ്‌സ് ആരംഭിക്കും. പരിശീലനം പൂർത്തിയാക്കുന്നവർക്ക് എൻജിനീയറിങ് ബിരുദവും ലഭിക്കും. ഓൺലൈൻ വഴി അപേക്ഷിക്കണം. 

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബർ 9.         

ADVERTISEMENT

പ്രായം: പതിനാറരയ്‌ക്കും പത്തൊമ്പതരയ്‌ക്കും മധ്യേ പ്രായമുള്ളവരാകണം. 2001 ജൂലൈ രണ്ടിനു മുൻപും 2004 ജൂലൈ ഒന്നിനു ശേഷവും ജനിച്ചവരായിരിക്കരുത് (രണ്ടു തീയതികളും ഉൾപ്പെടെ). 

യോഗ്യത: ഫിസിക്‌സ്, കെമിസ്‌ട്രി, മാത്തമാറ്റിക്‌സ് (പിസിഎം) എന്നിവ പഠിച്ചു കുറഞ്ഞതു മൊത്തം 70% മാർക്കോടെ പ്ലസ്ടു ജയം/തത്തുല്യം. 

ADVERTISEMENT

പരിശീലനം:  അഞ്ചു വർഷമാണു പരിശീലനം. പരിശീലനം  പൂർത്തിയാക്കുന്നവർക്ക് എൻജിനീയറിങ് ബിരുദം ലഭിക്കും. വിജയകരമായ പരിശീലനത്തിനു ശേഷം ലഫ്‌റ്റ്‌നന്റ് റാങ്കിൽ നിയമനം. ഉദ്യോഗക്കയറ്റത്തിനും സാധ്യത. ശാരീരികയോഗ്യത സംബന്ധിച്ച വിവരങ്ങൾക്കു വെബ്‌സൈറ്റിലെ വിജ്‌ഞാപനം കാണുക. 

ADVERTISEMENT

തിരഞ്ഞെടുപ്പ്: ഷോർട് ലിസ്‌റ്റ് ചെയ്യപ്പെടുന്നവരെ  ഭോപാൽ, ബെംഗളൂരു, അലഹാബാദ്, കപുർത്തല എന്നിവിടങ്ങളിൽ നടക്കുന്ന എസ്‌എസ്‌ബി ഇന്റർവ്യൂവിനു ക്ഷണിക്കും. രണ്ടു ഘട്ടങ്ങളായി അഞ്ചു ദിവസമാണ് ഇന്റർവ്യൂ. സൈക്കോളജിക്കൽ ടെസ്‌റ്റ്, ഗ്രൂപ്പ് ടെസ്‌റ്റ് എന്നിവയുമുണ്ടാകും. ആദ്യഘട്ടത്തിൽ വിജയിക്കുന്നവരെ മാത്രമേ തുടർന്നുള്ളവയിൽ പങ്കെടുപ്പിക്കുകയുള്ളൂ. വൈദ്യപരിശോധനയുമുണ്ടാകും. 

അപേക്ഷിക്കേണ്ട വിധം:  www.joinindianarmy.nic.in എന്ന വെബ്‌സൈറ്റ് മുഖേന ഓൺലൈൻ അപേക്ഷ സമർപ്പിക്കണം. ഓൺലൈനിൽ അപേക്ഷിക്കുന്നതിനുള്ള വിശദമായ നിർദേശങ്ങൾ വെബ്‌സൈറ്റിൽ നൽകിയിട്ടുണ്ട്. വിജയകരമായി ഓൺലൈൻ അപേക്ഷ സമർപ്പിച്ചു കഴിഞ്ഞാൽ റോൾ നമ്പർ ലഭിക്കും. ഓൺലൈൻ അപേക്ഷയുടെ രണ്ടു പ്രിന്റ് ഔട്ട് എടുക്കണം.  ഇതിൽ ഒരു അപേക്ഷയുടെ പ്രിന്റ് ഔട്ടിൽ നിശ്‌ചിത സ്‌ഥാനത്ത് ഉദ്യോഗാർഥി ഒപ്പിടണം. ഈ പ്രിന്റ് ഔട്ട് എസ്‌എസ്‌ബി ഇന്റർവ്യൂവിനെത്തുമ്പോൾ ഹാജരാക്കണം.   എസ്‌എസ്‌എൽസി ബുക്കിന്റെയും (പ്രായം തെളിയിക്കുന്നതിന്) പ്ലസ്ടു സർട്ടിഫിക്കറ്റിന്റെയും മാർക്ക്‌ ലിസ്‌റ്റുകളുടെയും ഐഡി പ്രൂഫിന്റെയും സ്വയം സാക്ഷ്യപ്പെടുത്തിയ രണ്ടു പകർപ്പുകൾ അവയുടെ അസലുകൾ സഹിതം എസ്‌എസ്‌ബി ഇന്റർവ്യൂവിനെത്തുമ്പോൾ ഹാജരാക്കണം.  സ്വയം സാക്ഷ്യപ്പെടുത്തിയ 20 പാസ്പോർട്ട് സൈസ് ഫോട്ടോകളും പ്രിന്റൗട്ടിനൊപ്പം കരുതണം. 

അപേക്ഷാഫോമിന്റെ രണ്ടാമത്തെ പ്രിന്റ് ഔട്ട് ഉദ്യോഗാർഥി പിന്നീടുള്ള ആവശ്യങ്ങൾക്കായി സൂക്ഷിക്കണം.

വിജ്‌ഞാപനത്തിന്റെ പൂർണവിവരങ്ങൾക്കും  ഓൺലൈൻ അപേക്ഷ അയയ്‌ക്കുന്നതിനും www.joinindianarmy.nic.in എന്ന എന്ന വെബ്‌സൈറ്റ് കാണുക.