പഞ്ചാബ് നാഷനൽ ബാങ്കിൽ മാനേജർ, സീനിയർ മാനേജർ തസ്തികകളിൽ അവസരം. 535 ഒഴിവുകളാണുള്ളത്. ഓൺലൈൻ വഴി അപേക്ഷിക്കണം. സെപ്റ്റംബര്‍ 29 വരെ അപേക്ഷിക്കാം. മിഡിൽ മാനേജ്മെന്റ് ഗ്രേഡ് സ്കെയിൽ 2, 3 വിഭാഗങ്ങളിലായാണ് ഒഴിവ്. ജോലിപരിചയമുള്ളവർക്കാണ് അവസരം. തസ്തിക തിരിച്ചുള്ള വിവരങ്ങൾ ചുരുക്കത്തിൽ ചുവടെ. മാനേജർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പഞ്ചാബ് നാഷനൽ ബാങ്കിൽ മാനേജർ, സീനിയർ മാനേജർ തസ്തികകളിൽ അവസരം. 535 ഒഴിവുകളാണുള്ളത്. ഓൺലൈൻ വഴി അപേക്ഷിക്കണം. സെപ്റ്റംബര്‍ 29 വരെ അപേക്ഷിക്കാം. 

മിഡിൽ മാനേജ്മെന്റ് ഗ്രേഡ് സ്കെയിൽ 2, 3 വിഭാഗങ്ങളിലായാണ് ഒഴിവ്. ജോലിപരിചയമുള്ളവർക്കാണ് അവസരം. തസ്തിക തിരിച്ചുള്ള വിവരങ്ങൾ ചുരുക്കത്തിൽ ചുവടെ.

ADVERTISEMENT

മാനേജർ (റിസ്ക്) വിഭാഗത്തിൽ 160 ഒഴിവുകളും മാനേജർ (ക്രെഡിറ്റ്) വിഭാഗത്തിൽ 200 ഒഴിവുകളുമുണ്ട്. മാനേജർ (ട്രഷറി) – 30 ഒഴിവ്, മാനേജർ (ലോ) – 25 ഒഴിവ്, മാനേജർ (ആർക്കിടെക്ട്) – 2 ഒഴിവ്, മാനേജർ (സിവിൽ)– 8 ഒഴിവ്, മാനേജർ (ഇക്കണോമിക്) – 10 ഒഴിവ്, മാനേജർ (എച്ച്ആർ) –10 ഒഴിവ് എന്നിങ്ങനെയാണു മറ്റ് എംഎംജിഎസ് –2 വിഭാഗത്തിലെ അവസരം. എംഎംജിഎസ് –3 വിഭാഗത്തിൽ സീനിയർ മാനേജർ (റിസ്ക്), സീനിയർ മാനേജർ (ക്രെഡിറ്റ്) തസ്തികകളിലായി യഥാക്രമം 40, 50 ഒഴിവുകളാണുള്ളത്. യോഗ്യത, ജോലിപരിചയം എന്നിവ സംബന്ധിച്ച വിവരങ്ങൾക്കു വെബ്സൈറ്റിലെ വിജ്ഞാപനം കാണുക.

ശമ്പളം:

എംഎംജിഎസ് –2: 31705–45950 രൂപ

എംഎംജിഎസ് –3: 42020 – 51490 രൂപ

ADVERTISEMENT

പ്രായപരിധി:

എംഎംജിഎസ് –2: 25-35

എംഎംജിഎസ് –3: 25- 37

ഉയർന്ന പ്രായപരിധിയിൽ പട്ടികവിഭാഗത്തിന് അഞ്ചും ഒബിസിക്ക് മൂന്നും അംഗപരിമിതർക്കു പത്തും വർഷം ഇളവ് ലഭിക്കും. 

ADVERTISEMENT

തിരഞ്ഞെടുപ്പ്: ഓൺലൈൻ ടെസ്റ്റ്, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാകും തിര‍ഞ്ഞെടുപ്പ്. ഒക്ടോബര്‍ – നവംബര്‍ മാസത്തിൽ ഓൺലൈൻ പരീക്ഷ നടത്തും.

അപേക്ഷാ ഫീസ്: ജനറൽ വിഭാഗത്തിന് 850 രൂപ. പട്ടികവിഭാഗം, അംഗപരിമിതർക്കു 175 രൂപ മതി. ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് മുഖേന അല്ലെങ്കിൽ ഇന്റർനെറ്റ് ബാങ്കിങ്, ഐഎംപിഎസ്, ക്യാഷ് കാർഡ്, മൊബൈൽ വാലറ്റ് വഴി ഓൺലൈനായി ഫീസ് അടയ്ക്കണം. 

ഓൺലൈൻ റജിസ്ട്രേഷനും വിജ്ഞാപനത്തിന്റെ പൂർണരൂപവും www.pnbindia.in എന്ന വെബ്സൈറ്റിൽ ലഭിക്കും. 

English Summary:  Punjab National Bank Recruitment 2020