ചെന്നൈ പെട്രോളിയം കോർപറേഷനിൽ വിവിധ ട്രേഡുകളിൽ അപ്രന്റിസ് അവസരം. 142 ഒഴിവ്. നവംബർ ഒന്നു വരെ ഒാൺലൈനായി അപേക്ഷിക്കാം. ട്രേഡ്, യോഗ്യത ചുവടെ. ഫിറ്റർ, വെൽഡർ, ഇലക്ട്രീഷ്യൻ, എംഎംവി, മെഷിനിസ്റ്റ്, ടർണർ, മെക്കാനിക് (റഫ്രിജറേഷൻ ആൻഡ് എസി), ഇൻസ്ട്രുമെന്റ് മെക്കാനിക്, ഡ്രാഫ്റ്റ്സ്മാൻ (സിവിൽ, മെക്കാനിക്കൽ),

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ പെട്രോളിയം കോർപറേഷനിൽ വിവിധ ട്രേഡുകളിൽ അപ്രന്റിസ് അവസരം. 142 ഒഴിവ്. 

നവംബർ ഒന്നു വരെ ഒാൺലൈനായി അപേക്ഷിക്കാം.

ADVERTISEMENT

ട്രേഡ്, യോഗ്യത ചുവടെ.

ഫിറ്റർ, വെൽഡർ, ഇലക്ട്രീഷ്യൻ, എംഎംവി, മെഷിനിസ്റ്റ്, ടർണർ, മെക്കാനിക് (റഫ്രിജറേഷൻ ആൻഡ് എസി), ഇൻസ്ട്രുമെന്റ് മെക്കാനിക്, ഡ്രാഫ്റ്റ്സ്മാൻ (സിവിൽ, മെക്കാനിക്കൽ), സിഒപിഎ, ഫുഡ് പ്രൊഡക്‌ഷൻ (ജനറൽ): പത്താം ക്ലാസ് ജയം, ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ. 

ലബോറട്ടറി അസിസ്റ്റന്റ്, അറ്റൻഡന്റ് ഓപ്പറേറ്റർ (കെമിക്കൽ പ്ലാന്റ്): ബിഎസ്‌സി ജയം (ഫിസിക്സ്, കെമിസ്ട്രി, മാത്‌സ്/ ബയോളജി).

ADVERTISEMENT

അക്കൗണ്ടന്റ്: ബികോം ജയം.

ബാക്ക് ഓഫിസ് അപ്രന്റിസ്: ഏതെങ്കിലും വിഷയത്തിൽ ബിരുദ ജയം. (നോൺ എൻജിനീയറിങ്).

എക്സിക്യൂട്ടീവ് (മാർക്കറ്റിങ്): എംബിഎ (മാർക്കറ്റിങ്)/ മാർക്കറ്റിങ് മാനേജ്മെന്റിൽ രണ്ടു വർഷത്തെ ഫുൾടൈം പിജി ഡിപ്ലോമ.

എക്സിക്യൂട്ടീവ് (എച്ച്ആർ): എംബിഎ (എച്ച്ആർ)/ എംഎസ്ഡബ്ല്യു/ പഴ്സനേൽ മാനേജ്മെന്റ്/ പഴ്സനേൽ മാനേജ്മെന്റ് ആൻഡ് ഇൻഡ്രസ്ട്രിയൽ റിലേഷനിൽ രണ്ടു വർഷത്തെ ഫുൾടൈം പിജി ഡിപ്ലോമ.

ADVERTISEMENT

എക്സിക്യൂട്ടീവ് (കംപ്യൂട്ടർ സയൻസ്): ത്രിവൽസര ഫുൾടൈം എംസിഎ.

എക്സിക്യൂട്ടീവ് (ഫിനാൻസ് ആൻഡ് അക്കൗണ്ട്സ്): സിഎ/ ഐസിഡബ്ല്യുഎ/ എംഎഫ്സി/ എംബിഎ (ഫിനാൻസ് ആൻഡ് അക്കൗണ്ട്സ്)/ ഫിനാൻഷ്യൽ മാനേജ്മെന്റിൽ പിജി ഡിപ്ലോമ. 

ഒാഫിസ് അസിസ്റ്റന്റ് (സ്കിൽ സർട്ടിഫിക്കറ്റ് ഹോൾഡർ): 12 ാം ക്ലാസ് ജയം, ഒാഫിസ് അസിസ്റ്റന്റ് സ്കിൽ സർട്ടിഫിക്കറ്റ്.

വെയർഹൗസ് എക്സിക്യൂട്ടീവ് (റെസിപ്റ്റ്സ് ആൻഡ് ഡെസ്പാച്ച് സ്കിൽ സർട്ടിഫിക്കറ്റ് ഹോൾഡർ): 12 ാം ക്ലാസ് ജയം, വെയർഹൗസ് എക്സിക്യൂട്ടീവ് സ്കിൽ സർട്ടിഫിക്കറ്റ്.

സ്റ്റോർ കീപ്പർ, ഡേറ്റ എൻട്രി ഒാപ്പറേറ്റർ (തുടക്കക്കാരായ അപ്രന്റിസുകാർ): 12ാം ക്ലാസ് ജയം. 

യോഗ്യതാ പരീക്ഷയിൽ ജനറൽ, ഇഡബ്യുഎസ്, ഒബിസി വിഭാഗക്കാർ കുറ‍ഞ്ഞത് 50% മാർക്കും പട്ടികവിഭാഗം, ഭിന്നശേഷിക്കാർ 45% മാർക്കും നേടിയിരിക്കണം.

പ്രായം (01.10.2020ന്): 18–24 വയസ്. അർഹരായവർക്ക് ചട്ടപ്രകാരം ഇളവ് ലഭിക്കും.

www.cpcl.co.in

English Summary: Chennai Petroleum Corporation Limited Recruitment