സ്‌റ്റെനോഗ്രഫർ ഗ്രേഡ് സി ആൻഡ് ഡി പരീക്ഷ 2020ന് സ്‌റ്റാഫ് സിലക്‌ഷൻ കമ്മിഷൻ അപേക്ഷ ക്ഷണിച്ചു. സ്‌റ്റെനോഗ്രഫർ ഗ്രേഡ് സി ഗ്രൂപ്പ് ബി നോൺ ഗസറ്റഡ് തസ്‌തികയും, സ്‌റ്റെനോഗ്രഫർ ഗ്രേഡ് ഡി ഗ്രൂപ്പ് സി തസ്‌തികയുമാണ്. കേന്ദ്ര സർക്കാർ മന്ത്രാലയങ്ങളിലും വകുപ്പുകളിലുമാണ് ഒഴിവ്. ഒഴിവുകളുടെ എണ്ണം പിന്നീട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്‌റ്റെനോഗ്രഫർ ഗ്രേഡ് സി ആൻഡ് ഡി പരീക്ഷ 2020ന് സ്‌റ്റാഫ് സിലക്‌ഷൻ കമ്മിഷൻ അപേക്ഷ ക്ഷണിച്ചു. സ്‌റ്റെനോഗ്രഫർ ഗ്രേഡ് സി  ഗ്രൂപ്പ് ബി നോൺ ഗസറ്റഡ് തസ്‌തികയും, സ്‌റ്റെനോഗ്രഫർ ഗ്രേഡ് ഡി  ഗ്രൂപ്പ് സി തസ്‌തികയുമാണ്.  കേന്ദ്ര സർക്കാർ മന്ത്രാലയങ്ങളിലും വകുപ്പുകളിലുമാണ് ഒഴിവ്. ഒഴിവുകളുടെ എണ്ണം പിന്നീട് അറിയിക്കും. നവംബർ 4 വരെ  ഓൺലൈനായി അപേക്ഷിക്കാം.  

ADVERTISEMENT

2021 മാർച്ച് 29 മുതൽ 31 വരെ കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ നടക്കും. 

യോഗ്യത: പ്ലസ്ടു ജയം/ തത്തുല്യം. ഓപ്പൺ യൂണിവേഴ്‌സിറ്റി/ വിദൂര പഠനം വഴിയുള്ള യോഗ്യത അംഗീകൃതമാണെങ്കിൽ മാത്രമേ സ്വീകരിക്കുകയുള്ളൂ. 

പ്രായം: സ്‌റ്റെനോഗ്രഫർ ഗ്രേഡ് സി: 18–30 വയസ്.  

സ്‌റ്റെനോഗ്രഫർ ഗ്രേഡ് ഡി:  18–27 വയസ്.

ADVERTISEMENT

2020 ഓഗസ്റ്റ് ഒന്ന് അടിസ്ഥാനമാക്കി യോഗ്യത, പ്രായം എന്നിവ കണക്കാക്കും. 

എസ്‌സി/ എസ്ടി വിഭാഗക്കാർക്ക്  അഞ്ചും ഒബിസിക്കാർക്കു മൂന്നും ഭിന്നശേഷിക്കാർക്ക് പത്തും വർഷം ഇളവു ലഭിക്കും. മറ്റിളവുകൾ സംബന്ധിച്ച വിവരങ്ങൾ വെബ്‌സൈറ്റിലെ വിജ്‌ഞാപനത്തിൽ നൽകിയിട്ടുണ്ട്.

തിരഞ്ഞെടുപ്പ്: കംപ്യൂട്ടർ അധിഷ്ഠിത ഒബ്‌ജക്‌ടീവ് പരീക്ഷ, സ്‌റ്റെനോഗ്രഫി സ്‌കിൽ ടെസ്‌റ്റ് എന്നിവ മുഖേന. ആദ്യഘട്ട പരീക്ഷയിൽ വിജയിക്കുന്നവർക്കാണ് സ്കിൽ ടെസ്റ്റ് നടത്തുക. സ്‌റ്റെനോഗ്രഫർ ഗ്രേഡ് സി തസ്‌തികയിലേക്ക് അപേക്ഷിക്കുന്നവർക്കു മിനിറ്റിൽ 100 (ഇംഗ്ലിഷ്/ ഹിന്ദി) വാക്കും ഗ്രേഡ് ഡി തസ്‌തികയിലേക്ക് അപേക്ഷിക്കുന്നവർക്കു മിനിറ്റിൽ 80 വാക്കും വേഗം ഉണ്ടായിരിക്കണം. പരീക്ഷാ സിലബസ്, സ്‌കിൽ ടെസ്‌റ്റ് സംബന്ധിച്ച വിശദ വിവരങ്ങൾക്ക് വെബ്‌സൈറ്റ് കാണുക.

ADVERTISEMENT

പരീക്ഷാ കേന്ദ്രം, കോഡ് ബ്രാക്കറ്റിൽ: തിരുവനന്തപുരം (9211), എറണാകുളം (9213), കണ്ണൂർ (9202),  കൊല്ലം  (9210), കോട്ടയം (9205),    കോഴിക്കോട് (9206), തൃശൂർ (9212) എന്നിവിടങ്ങളിൽ പരീക്ഷാകേന്ദ്രമുണ്ട്.  

അപേക്ഷാഫീസ്: 100 രൂപ.  സ്‌ത്രീകൾക്കും എസ്‌സി\ എസ്ടി വിഭാഗക്കാർക്കും വിമുക്‌തഭടന്മാർക്കും, ഭിന്നശേഷിക്കാർക്കും ഫീസില്ല. നെറ്റ് ബാങ്കിങ്, ഭീം, യുപിഐ  വഴിയോ വിസ, മാസ്റ്റർ കാർഡ്, മാസ്ട്രോ, റുപേ, ക്രെഡിറ്റ്/ ഡെബിറ്റ് കാർഡ് ഉപയോഗിച്ചോ  സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വഴി ചെലാനായോ  ഫീസ് അടയ്‌ക്കാം.   ഓൺലൈനായി നവംബർ 6 വരെ ഫീസടയ്ക്കാം. ചെലാനായി ഫീസ് അടയ്ക്കുന്നവർ  നവംബർ 8നു മുൻപായി ചെലാൻ ജനറേറ്റ് ചെയ്യണം. 

അപേക്ഷിക്കേണ്ട വിധം:  www.ssc.nic.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. വെബ്സൈറ്റ് വഴി  ഒറ്റത്തവണ റജിസ്ട്രേഷൻ പൂർത്തിയാക്കിയിട്ടുള്ളവർക്ക് സൈറ്റിൽ ലോഗിൻ ചെയ്ത ശേഷം അപേക്ഷ പൂരിപ്പിക്കാം.  അല്ലാത്തവർ ഒറ്റത്തവണ റജിസ്ട്രേഷൻ പൂർത്തിയാക്കിയ ശേഷം അപേക്ഷിക്കുക.  www.ssc.nic.in 

English Summary: Stenographer Recruitment In SSC