സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ അപ്രന്റിസ് നിയമനം നടത്തുന്നു. 8500 ഒഴിവുകൾ. കേരളത്തിൽ 141ഒഴിവുകളാണുള്ളത്. ഡിസംബർ 10 വരെ ഓൺലൈനായി അപേക്ഷിക്കാം. ‌ബിരുദമാണ് യോഗ്യത. തിരുവനന്തപുരം–4, കൊല്ലം–4, പത്തനംതിട്ട–3, കോട്ടയം–10, ആലപ്പുഴ–3, ഇടുക്കി–11, എറണാകുളം–13, തൃശൂർ–28,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ  അപ്രന്റിസ് നിയമനം നടത്തുന്നു.  8500 ഒഴിവുകൾ. കേരളത്തിൽ 141ഒഴിവുകളാണുള്ളത്.  ഡിസംബർ 10 വരെ ഓൺലൈനായി അപേക്ഷിക്കാം. ബിരുദമാണ് യോഗ്യത. 

തിരുവനന്തപുരം–4, കൊല്ലം–4, പത്തനംതിട്ട–3, കോട്ടയം–10, ആലപ്പുഴ–3, ഇടുക്കി–11, എറണാകുളം–13, തൃശൂർ–28, പാലക്കാട്– 14,  മലപ്പുറം–20, കോഴിക്കോട്–10, കണ്ണൂർ–8, വയനാട്–4, കാസർകോട്–9 എന്നിങ്ങനെയാണ് കേരളത്തിലെ ജില്ല തിരിച്ചുള്ള ഒഴിവുകൾ. 

ADVERTISEMENT

അപ്രന്റിസ് ആക്ട് 1961 അനുസരിച്ചാണ് തിരഞ്ഞെടുപ്പ്. ഒരു സംസ്ഥാനത്തേക്കു മാത്രം അപേക്ഷിച്ചാൽ മതി.  മൂന്നു വർഷമാണു പരിശീലനം. മൂന്നു വർഷ അപ്രന്റിസ്ഷിപ്പിനിടയിൽ IIBF(JAIIB/CAIIB)  പരീക്ഷ പാസാകണം. 

സ്റ്റൈപ്പൻഡ്:  ആദ്യവർഷം പ്രതിമാസം 15,000 രൂപ, രണ്ടാം വർഷം16,500 രൂപ, മൂന്നാം വർഷം 19,000 രൂപ. 

പ്രായം: അപേക്ഷകർ 20 നും 28 നും മധ്യേ പ്രായമുള്ളവരാകണം. ഉയർന്ന പ്രായത്തിൽ അർഹരായവർക്കു നിയമാനുസൃത ഇളവ് ലഭിക്കും. 2020 ഒക്ടോബർ 31 അടിസ്ഥാനമാക്കി യോഗ്യത, പ്രായം എന്നിവ കണക്കാക്കും.  

ADVERTISEMENT

അപ്രന്റിസ് ആക്ട് 1961 പ്രകാരം ഇതിനു മുൻപു (എസ്ബിഐ/ ഇതരസ്ഥാപനങ്ങളിൽ) പരിശീലനം പൂർത്തിയാക്കിയവർ അപേക്ഷിക്കേണ്ടതില്ല. ഒന്നോ അതിലധികമോ വർഷത്തെ യോഗ്യതാനന്തര പരിശീലനം/ജോലി പരിചയമുള്ളവർ അപേക്ഷിക്കേണ്ട.

തിരഞ്ഞെടുപ്പ്: ഓൺലൈൻ എഴുത്തുപരീക്ഷ, പ്രാദേശികഭാഷ ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിൽ. ജനുവരിയിലായിരിക്കും പരീക്ഷ. ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കുന്ന സംസ്‌ഥാനത്തെ ഔദ്യോഗിക/ പ്രാദേശിക ഭാഷയിൽ പ്രാവീണ്യം (എഴുതാനും വായിക്കാനും സംസാരിക്കാനും മനസിലാക്കാനും) ഉണ്ടായിരിക്കണം.  പത്താം ക്ലാസ് അല്ലെങ്കിൽ പന്ത്രണ്ടാം ക്ലാസ് തലം വരെ പ്രാദേശികഭാഷ (മാർക്ക് ഷീറ്റ്/ സർട്ടിഫിക്കറ്റ്) പഠിച്ചുവെന്നു കാണിക്കുന്ന രേഖ ഹാജരാക്കുന്നവർക്കു ലോക്കൽ ലാംഗ്വേജ് ടെസ്റ്റ് ബാധകമല്ല. 

ADVERTISEMENT

പരീക്ഷാകേന്ദ്രം: കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, കൊച്ചി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ പരീക്ഷാകേന്ദ്രമുണ്ട്. 

അപേക്ഷാഫീസ്: 300 രൂപ.  പട്ടികവിഭാഗം, ഭിന്നശേഷിക്കാർക്കു ഫീസില്ല. ക്രെഡിറ്റ് കാർഡ്/ ഡെബിറ്റ് കാർഡ്/ ഇന്റർനെറ്റ് ബാങ്കിങ് വഴി ഫീസ് അടയ്‌ക്കാം. 

അപേക്ഷിക്കേണ്ട വിധം:  https://nsdcindia.org/apprenticeship അല്ലെങ്കിൽ 

https://apprenticeshipindia.org അല്ലെങ്കിൽ http://bfsissc.com അല്ലെങ്കിൽ https://bank.sbi/careers അല്ലെങ്കിൽ https://www.sbi.co.in/careers എന്നീ വെബ്‌സൈറ്റ് ലിങ്കുകളിലൂടെ ഓൺലൈൻ അപേക്ഷ അയയ്‌ക്കാം. വിശദവിവരങ്ങൾക്ക്: www.sbi.co.in
 
English Summary: SBI Apprentice Recruitment 2020