സിവിൽ സർവീസസ് പരീക്ഷയ്‌ക്കു യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ വിജ്‌ഞാപനം പ്രസിദ്ധീകരിച്ചു. പ്രിലിമിനറി പരീക്ഷ ജൂൺ 27 നു നടക്കും. ഓൺലൈനായി മാർച്ച് 24 വരെ അപേക്ഷിക്കാം. ഐഎഎസ്, ഐഎഫ്‌എസ്, ഐപിഎസ് തുടങ്ങി ഏകദേശം 712 ഒഴിവുകളുണ്ട്. ഒഴിവുകളുടെ എണ്ണത്തിൽ മാറ്റം വരാം. യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം. അവസാന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സിവിൽ സർവീസസ് പരീക്ഷയ്‌ക്കു യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ വിജ്‌ഞാപനം പ്രസിദ്ധീകരിച്ചു. പ്രിലിമിനറി പരീക്ഷ ജൂൺ 27 നു നടക്കും. ഓൺലൈനായി മാർച്ച് 24 വരെ അപേക്ഷിക്കാം. ഐഎഎസ്, ഐഎഫ്‌എസ്, ഐപിഎസ് തുടങ്ങി ഏകദേശം 712 ഒഴിവുകളുണ്ട്. ഒഴിവുകളുടെ എണ്ണത്തിൽ മാറ്റം വരാം. 

ADVERTISEMENT

യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം. അവസാന വർഷ വിദ്യാർഥികളെയും പരിഗണിക്കും. ഇവർ മെയിൻ പരീക്ഷയുടെ അപേക്ഷയ്‌ക്കൊപ്പം യോഗ്യത നേടിയതിന്റെ തെളിവു ഹാജരാക്കണം. മെഡിക്കൽ ബിരുദക്കാർ ഇന്റേൺഷിപ് പൂർത്തിയാക്കിയ സർട്ടിഫിക്കറ്റ് ഇന്റർവ്യൂ സമയത്തു ഹാജരാക്കണം. ബിരുദത്തിനു തുല്യമായ പ്രഫഷനൽ/ടെക്നിക്കൽ യോഗ്യതയുള്ളവർക്കും പരീക്ഷയെഴുതാം. ‌

പ്രായം: 2021 ഓഗസ്‌റ്റ് ഒന്നിന്  21–32 വയസ്സ്. പട്ടികവിഭാഗത്തിന് അഞ്ചും ഒബിസിക്കു മൂന്നും അംഗപരിമിതർക്കു പത്തും വർഷം ഇളവുണ്ട്. വിമുക്‌തഭടൻമാർക്കും ഇളവുണ്ട്്.

ADVERTISEMENT

തിരഞ്ഞെടുപ്പ്: പ്രിലിമിനറി (ഒബ്‌ജക്‌ടീവ് പരീക്ഷ), മെയിൻ പരീക്ഷകൾ, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിൽ. പ്രിലിമിനറി പരീക്ഷയ്ക്കു കൊച്ചിയും തിരുവനന്തപുരവും കോഴിക്കോട്ടും മെയിൻ പരീക്ഷയ്ക്ക് തിരുവനന്തപുരത്തും കേന്ദ്രമുണ്ട്. ആറു തവണ പ്രിലിമിനറി എഴുതിയവർ അപേക്ഷിക്കാൻ യോഗ്യരല്ല. എസ്‌സി/എസ്ടി വിഭാഗക്കാർക്ക് ഇതു ബാധകമല്ല. മറ്റു പിന്നാക്ക വിഭാഗക്കാർക്കും അംഗപരിമിതർക്കും 9 അവസരം ലഭിക്കും. 

200 മാർക്ക് വീതമുള്ള രണ്ടു ജനറൽ പേപ്പറുകളാണു പ്രിലിമിനറി പരീക്ഷയ്ക്ക്. ഒബ്‌ജക്‌ടീവ് മാതൃകയിലുള്ള മൾട്ടിപ്പ‌്ൾ ചോയ്‌സ് ചോദ്യങ്ങൾ. ദൈർഘ്യം രണ്ടു മണിക്കൂർ വീതം. നെഗറ്റീവ് മാർക്കുമുണ്ടാകും. 

രണ്ടാം പേപ്പർ ക്വാളിഫയിങ് പേപ്പറാണ്. ഇതിൽ 33% മാർക്ക് നേടണം. മെയിൻ പരീക്ഷ ഡിസ്‌ക്രിപ്‌റ്റീവ് മാതൃകയിലാണ്. പരീക്ഷയിലെയും അഭിമുഖത്തിലെയും മാർക്ക് പരിഗണിച്ചാണ് അന്തിമ ലിസ്റ്റ് തയാറാക്കുക. 

ADVERTISEMENT

ഫീസ്: 100 രൂപ. ഓൺലൈനായും എസ്‌ബിഐ ശാഖകളിലും പണമടയ്‌ക്കാം. സ്‌ത്രീകൾക്കും എസ്‌സി, എസ്ടി വിഭാഗക്കാർക്കും അംഗപരിമിതർക്കും ഫീസില്ല.

അപേക്ഷിക്കേണ്ട വിധം: www.upsconline.nic.in വെബ്‌സൈറ്റ് വഴി ഓൺലൈനായി. സിലബസ് ഉൾപ്പെടെ പരീക്ഷാക്രമവും മാർക്ക് വിവരങ്ങളും വിജ്ഞാപനം സംബന്ധിച്ച കൂടുതൽ വിവരങ്ങളും www.upsc.gov.in എന്ന സൈറ്റിൽ. 
 
English Summary: Civil Service Notification 2021