കേന്ദ്ര സർവീസിൽ മൾട്ടി ടാസ്‌കിങ് സ്‌റ്റാഫ് (നോൺ–ടെക്‌നിക്കൽ) ഒഴിവുകളിലേക്കു സ്‌റ്റാഫ് സിലക്‌ഷൻ കമ്മിഷൻ (എസ്എസ്‍സി) അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ ലാസ്റ്റ് ഗ്രേഡിനു തുല്യമായ ജോലിയാണ്. ഓഫിസ് ശുചീകരണം മുതൽ ഫയൽ കൈമാറ്റംവരെ നീളുന്ന ജോലികൾ ഉൾപ്പെടും. ഗ്രൂപ്പ് സി തസ്‌തികയാണ്. കേന്ദ്ര സർക്കാരിലെ വിവിധ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേന്ദ്ര സർവീസിൽ മൾട്ടി ടാസ്‌കിങ് സ്‌റ്റാഫ് (നോൺ–ടെക്‌നിക്കൽ) ഒഴിവുകളിലേക്കു സ്‌റ്റാഫ് സിലക്‌ഷൻ കമ്മിഷൻ (എസ്എസ്‍സി) അപേക്ഷ ക്ഷണിച്ചു. 

കേരളത്തിലെ ലാസ്റ്റ് ഗ്രേഡിനു തുല്യമായ ജോലിയാണ്. ഓഫിസ് ശുചീകരണം മുതൽ ഫയൽ കൈമാറ്റംവരെ നീളുന്ന ജോലികൾ ഉൾപ്പെടും. ഗ്രൂപ്പ് സി തസ്‌തികയാണ്. കേന്ദ്ര സർക്കാരിലെ വിവിധ മന്ത്രാലയങ്ങളിലും വകുപ്പുകളിലും ഓഫിസുകളിലുമാകും നിയമനം. മാർച്ച് 21 വരെ ഓൺലൈനായി അപേക്ഷിക്കാം. 

ADVERTISEMENT

യോഗ്യത: എസ്‌എസ്‌എൽസി ജയം (മെട്രിക്കുലേഷൻ)/തത്തുല്യം.

പ്രായം: രണ്ടു ഗ്രൂപ്പുകളിലായി പ്രായം തിരിച്ചിട്ടുണ്ട്. 18–25. (1996 ജനുവരി രണ്ടിനു മുൻപോ 2003 ജനുവരി ഒന്നിനു ശേഷമോ ജനിച്ചവരായിരിക്കരുത്), 18–27. (1994 ജനുവരി രണ്ടിനു മുൻപോ 2003 ജനുവരി ഒന്നിനു ശേഷമോ ജനിച്ചവരായിരിക്കരുത്). 2021 ജനുവരി 1 അടിസ്‌ഥാനമാക്കി പ്രായം കണക്കാക്കും. എസ്‌സി/എസ്ടിക്കാർക്ക് അഞ്ചും ഒബിസിക്കു മൂന്നും ഭിന്നശേഷിക്കാർക്കു പത്തും വർഷം ഇളവുണ്ട്. വയസ്സിളവു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ. 

ADVERTISEMENT

തിരഞ്ഞെടുപ്പ്: പൊതു എഴുത്തുപരീക്ഷ വഴി. രണ്ടു ഘട്ടമായാണ് എഴുത്തുപരീക്ഷ. പേപ്പർ-1 ഒബ്‌ജെക്‌ടീവ് മാതൃകയിൽ കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ. രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ 2021 ജൂലൈ 1 മുതൽ 20 വരെ. നെഗറ്റീവ് മാർക്കുണ്ട്. ഷോർട് ലിസ്‌റ്റ് ചെയ്യപ്പെടുന്നവർക്കായി നവംബർ 21 നു ഡിസ്‌ക്രിപ്‌റ്റീവ് (പേപ്പർ–2) പരീക്ഷ നടത്തും. സിലബസ് വിശദാംശങ്ങൾക്കു വിജ്‌ഞാപനം കാണുക.

കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ പരീക്ഷാകേന്ദ്രമുണ്ട്. ഒരേ റീജനു കീഴിൽ മുൻഗണനാക്രമത്തിൽ 3 കേന്ദ്രങ്ങൾ തിരഞ്ഞെടുക്കാം. 

ADVERTISEMENT

ഫീസ്: 100 രൂപ. പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, വിമുക്‌തഭടന്മാർ, വനിതകൾ എന്നിവർക്കു ഫീസില്ല. ഓൺലൈനായും സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വഴി ചെലാനായും ഫീസ് അടയ്‌ക്കാം. ഓൺലൈനിൽ മാർച്ച് 23 വരെ വരെ അടയ്ക്കാം. ചെലാനായി അടയ്ക്കുന്നവർ മാർച്ച് 25 നു മുൻപു ചെലാൻ ജനറേറ്റ് ചെയ്യണം. 

അപേക്ഷിക്കേണ്ട വിധം: www.ssc.nic.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം. ഒറ്റത്തവണ റജിസ്ട്രേഷൻ പൂർത്തിയാക്കിയവർ റജിസ്ട്രേഷൻ നമ്പറും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് അപേക്ഷിക്കുക. അല്ലാത്തവർ ഒറ്റത്തവണ റജിസ്ട്രേഷൻ പൂർത്തിയാക്കിയ ശേഷം അപേക്ഷിക്കുക. 

English Summary: Staff Slection Commission Multitasking Staff Recruitment