മിലിട്ടറി എൻജിനീയർ സർവീസസിൽ ഡ്രാഫ്റ്റ്സ്മാൻ, സൂപ്പർവൈസർ തസ്തികകളിലെ 502 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. www.mes.gov.in വഴി ഏപ്രിൽ 12 വരെ ഓൺലൈനായി അപേക്ഷിക്കാം. തസ്തികയും യോഗ്യതയും: ഡ്രാഫ്റ്റ്സ്മാൻ: ആർക്കിടെക്ചറൽ അസിസ്റ്റന്റ്ഷിപ്പിൽ ത്രിവത്സര ഡിപ്ലോമ. ഓട്ടോകാഡ്, ഓപ്പറേഷൻ ഓഫ് സെറോക്സ്,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മിലിട്ടറി എൻജിനീയർ സർവീസസിൽ ഡ്രാഫ്റ്റ്സ്മാൻ, സൂപ്പർവൈസർ തസ്തികകളിലെ 502 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  www.mes.gov.in വഴി ഏപ്രിൽ 12 വരെ ഓൺലൈനായി അപേക്ഷിക്കാം. 

ADVERTISEMENT

തസ്തികയും യോഗ്യതയും:  

ഡ്രാഫ്റ്റ്സ്മാൻ: ആർക്കിടെക്ചറൽ അസിസ്റ്റന്റ്ഷിപ്പിൽ ത്രിവത്സര ഡിപ്ലോമ. ഓട്ടോകാഡ്, ഓപ്പറേഷൻ ഓഫ് സെറോക്സ്, പ്രിന്റിങ് ആൻഡ് ലാമിനേഷൻ മെഷീൻ എന്നിവയിൽ ഒരു വർഷത്തെ പരിചയം അഭിലഷണീയം. 

സൂപ്പർവൈസർ ബറാക്സ് ആൻഡ് സ്‌റ്റോർസ്: ഇക്കണോമിക്സ്/കൊമേഴ്സ്/സ്റ്റാറ്റിസ്റ്റിക്സ്/ബിസിനസ് സ്റ്റഡീസ്/പബ്ലിക് അഡ്മിനിസ്ട്രേഷൻ പിജി, ഒരു വർഷത്തെ പരിചയം അല്ലെങ്കിൽ ഇക്കണോമിക്സ്/കൊമേഴ്സ്/സ്റ്റാറ്റിസ്റ്റിക്സ്/ബിസിനസ് സ്റ്റഡീസ്/പബ്ലിക് അഡ്മിനിസ്ട്രേഷൻ ബിരുദം, മെറ്റീരിയൽസ് മാനേജ്‌മെന്റ്/വെയർഹൗസിങ് മാനേജ്മെന്റ്/പർച്ചേസിങ്/ലോജിസ്റ്റിക്സ്/പബ്ലിക് പ്രൊക്യുർമെന്റ് ഡിപ്ലോമ, രണ്ടു വർഷ പരിചയം.

പ്രായം: 18–30 വയസ്സ്. 2021 ഏപ്രിൽ 12 അടിസ്ഥാനമാക്കി പ്രായം, യോഗ്യത എന്നിവ കണക്കാക്കും. അർഹരായവർക്കു ചട്ടപ്രകാരം ഇളവുകൾ.

ADVERTISEMENT

ശമ്പളം: 35,400–1,12,400 രൂപ.  

ഫീസ്: 100 രൂപ. ഓൺലൈനായി അടയ്ക്കണം. പട്ടികവിഭാഗക്കാർ, വനിതകൾ, വിമുക്തഭടൻമാർ, ഭിന്നശേഷിക്കാർ എന്നിവർക്കു ഫീസില്ല.  

തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ അടിസ്‌ഥാനമാക്കി. കൊച്ചിയിൽ പരീക്ഷാകേന്ദ്രമുണ്ട്. സിലബസ് സംബന്ധിച്ച വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭിക്കും. 

ADVERTISEMENT

റെയിൽവേ: 716 അപ്രന്റിസ്

വെസ്റ്റ് സെൻട്രൽ റെയിൽവേയുടെ രാജസ്ഥാനിലെ കോട്ട ഡിവിഷനിൽ ട്രേഡ് അപ്രന്റിസിന്റെ 716 ഒഴിവ്. ഏപ്രിൽ 30 വരെ ഒാൺലൈനായി അപേക്ഷിക്കാം. 

ട്രേഡുകളും ഒഴിവും: 

ഇലക്ട്രീഷ്യൻ (135 ഒഴിവ്), ഫിറ്റർ (102), പെയിന്റർ-ജനറൽ (75), കാർപെന്റർ (73), ബ്ലാക്സ്മിത്ത് (63), മേസൺ (61), പ്ലംബർ (58), വയർമാൻ (50), വെൽഡർ-ഗ്യാസ് ആൻഡ് ഇലക്ട്രിക് (43), ഇലക്ട്രോണിക്സ് (30),  കംപ്യൂട്ടർ ഒാപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ് (10), മെഷിനിസ്റ്റ് (5), ഡ്രാഫ്റ്റ്സ്മാൻ (5), ടർണർ (2), ലാബ് അസിസ്റ്റന്റ് (2), ക്രെയിൻ അസിസ്റ്റന്റ് (2).

യോഗ്യത: എസ്എസ്എൽസിയും ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റും (എൻസിവിടി/എസ്‌സിവിടി). 

പ്രായം (01.04.2021 ന്): 15–24 വയസ്സ്. അർഹരായവർക്ക് ഇളവുണ്ട്. 

ഫീസ്: 170 രൂപ (പോർട്ടൽ ഫീ ഉൾപ്പെടെ)+ജിഎസ്ടി. പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, സ്ത്രീകൾ എന്നിവർക്ക് 70 രൂപ+ജിഎസ്ടി. 

https://www.mponline.gov.in/portal/services/railwayrecruitment/frmhome.aspx എന്ന ലിങ്കിൽ ഹിന്ദിയിൽ വിജ്ഞാപനം ലഭിക്കും. 

English Summary: Military Engineer Services