കൽപാക്കത്തെ ഇന്ദിരാഗാന്ധി സെന്റർ ഫോർ അറ്റോമിക് റിസർച്ചിൽ വിവിധ തസ്തികകളിലായി 337 ഒഴിവ്. ഇതിൽ 239 എണ്ണം സ്റ്റൈപ്പൻഡറി ട്രെയിനിയാണ്. മേയ് 14 വരെ ഒാൺലൈനായി അപേക്ഷിക്കാം. സ്റ്റൈപ്പൻഡറി ട്രെയിനി കാറ്റഗറി I (കെമിക്കൽ, സിവിൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്/ഇൻസ്ട്രുമെന്റേഷൻ, മെക്കാനിക്കൽ, കെമിസ്ട്രി,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൽപാക്കത്തെ ഇന്ദിരാഗാന്ധി സെന്റർ ഫോർ അറ്റോമിക് റിസർച്ചിൽ വിവിധ തസ്തികകളിലായി 337 ഒഴിവ്. ഇതിൽ 239 എണ്ണം സ്റ്റൈപ്പൻഡറി ട്രെയിനിയാണ്. മേയ് 14 വരെ ഒാൺലൈനായി അപേക്ഷിക്കാം.

ADVERTISEMENT

സ്റ്റൈപ്പൻഡറി ട്രെയിനി കാറ്റഗറി I (കെമിക്കൽ, സിവിൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്/ഇൻസ്ട്രുമെന്റേഷൻ, മെക്കാനിക്കൽ, കെമിസ്ട്രി, ഫിസിക്സ്): കെമിസ്ട്രി, ഫിസിക്സ് വിഭാഗങ്ങൾക്ക് 60% മാർക്കോടെ ബിഎസ്‌സിയും മറ്റു വിഭാഗങ്ങളിൽ ബന്ധപ്പെട്ട ഡിപ്ലോമയുമാണു യോഗ്യത. പ്രായം: 18-24.

സ്റ്റൈപ്പൻഡറി ട്രെയിനി കാറ്റഗറി II: (ഡ്രാഫ്റ്റ്സ്മാൻ മെക്കാനിക്കൽ, ഇലക്ട്രീഷ്യൻ/ഇലക്ട്രോണിക് മെക്കാനിക്/ഇൻസ്ട്രുമെന്റ് മെക്കാനിക്, ഫിറ്റർ/റിഗർ, മെക്കാനിക്കൽ മെഷീൻ ടൂൾ മെയിന്റനൻസ്/മെഷിനിസ്റ്റ് ടർണർ, പ്ലംബർ/മേസൺ/കാർപെന്റർ, റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ് മെക്കാനിക്/പ്ലാന്റ് ഒാപ്പറേറ്റർ, വെൽഡർ): സയൻസ്, മാത്‌സ് പഠിച്ച് പത്താം ക്ലാസ്/ഫിസിക്സ്, കെമിസ്ട്രി, മാത്‌സ് പഠിച്ച് പ്ലസ് ടു (60% മാർക്കോടെ), ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റ്; ലാബ് അസിസ്റ്റന്റ് (ഫിസിക്സ്/കെമിസ്ട്രി): ഫിസിക്സ്, കെമിസ്ട്രി, മാത്‌സ് പഠിച്ച് 60% മാർക്കോടെ പ്ലസ് ടു.

ADVERTISEMENT

പ്രായം: 18-22. 

ADVERTISEMENT

ഫീസ്: കാറ്റഗറി I വിഭാഗത്തിൽ 200 രൂപയും കാറ്റഗറി II വിഭാഗത്തിൽ 100 രൂപയും. പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, വിമുക്തഭടൻമാർ, സ്ത്രീകൾ എന്നിവർക്ക് ഫീസില്ല. ഒാൺലൈനായി ഫീസടയ്ക്കാം.

 സയന്റിഫിക് ഒാഫിസർ, ടെക്നിക്കൽ ഒാഫിസർ, ടെക്നീഷ്യൻ (ക്രെയിൻ ഒാപ്പറേറ്റർ), സ്റ്റെനോഗ്രഫർ, അപ്പർ ഡിവിഷൻ ക്ലാർക്ക്, ഡ്രൈവർ, സെക്യൂരിറ്റി ഗാർഡ്, വർക്ക് അസിസ്റ്റന്റ്, കന്റീൻ അറ്റൻഡന്റ് തസ്തികകളിലെ 98 ഒഴിവുകളിൽ നേരിട്ടുള്ള നിയമനത്തിനും അവസരം. എറണാകുളത്തും തിരുവനന്തപുരത്തും പരീക്ഷാകേന്ദ്രമുണ്ട്. www.igcar.gov.in 

English Summary: Recruitment In Kalpakkam Power Station