268 പ്രോജക്ട് എൻജിനീയർ ബെംഗളൂരു ഭാരത് ഇലക്‌ട്രോണിക്‌സ് ലിമിറ്റഡിനു കീഴിൽ വിവിധ സംസ്ഥാനങ്ങളിലായി 268 പ്രോജക്ട് എൻജിനീയർ ഒഴിവ്. രണ്ടു വർഷത്തെ കരാർ നിയമനം. രണ്ടു വർഷം കൂടി നീട്ടിക്കിട്ടാം. മേയ് 5 വരെ ഓൺലൈനായി അപേക്ഷിക്കാം. പഞ്ചാബ് (64), ഉത്തർ പ്രദേശ് (48), ജമ്മു ആൻഡ് കശ്മീർ (48), ഗുജറാത്ത് (36),

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു ഭാരത് ഇലക്‌ട്രോണിക്‌സ് ലിമിറ്റഡിനു കീഴിൽ വിവിധ സംസ്ഥാനങ്ങളിലായി 268 പ്രോജക്ട് എൻജിനീയർ ഒഴിവ്. രണ്ടു വർഷത്തെ കരാർ നിയമനം. രണ്ടു വർഷം കൂടി നീട്ടിക്കിട്ടാം. മേയ് 5 വരെ ഓൺലൈനായി അപേക്ഷിക്കാം.  

ADVERTISEMENT

പഞ്ചാബ് (64), ഉത്തർ പ്രദേശ് (48), ജമ്മു ആൻഡ് കശ്മീർ (48), ഗുജറാത്ത് (36), രാജസ്ഥാൻ (24), അസം (24), ഡൽഹി (12), മധ്യപ്രദേശ് (12) എന്നിങ്ങനെയാണ് ഒഴിവുകൾ. 

യോഗ്യത: ഇലക്ട്രോണിക്സ്/ഇലക്ട്രോണിക് ആൻഡ് കമ്യൂണിക്കേഷൻ/ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ/ടെലികമ്യൂണിക്കേഷൻ/കമ്യൂണിക്കേഷൻ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, കംപ്യൂട്ടർ സയൻസ്/ഇൻഫർമേഷൻ ടെക്നോളജി/ഇൻഫർമേഷൻ സയൻസ് വിഭാഗങ്ങളിൽ ഒന്നാം ക്ലാസോടെ ബിഇ/ബിടെക് (എസ്‌സി/എസ്ടി, ഭിന്നശേഷിക്കാർക്കു പാസ് മാർക്ക് മതി). കുറഞ്ഞതു രണ്ടു വർഷത്തെ യോഗ്യതാനന്തര  പ്രവൃത്തിപരിചയം വേണം. 

ADVERTISEMENT

പ്രായപരിധി: 32 വയസ്സ്. ഫീസ്: 500 രൂപ (പട്ടിക വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും ഫീസില്ല). എസ്ബിഐ ശാഖ വഴിയോ ഓൺലൈനായോ ഫീസ് അടയ്ക്കാം.

യോഗ്യതാ പരീക്ഷയുടെ മാർക്കിന്റെയും ജോലിപരിചയത്തിന്റെയും അടിസ്ഥാനത്തിൽ  ഷോർട്‌ ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക് ഇന്റർവ്യൂ നടത്തും. സിജിപിഎ ശതമാനത്തിലേക്കു മാറ്റുന്ന രീതി നിർബന്ധമായും അപേക്ഷയ്ക്കൊപ്പം ഉൾക്കൊള്ളിച്ചിരിക്കണം. 

www.bel-india.in

ADVERTISEMENT

38 എൻജിനീയർ/ ഓഫിസർ

ഭാരത് ഇലക്‌ട്രോണിക്‌സ് നവി മുംബൈ, ഉത്തരാഖണ്ഡ് യുണിറ്റുകളിൽ ട്രെയിനി എൻജിനീയർ/ഓഫിസർ, പ്രോജക്ട് എൻജിനീയർ/ഓഫിസർ തസ്തികയിൽ 38 ഒഴിവ്. കരാർ നിയമനം. എൻജിനീയറിങ് വിഭാഗങ്ങളിൽ ബിഇ/ബിടെക്/ബിഎസ്‌സി എൻജിനീയറിങ് യോഗ്യതക്കാർക്കും ഓഫിസർ തസ്തികയിൽ എംബിഎ/എംഎസ്ഡബ്ല്യു/തത്തുല്യ യോഗ്യതക്കാർക്കുമാണ് അവസരം. നിശ്ചിത യോഗ്യതാനന്തര പ്രവൃത്തിപരിചയമുണ്ടായിരിക്കണം. 

∙നവി മുംബൈ (23 ഒഴിവ്): ട്രെയിനി എൻജിനീയർ (ഇലക്ട്രോണിക്സ്, മെക്കാനിക്കൽ), ട്രെയിനി ഓഫിസർ (ഫിനാൻസ്), പ്രോജക്ട് ഓഫിസർ (എച്ച്ആർ). മേയ് 14 വരെ അപേക്ഷിക്കാം. 

∙ഉത്തരാഖണ്ഡ്് (15 ഒഴിവ്): ട്രെയിനി എൻജിനീയർ (ഇലക്ട്രോണിക്സ്, മെക്കാനിക്കൽ), പ്രോജക്ട് എൻജിനീയർ (കംപ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ്, മെക്കാനിക്കൽ), ട്രെയിനി ഓഫിസർ (ഫിനാൻസ്). മേയ് 5 വരെ ഓൺലൈനായി അപേക്ഷിക്കാം.  ഉത്തരാഖണ്ഡ്, ഡൽഹി, മിസോറം, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിലായിരിക്കും നിയമനം. www.bel-india.in

English Summary: Recruitment In Bharat Electronics Limited