യൂണിയൻ ബാങ്കിൽ സീനിയർ മാനേജർ, മാനേജർ, അസിസ്റ്റന്റ് മാനേജർ തസ്തികകളിലെ 347 ഒഴിവുകളിലേക്ക് അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷ സെപ്റ്റംബര്‍ 3 വരെ. മിഡിൽ മാനേജ്മെന്റ് ഗ്രേഡ് സ്കെയിൽ 2, 3 വിഭാഗങ്ങളിലും ജൂനിയർ മാനേജ്മെന്റ് ഗ്രേഡ് സ്കെയിൽ 1 വിഭാഗത്തിലുമാണ് അവസരം. അസിസ്റ്റന്റ് മാനേജർ–ഫോറെക്സ് (120), സീനിയർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യൂണിയൻ ബാങ്കിൽ സീനിയർ മാനേജർ, മാനേജർ, അസിസ്റ്റന്റ് മാനേജർ തസ്തികകളിലെ 347 ഒഴിവുകളിലേക്ക് അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷ സെപ്റ്റംബര്‍ 3 വരെ. 

മിഡിൽ മാനേജ്മെന്റ് ഗ്രേഡ് സ്കെയിൽ 2, 3 വിഭാഗങ്ങളിലും ജൂനിയർ മാനേജ്മെന്റ് ഗ്രേഡ് സ്കെയിൽ 1 വിഭാഗത്തിലുമാണ് അവസരം. 

ADVERTISEMENT

അസിസ്റ്റന്റ് മാനേജർ–ഫോറെക്സ് (120), സീനിയർ മാനേജർ–റിസ്ക് (60),  മാനേജർ–റിസ്ക് (60), മാനേജർ–ഫോറെക്സ് (50), അസിസ്റ്റന്റ് മാനേജർ–ടെക്നിക്കൽ ഓഫിസർ (26), മാനേജർ–ചാർട്ടേഡ് അക്കൗണ്ടന്റ് (14), മാനേജർ–സിവിൽ എൻജിനീയർ (7), മാനേജർ–ആർക്കിടെക്റ്റ് (7), മാനേജർ–ഇലക്ട്രിക്കൽ എൻജിനീയർ (2), മാനേജർ–പ്രിന്റിങ് ടെക്നോളജിസ്റ്റ് (1) എന്നിങ്ങനെയാണ് ഒഴിവ്. ജെഎംജിഎസ്–1 വിഭാഗത്തിലെ അസിസ്റ്റന്റ് മാനേജർ ഒഴികെയുള്ള തസ്തികകളിൽ ജോലിപരിചയം ഉള്ളവർക്കാണ് അവസരം. 

ADVERTISEMENT

ഏതെങ്കിലും വിഷയത്തിൽ ബിരുദവും 60% മാർക്കോടെ ഫിനാൻസ്/ഇന്റർനാഷനൽ ബിസിനസ്/ട്രേഡ് ഫിനാൻസ് സ്പെഷലൈസേഷനുകളിൽ എംബിഎ/പിജിഡിബിഎ/പിജിഡിബിഎം/പിജിപിഎം/പിജിഡിഎം യോഗ്യതയുമാണ് അസിസ്റ്റന്റ് മാനേജർ–ഫോറെക്സ് തസ്തികയുടെ യോഗ്യത. 

ADVERTISEMENT

60% മാർക്കോടെ സിവിൽ/ഇലക്ട്രിക്കൽ/മെക്കാനിക്കൽ/ പ്രൊഡക്‌ഷൻ/മെറ്റലർജി/ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ/കംപ്യൂട്ടർ സയൻസ്/ഇൻഫർമേഷൻ ടെക്നോളജി /ടെക്സ്റ്റൈൽ/ കെമിക്കൽ തുടങ്ങിയ വിഷയങ്ങളിൽ എൻജിനീയറിങ് ബിരുദം  അല്ലെങ്കിൽ ബിഫാർമ യോഗ്യതയുള്ളവർക്ക് അസിസ്റ്റന്റ് മാനേജർ–ടെക്നിക്കൽ ഓഫിസർ തസ്തികയിൽ അപേക്ഷിക്കാം.

ഫീസ്: ജനറൽ വിഭാഗത്തിന് 850 രൂപ (പട്ടികവിഭാഗം, അംഗപരിമിതർക്കു ഫീസില്ല). ഓൺലൈനായി ഫീസ് അടയ്ക്കണം. 

ഓൺലൈൻ റജിസ്ട്രേഷനും വിജ്ഞാപനത്തിന്റെ പൂർണരൂപവും www.unionbankofindia.co.inഎന്ന വെബ്സൈറ്റിൽ. 

English Summary: Union Bank Of India Recruitment