ഇന്ത്യൻ ഓയിൽ കോർപറേഷൻ മാർക്കറ്റിങ് ഡിവിഷന്റെ നോർത്തേൺ റീജനിൽ ടെക്നിക്കൽ, നോൺ ടെക്നിക്കൽ അപ്രന്റിസിന്റെ 626 ഒഴിവ്. ചണ്ഡിഗഡ്, ഹരിയാന, ഹിമാചൽ പ്രദേശ്, ജമ്മു ആൻഡ് കശ്മീർ, ഡൽഹി, പഞ്ചാബ്, രാജസ്ഥാൻ, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളാണ് നോർത്തേൺ റീജനിൽ ഉൾപ്പെടുന്നത്. ജനുവരി 31 വരെ ഓൺലൈനായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യൻ ഓയിൽ കോർപറേഷൻ (Indian Oil Corporation) മാർക്കറ്റിങ് ഡിവിഷന്റെ നോർത്തേൺ റീജനിൽ ടെക്നിക്കൽ, നോൺ ടെക്നിക്കൽ അപ്രന്റിസിന്റെ 626  ഒഴിവ്.

ചണ്ഡിഗഡ്, ഹരിയാന, ഹിമാചൽ പ്രദേശ്, ജമ്മു ആൻഡ് കശ്മീർ, ഡൽഹി, പഞ്ചാബ്, രാജസ്ഥാൻ, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളാണ് നോർത്തേൺ റീജനിൽ ഉൾപ്പെടുന്നത്. ജനുവരി 31 വരെ ഓൺലൈനായി അപേക്ഷിക്കാം.

Photo Credit : Indian Oil Corporation Social Media Account
ADVERTISEMENT

തസ്തികയും യോഗ്യതയും:

∙ടെക്നീഷ്യൻ അപ്രന്റിസ്: മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഇൻസ്ട്രുമെന്റേഷൻ/സിവിൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിൽ കുറഞ്ഞത് മൊത്തം 50 % മാർക്കോടെ റഗുലർ ഫുൾ ടൈം 3 വർഷ ഡിപ്ലോമ.

ADVERTISEMENT

∙ട്രേഡ് അപ്രന്റിസ്: ഫിറ്റർ/ഇലക്ട്രീഷ്യൻ/ഇലക്ട്രോണിക് മെക്കാനിക്/ഇൻസ്ട്രുമെന്റ് മെക്കാനിക്/മെഷിനിസ്റ്റ് ട്രേഡുകളിൽ റഗുലർ ഫുൾ ടൈം ഐടിഐ (എൻസിവിടി/എസ്‌സിവിടി അംഗീകൃതം).

∙ട്രേഡ് അപ്രന്റിസ് (അക്കൗണ്ടന്റ്): 50% മാർക്കോടെ റഗുലർ ഫുൾ ടൈം ബിരുദം.

ADVERTISEMENT

∙ട്രേഡ് അപ്രന്റിസ്-ഡേറ്റ എൻട്രി ഓപ്പറേറ്റർ (ഫ്രഷർ അപ്രന്റിസ്): 50% മാർക്കോടെ റഗുലർ ഫുൾ ടൈം പ്ലസ് ടു/തത്തുല്യം.

∙ട്രേഡ് അപ്രന്റിസ്-ഡേറ്റ എൻട്രി ഓപ്പറേറ്റർ (സ്കിൽ സർട്ടിഫിക്കറ്റ് ഹോൾഡർ): റഗുലർ ഫുൾ ടൈം പ്ലസ് ടു/തത്തുല്യം, ഡൊമസ്റ്റിക് ഡേറ്റ എൻട്രി ഓപ്പറേറ്റർ സ്കിൽ സർട്ടിഫിക്കറ്റ്.

∙ട്രേഡ് അപ്രന്റിസ്–റീട്ടെയിൽ സെയിൽസ് അസോഷ്യേറ്റ് (സ്കിൽ സർട്ടിഫിക്കറ്റ് ഹോൾഡർ): റഗുലർ ഫുൾ ടൈം പ്ലസ് ടു ജയം, അംഗീകൃത റീട്ടെയിൽ ട്രെയിനി അസോഷ്യേറ്റ് സ്കിൽ സർട്ടിഫിക്കറ്റ് (ഒരു വർഷത്തിൽ കുറഞ്ഞത്).

എസ്‌സി/എസ്ടി/ഭിന്നശേഷിക്കാർക്ക് 45% മാർക്ക് മതി. പ്രായം (28.02.2020 ന്): 18–24. 

അർഹരായവർക്ക് ഉയർന്ന പ്രായപരിധിയിൽ ഇളവ്. www.iocl.com

Content Summary : Indian Oil Coporation Recruitment - Notification for engagement of technical and non-technical apprentice