ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിന്റെ (ബിഎസ്‌എഫ്) കമ്യൂണിക്കേഷൻ വിഭാഗത്തിൽ 1312 ഹെഡ് കോൺസ്‌റ്റബിൾ (റേഡിയോ ഓപ്പറേറ്റർ, റേഡിയോ മെക്കാനിക്) ഒഴിവ്. സ്ത്രീകൾക്കും അപേക്ഷിക്കാം. തുടക്കത്തിൽ താൽക്കാലിക നിയമനമാണ്, പിന്നീടു സ്ഥിരപ്പെടുത്തിയേക്കാം. ഓൺലൈൻ അപേക്ഷ സെപ്റ്റംബർ 19 വരെ. ∙ യോഗ്യത: പത്താം ക്ലാസ്. റേഡിയോ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിന്റെ (ബിഎസ്‌എഫ്) കമ്യൂണിക്കേഷൻ വിഭാഗത്തിൽ 1312 ഹെഡ് കോൺസ്‌റ്റബിൾ (റേഡിയോ ഓപ്പറേറ്റർ, റേഡിയോ മെക്കാനിക്) ഒഴിവ്. സ്ത്രീകൾക്കും അപേക്ഷിക്കാം. തുടക്കത്തിൽ താൽക്കാലിക നിയമനമാണ്, പിന്നീടു സ്ഥിരപ്പെടുത്തിയേക്കാം. ഓൺലൈൻ അപേക്ഷ സെപ്റ്റംബർ 19 വരെ.

ADVERTISEMENT

∙ യോഗ്യത: പത്താം ക്ലാസ്. റേഡിയോ & ടിവി / ജനറൽ ഇലക്‌ട്രോണിക്‌സ്/ കംപ്യൂട്ടർ ഓപ്പറേറ്റർ & പ്രോഗ്രാമിങ് അസിസ്റ്റന്റ് / ഡേറ്റ പ്രിപ്പറേഷൻ & കംപ്യൂട്ടർ സോഫ്റ്റ്‌വെയർ/ ജനറൽ ഇലക്ട്രോണിക്സ്/ ഡേറ്റ എൻട്രി ഓപ്പറേറ്റർ ട്രേഡുകളിൽ 2 വർഷ ഐടിഐ സർട്ടിഫിക്കറ്റ്. അല്ലെങ്കിൽ ഫിസിക്‌സ്, കെമിസ്‌ട്രി, മാത്‌സ് പഠിച്ച് പ്ലസ് ടു ജയം / തത്തുല്യം (മൂന്നു വിഷയങ്ങളിലും കൂടി 60% മാർക്ക് വേണം).

ഇലക്ട്രിഷ്യൻ / ഫിറ്റർ / ഇൻഫോ ടെക്നോളജി & ഇലക്ട്രോണിക്സ് സിസ്റ്റം മെയിന്റനൻസ്/ കമ്യൂണിക്കേഷൻ എക്യുപ്മെന്റ് മെയിന്റനൻസ് / കംപ്യൂട്ടർ ഹാർഡ്‌വെയർ/നെറ്റ്‌വർക് ടെക്നിഷ്യൻ/മെക്കട്രോണിക്സ് ട്രേഡുകളിൽ 2 വർഷ ഐടിഐ സർട്ടിഫിക്കറ്റ് ഉള്ളവർക്കു റേഡിയോ മെക്കാനിക് തസ്തികയിലേക്ക് അപേക്ഷിക്കാം.

ADVERTISEMENT

ശാരീരിക യോഗ്യത: ‌

∙പുരുഷൻ: ഉയരം: 168 സെമീ (പട്ടികവർഗക്കാർക്ക് 162.5); നെഞ്ചളവ്: 80–85 സെ.മീ (പട്ടികവർഗക്കാർക്ക് 76–81); തൂക്കം: ഉയരത്തിന് ആനുപാതികം.

∙സ്‌ത്രീ: ഉയരം: 157 സെമീ (പട്ടികവർഗക്കാർക്ക് 154); തൂക്കം: ഉയരത്തിന് ആനുപാതികം.

ADVERTISEMENT

∙ ശമ്പളം: 25,500–81,100 രൂപ. പ്രായം: 18–25. അർഹർക്ക് ഇളവ്.

∙വിശദവിവരങ്ങൾക്ക്: https://rectt.bsf.gov.in 

Content Summary : BSF Recruitment 2022 application process begins for 1312 Head constable posts