അഗ്നിപർവതമെന്നാൽ മനസ്സിലേക്ക് ആദ്യം ഓടിയെത്തുക അതിൽനിന്ന് പുറത്തേക്ക് ഉരുകിയൊലിച്ചിറങ്ങുന്ന ലാവയായിരിക്കും. സഞ്ചരിക്കുന്ന പാതയിലെ സകലതിനെയും ഉരുക്കി നശിപ്പിക്കുന്ന ലാവ. എന്നാൽ നശീകരണം മാത്രമല്ല അഗ്നിപർവതങ്ങളുടെ ലക്ഷ്യം. ഓരോ തവണ പൊട്ടിത്തെറിക്കുമ്പോഴും അവ പുറത്തുവിടുന്നത് ചില അദ്ഭുത വസ്തുക്കൾ

അഗ്നിപർവതമെന്നാൽ മനസ്സിലേക്ക് ആദ്യം ഓടിയെത്തുക അതിൽനിന്ന് പുറത്തേക്ക് ഉരുകിയൊലിച്ചിറങ്ങുന്ന ലാവയായിരിക്കും. സഞ്ചരിക്കുന്ന പാതയിലെ സകലതിനെയും ഉരുക്കി നശിപ്പിക്കുന്ന ലാവ. എന്നാൽ നശീകരണം മാത്രമല്ല അഗ്നിപർവതങ്ങളുടെ ലക്ഷ്യം. ഓരോ തവണ പൊട്ടിത്തെറിക്കുമ്പോഴും അവ പുറത്തുവിടുന്നത് ചില അദ്ഭുത വസ്തുക്കൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അഗ്നിപർവതമെന്നാൽ മനസ്സിലേക്ക് ആദ്യം ഓടിയെത്തുക അതിൽനിന്ന് പുറത്തേക്ക് ഉരുകിയൊലിച്ചിറങ്ങുന്ന ലാവയായിരിക്കും. സഞ്ചരിക്കുന്ന പാതയിലെ സകലതിനെയും ഉരുക്കി നശിപ്പിക്കുന്ന ലാവ. എന്നാൽ നശീകരണം മാത്രമല്ല അഗ്നിപർവതങ്ങളുടെ ലക്ഷ്യം. ഓരോ തവണ പൊട്ടിത്തെറിക്കുമ്പോഴും അവ പുറത്തുവിടുന്നത് ചില അദ്ഭുത വസ്തുക്കൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അഗ്നിപർവതമെന്നാൽ മനസ്സിലേക്ക് ആദ്യം ഓടിയെത്തുക അതിൽനിന്ന് പുറത്തേക്ക് ഉരുകിയൊലിച്ചിറങ്ങുന്ന ലാവയായിരിക്കും. സഞ്ചരിക്കുന്ന പാതയിലെ സകലതിനെയും ഉരുക്കി നശിപ്പിക്കുന്ന ലാവ. എന്നാൽ നശീകരണം മാത്രമല്ല അഗ്നിപർവതങ്ങളുടെ ലക്ഷ്യം. ഓരോ തവണ പൊട്ടിത്തെറിക്കുമ്പോഴും അവ പുറത്തുവിടുന്നത് ചില അദ്ഭുത വസ്തുക്കൾ കൂടിയാണ്. പലതും ലോകം ഇന്നേവരെ കാണാത്തവ, ഗവേഷകർക്ക് യാതൊരു അറിവും ഇല്ലാത്തവ. അപൂർവ രത്നക്കല്ലുകൾ മുതൽ പുത്തൻ ധാതുക്കൾ വരെയുണ്ടാകും അഗ്നിപർവതങ്ങളുടെ ‘സൃഷ്ടി’യുടെ കൂട്ടത്തിൽ. അത്തരമൊരു കണ്ടെത്തൽ കുറച്ച്കാലം മുൻപ് റഷ്യയിൽ നടന്നു. ശാസ്ത്രം ഇന്നേവരെ രേഖപ്പെടുത്താത്ത ഒരിനം ധാതുവാണ് അവിടെ അഗ്നിപർവത സ്ഫോടനത്തിലൂടെ ‘പുറത്തു’വന്നത്. 

 

ADVERTISEMENT

റഷ്യയിലെ ടോൽബാഷിക് അഗ്നിപർവതത്തിനു സമീപത്തു നിന്നു ലഭിച്ച ധാതുവിന് ഗവേഷകർ നൽകിയ പേര് പെട്രോവൈറ്റ്. നീലയും പച്ചയും കലർന്ന നിറത്തിൽ ക്രിസ്റ്റല്‍ രൂപത്തിലുള്ള ധാതുവാണ് ഗവേഷകർ കണ്ടെത്തിയത്. റഷ്യയുടെ കിഴക്കു ഭാഗത്തെ കംചട്ക്ക പെനിൻസുലയിലാണ് ടോൽബാഷിക് അഗ്നിപർവതമുള്ളത്. ആയിരക്കണക്കിനു വർഷം മുൻപ് സജീവമായ അഗ്നിപർവതമായിരുന്നു ഇത്. എന്നാൽ ആധുനിക കാലത്ത് രണ്ടു തവണ മാത്രമേ ഈ അഗ്നിപര്‍വതം പ്രശ്നമുണ്ടാക്കിയിട്ടുള്ളൂ. അതിലൊന്ന് 1975–76 സമയത്തായിരുന്നു. അന്നത്തെ പൊട്ടിത്തെറിക്കു ശേഷം പിന്നെയും 35വർഷം കാത്തിരിക്കേണ്ടി വന്നു അഗ്നിപർവതം വീണ്ടും സജീവമാകാൻ. 2012–13ലായിരുന്നു ഏറ്റവും അടുത്ത കാലത്തുണ്ടായ പൊട്ടിത്തെറി. 

 

ADVERTISEMENT

ആദ്യത്തെ സ്ഫോടനത്തിൽ അഗ്നിപർവതത്തിന്റെ മുകൾഭാഗത്തെ ഒട്ടേറെ ഭാഗം ഇളകി വീണു. പലയിടത്തും വിള്ളലുകൾ പ്രത്യക്ഷപ്പെട്ടു. അതുവഴി ഭൂമിക്കടിയിലെ വാതകങ്ങൾ പുറത്തു വരാൻ തുടങ്ങി. അതോടൊപ്പം അപൂർവമായ ധാതുക്കളും. ലോകത്തു മറ്റൊരിടത്തും കാണാത്ത തരത്തിലുള്ള വസ്തുക്കളായിരുന്നു ഏറെയും. ഇതുവരെ 130 ഇനം ധാതുക്കൾ ഈ അഗ്നിപർവതത്തിന്റെ പരിസരത്തുനിന്നു മാത്രം കണ്ടെത്തി. ഇവയെല്ലാം തന്നെ ലോകത്ത് ആദ്യമായി കണ്ടെത്തുന്നത് ടോൽബാഷിക് അഗ്നിപർവതത്തിനു സമീപത്തുനിന്നായിരുന്നു. അക്കൂട്ടത്തിലെ ഏറ്റവും പുതിയ അംഗമായിരുന്നു പെട്രോവൈറ്റ്. സൾഫേറ്റ് മിനറലായ ഇത് ക്രിസ്റ്റലുകളുടെ രൂപത്തിലാണുള്ളത്. 

 

ADVERTISEMENT

ധാതുവിന്റെ അന്തരികഘടനയില്‍ ഒട്ടേറെ വാതക അറകളും കണ്ടെത്തി. അഗ്നിപർവത്തിൽനിന്നു പുറന്തള്ളപ്പെട്ട വാതകങ്ങൾ ഘനീഭവിച്ചു രൂപപ്പെട്ടതാകാം ധാതുവെന്നാണു കരുതുന്നത്. 1975ൽ രൂപപ്പെട്ട ഒരു വിള്ളലിനു സമീപത്തുനിന്ന് 2000ത്തിലാണ് ആദ്യമായി പെട്രോവൈറ്റിന്റെ സാംപിൾ ശേഖരിക്കുന്നത്. ഇതിനെ പിന്നീട് തരംതിരിച്ചെടുത്ത് വിശദമായ പഠനത്തിനു വിധേയമാക്കി. 20 വർഷമെടുത്തിട്ടാണ് പഠനം പൂർത്തിയാക്കിയതെങ്കിലും ലോകത്ത് ഒരു ധാതുവിലും കാണാത്ത തരം തന്മാത്രഘടനയുള്ള വസ്തു എന്ന പ്രത്യേകത ഉൾപ്പെടെ സ്വന്തമാക്കിക്കഴിഞ്ഞു പെട്രോവൈറ്റ്. ഏഴ് ഓക്സിജൻ ആറ്റങ്ങൾ ചേർന്നതാണ് ഈ ധാതുവിന്റെ ക്രിസ്റ്റൽ ഘടനയിലെ കോപ്പർ ആറ്റം. ഇത് അത്യധികം അപൂർവമാണ്. 

 

ടോൽബാഷിക് അഗ്നിപർവതത്തിന്റെ സമീപത്തുനിന്നു തന്നെ കണ്ടെത്തിയ സറൻഷിനെയ്റ്റ് എന്ന ധാതുവിലാണ് ഇതിനു മുൻപ് ഇത്തരം ഘടന കണ്ടെത്തിയത്.  ആ ധാതുവും വ്യത്യസ്തമായ നിറത്താൽ ശ്രദ്ധേയമായിരുന്നു. രണ്ടിനും പുതിയ തരം ക്രിസ്റ്റൽ ഘടനയുമായിരുന്നു. പെട്രോവിറ്റിന്റെ തന്മാത്ര ഘടനയിൽ ഓക്സിജൻ ആറ്റങ്ങളും സോഡിയം സൾഫർ, കോപ്പർ എന്നിവയുമാണുണ്ടായിരുന്നത്. ഭാരം കുറവുള്ള തരം ധാതുവുമായിരുന്നു ഇവ. ബാറ്ററികളുടെയും ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഭാഗങ്ങളുടെയും നിർമാണത്തിന് ഉപയോഗിക്കാവുന്ന തരം ധാതുക്കളാണ് ഇവയെന്ന് ഗവേഷകർ പറയുന്നു. അതിനാൽത്തന്നെ ലാബറട്ടറിയിൽ കൃത്രിമമായി സൃഷ്ടിച്ചെടുക്കാനായാൽ വാണിജ്യപരമായും ഏറെ ഗുണകരമാകും. നിലവിൽ കോപ്പറിന്റെ സാന്നിധ്യമാണ് അതിനു തടസ്സം നിൽക്കുന്നത്. കൃത്രിമമായി ഉൽപാദിപ്പിക്കുമ്പോൾ കോപ്പറിനു പകരം മറ്റൊരു മൂലകത്തെ ഉൾപ്പെടുത്തി പ്രശ്നം പരിഹരിക്കാനാകുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ. 

 

English Summary: Exotic new mineral forged in the furnace of a Russian volcano