ഭൂമി അമ്മയാണെന്ന ഭാരതീയ സങ്കൽപ്പത്തെ ഉൾക്കൊണ്ടാണ്, പത്തു പേജും 99 നിർദേശങ്ങളുമടങ്ങിയ ലോക കാലാവസ്ഥാ ഉച്ചകോടിയുടെ (സിഒപി– 27) കരടു രേഖ യുഎൻ തയാറാക്കിയത്. രണ്ടാഴ്ച നീണ്ട ഉച്ചകോടിയിൽ ഉരുത്തിരിഞ്ഞതിൽ പലതും, ലോകത്തിന്റെ ഭാവിയെക്കുറിച്ചുള്ള ആശങ്ക രേഖപ്പെടുത്തുന്ന കാര്യങ്ങളാണ്. അവ അംഗീകരിച്ചും ഊന്നിപ്പറഞ്ഞും വീണ്ടും എടുത്തു പറഞ്ഞും സാങ്കേതിക പദങ്ങൾ പരമാവധി ഒഴിവാക്കിയാണ് കരടു രേഖ തയാറാക്കിയത്. സുസ്ഥിര വികസനത്തിലേക്കു ലോകത്തെ നയിക്കാനുള്ള മാർഗരേഖയായി മാറിയിരിക്കുന്നു അത്. ‘നടപ്പിലാക്കാം നമുക്കൊരുമിച്ച്’ എന്നതായിരുന്നു ഈജിപ്തിൽ നടന്ന 27–ാം കാലാവസ്ഥാ ഉച്ചകോടിയുടെ ആപ്തവാക്യം. അടുത്ത വർഷം ദുബായിൽ നടക്കുന്ന ഉച്ചകോടിയിൽ ഭൂമിയുടെ രക്ഷയ്ക്കായുള്ള കൂടുതൽ അനുകൂല തീരുമാനങ്ങളിലേക്ക് അംഗരാജ്യങ്ങളെ അനുനയിപ്പിച്ച് എത്തിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് യുഎൻ നേതൃത്വം. കാലാവസ്ഥ, ജലം, ഭക്ഷ്യസുരക്ഷ എന്നീ ത്രിമാനതലങ്ങളെ ഏകോപിപ്പിച്ചില്ലെങ്കിൽ, 800 കോടിയും കടന്നു മുന്നേറുന്ന ലോകജനതയുടെയും വരുംതലമുറകളുടെയും ജീവിതം ഭൂമിയിൽ അസാധ്യമാകും. സുസ്ഥിര വികസനത്തിലേക്കും ക്ഷേമത്തിലേക്കും ലോകത്തെ നയിക്കാൻ ശക്തമായി പ്രവർത്തിക്കുമെന്നാണ് യുഎൻ നൽകുന്ന ഉറപ്പ്. തലമുറാനന്തര സ്വത്തായി ഭൂമിയെ പ്രഖ്യാപിച്ച് വരും തലമുറയ്ക്കു കൈമാറണമെന്നും കരട് പറയുന്നു. ആഗോള താപനഫലമായ തീവ്രകാലാവസ്ഥ സൃഷ്ടിക്കുന്ന നാശനഷ്ടങ്ങൾക്കു സമ്പന്ന രാജ്യങ്ങൾ പരിഹാരത്തുക നൽകണമെന്ന ദീർഘകാല ആവശ്യത്തിന് ഇതാദ്യമായി തത്വത്തിലെങ്കിലും അംഗീകാരം ലഭിച്ചതാണ് ഇത്തവണത്തെ പ്രധാന നേട്ടം. ഇന്ത്യ– ബംഗ്ലദേശ് ജലാതിർത്തിയിലെ സുന്ദർബൻ ദ്വീപുകളിൽ താമസിക്കുന്ന പാവപ്പെട്ടവരുടെ പുനരധിവാസത്തിനും മറ്റുമാകും ഈ തുക ആദ്യം വിനിയോഗിക്കേണ്ടി വരിക. കാലാവസ്ഥാ വ്യതിയാനം കാരണം വെള്ളപ്പൊക്ക ഭീഷണി നേരിടുന്നവരാണ് സുന്ദർബനിലെ ജനങ്ങൾ. എന്താണ് കാലാവസ്ഥാ ഉച്ചകോടിയുടെ കരടുരേഖ വിശദമാക്കുന്നത്? പരിശോധിക്കാം...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙ കാർബൺ എത്ര കുറച്ചു? രാജ്യങ്ങൾ കണക്കു നൽകണം 

ADVERTISEMENT

യുവാക്കൾക്കും കുട്ടികൾക്കും മാത്രമായി ഒരു പവലിയൻ ഇത്തവണത്തെ സിഒപിയിലെ ഒരു പ്രത്യേകതയായിരുന്നു. കാലാവസ്ഥാ മാറ്റം സംബന്ധിച്ച ചർച്ചകളിലും പഞ്ചവത്സര കർമപദ്ധതികളിലും യുവാക്കളുടെയും കുട്ടികളുടെയും നിർദേശങ്ങളും ഉൾപ്പെടുത്താൻ ലോകരാജ്യങ്ങളോട് 10 പേജുള്ള കരടു നിർദേശത്തിൽ യുഎൻ ആവശ്യപ്പെട്ടിട്ടുണ്ട്. 45,000 പേർ പങ്കെടുത്ത ഈജിപ്ത് ഉച്ചകോടി ബിസിനസുകാർക്കും പൗരസമൂഹത്തിനും ഉൾപ്പെടെ ആശയപ്രകടനത്തിനുള്ള അവസരമാണ് ഒരുക്കിയത്. 2015 ൽ നിലവിൽ വന്ന പാരിസ് കരാർ ഏതെല്ലാം രാജ്യങ്ങൾ എത്രത്തോളം നടപ്പാക്കി എന്നൊരു കണക്കെടുപ്പും വൈകാതെ യുഎൻ ആരംഭിക്കും. കാലാവസ്ഥാ ദുരന്തത്തിൽനിന്നു ഭൂമിയെ കരകയറ്റാൻ ഓരോ രാജ്യവും ഓരോ ദിവസവും എന്തു ചെയ്തു എന്നൊരു ‘ആഗോള വിലയിരുത്തൽ റാങ്കിങ്ങായി’ ഇതു മാറിയേക്കാം. 

അടുത്ത 5 വർഷത്തിനുള്ളിൽ പ്രകൃതി ദുരന്തങ്ങളെപ്പറ്റി ലോകത്തെ എല്ലാ ജനങ്ങൾക്കും മുന്നറിയിപ്പു നൽകാനുള്ള സംവിധാനവും ഏർപ്പെടുത്തും. ഓരോ നഗരങ്ങളും വ്യവസായ–ധനകാര്യ സ്ഥാപനങ്ങളും കാർബൺ പുറന്തള്ളൽ പൂജ്യത്തിലെത്തിക്കാൻ എന്തു ചെയ്തു എന്നു വെളിപ്പെടുത്തണം. ഭൂമിയുടെ ഉൽപ്പാദനക്ഷമത നിലനിർത്താനും വനങ്ങൾ സംരക്ഷിക്കാനുമുള്ള ബൃഹദ് പദ്ധതിക്കും രൂപം നൽകും. ദേശീയ ഹൈഡ്രജൻ മിഷൻ, ആണവോർജം ഉപയോഗിച്ചുള്ള വൈദ്യുതി ഉൽപ്പാദനം വർധിപ്പിക്കൽ, തുടങ്ങി ഒട്ടേറെ ദീർഘകാല കാർബൺ ബഹിർഗമന നിയന്ത്രണ പദ്ധതികൾ ഇന്ത്യ പ്രഖ്യാപിച്ചിട്ടുണ്ട്. 2070 ആകുമ്പോഴേക്കും കാർബൺ മുക്ത സമ്പദ്ഘടനയാകാനുള്ള ശ്രമത്തിലാണ് ഇന്ത്യ. 

∙ യുദ്ധത്തിന്റെ പാരിസ്ഥിതിക ആഘാതം എത്ര?

യുദ്ധം സൃഷ്ടിക്കുന്ന മാനുഷിക ദുരന്തത്തിനൊപ്പം പരിസ്ഥിതിക ആഘാതവും പഠനവിധേയമാകണമെന്നും അതാതു രാജ്യങ്ങളുടെ കണക്കിൽ അത് ഉൾപ്പെടുത്തണമെന്നും ലോക കാലാവസ്ഥാ ഉച്ചകോടിയിൽ നിർദേശമുയർന്നിരുന്നു. റഷ്യ–യുക്രെയ്ൻ യുദ്ധഫലമായി ഏകദേശം 48.7 കോടി ടൺ കാർബൺ അന്തരീക്ഷത്തിൽ കലർന്നതായാണു കണ്ടെത്തിയിട്ടുള്ളത്. യുദ്ധാനന്തര അഭയാർഥി പ്രവാഹം മൂലം 14 ലക്ഷം ടണ്ണും യുദ്ധം മൂലമുള്ള തീപിടിത്തങ്ങളിലൂടെ 2.3 കോടി ടണ്ണും കാർബൺ അന്തരീക്ഷത്തിലേക്ക് അധികമായി പുറന്തള്ളപ്പെട്ടു. സൈനിക നീക്കം, യുദ്ധവിമാനങ്ങൾ എന്നിവയിലൂടെയുള്ളതാണ് ബാക്കിയുള്ള കാർബൺ പുറന്തള്ളൽ. യുക്രെയിനിലെ 497 ജലസംഭരണികളുടെ ശേഷി നശിച്ചു. 50 റംസാർ തണ്ണീർ തടാകങ്ങളും യുദ്ധാനന്തര മലിനീകരണം നേരിടുന്നു. യുദ്ധവിന്യാസങ്ങൾക്കായി ഏകദേശം 45,000 ഹെക്ടർ വനമാണ് സൈന്യം കൈയ്യേറിയിരിക്കുന്നത്. ഇതിൽ ദേശീയ ഉദ്യാനങ്ങളും ഉൾപ്പെടും. ഫെബ്രുവരി 24 മുതൽ 2,24,956 ലഘു സ്ഫോടനങ്ങൾ നടന്നതായും കണക്കാക്കുന്നു. രാജ്യാന്തര സൈനിക ധാരണ പ്രകാരം നിരോധിക്കപ്പെട്ടിരിക്കുന്ന ഗന്ധകം കലർന്ന സ്ഫോടക വസ്തുക്കൾ വ്യാപകമായി ഉപയോഗിച്ചതായും കണ്ടെത്തി.

ADVERTISEMENT

∙ വരുമോ പ്രകൃതിനാശ പ്രതിരോധ നിധി?

ആഗോള താപനഫലമായ തീവ്രകാലാവസ്ഥ സൃഷ്ടിക്കുന്ന നാശനഷ്ടങ്ങൾക്കു സമ്പന്ന രാജ്യങ്ങൾ പരിഹാരത്തുക നൽകണമെന്ന ദീർഘകാല ആവശ്യത്തിന് ഇതാദ്യമായി തത്വത്തിലെങ്കിലും അംഗീകാരം ലഭിച്ചതാണ് ഇത്തവണത്തെ പ്രധാന നേട്ടം. പ്രളയങ്ങളും വരൾച്ചയും കൃഷിനാശവും മറ്റ് പ്രകൃതി ദുരന്തങ്ങളും മൂലം വലയുന്ന ദ്വീപ് രാജ്യങ്ങൾക്കും ദക്ഷിണേഷ്യയിലെയും ആഫ്രിക്കയിലെയും ലാറ്റിനമേരിക്കയിലെയും ദുർബല രാജ്യങ്ങൾക്കും ഈ തുക ആശ്വാസമാകും. ഇതു നമ്മെ മുന്നോട്ടു നയിക്കുമെന്നാണ് യുഎൻ ക്ലൈമറ്റ് ചേഞ്ച് എക്സിക്യൂട്ടീവ് സെക്രട്ടറി സൈമൺ സ്റ്റിയേൽ പറയുന്നത്. 2023 മാർച്ചിൽ ചേരുന്ന ഇടക്കാല യോഗം ഇതു സംബന്ധിച്ച് ഓരോ രാജ്യങ്ങളിൽനിന്നും പ്രതീക്ഷിക്കുന്ന തുക നിശ്ചയിച്ച് ആഗോള പ്രകൃതിനാശ പ്രതിരോധ നിധിയുടെ രൂപീകരണത്തിനു തുടക്കമിട്ടേക്കും. 

തുക ആർക്കൊക്കെ എങ്ങനെയൊക്കെ നൽകി സഹായിക്കണമെന്ന കാര്യത്തിലും ചർച്ച തുടങ്ങിവയ്ക്കും. ഇന്ത്യ– ബംഗ്ലദേശ് ജലാതിർത്തിയിലെ സുന്ദർബൻ ദ്വീപുകളിൽ താമസിക്കുന്ന പാവപ്പെട്ടവരുടെ പുനരധിവാസത്തിനും മറ്റുമാകും ഈ തുക ആദ്യം വിനിയോഗിക്കേണ്ടി വരിക. അടുത്ത വർഷത്തെ ഉച്ചകോടി ഇക്കാര്യത്തിൽ വ്യക്തത വരുത്തും. കാർബൺ ബഹിർഗമനം ആഗോള തലത്തിൽ കുറയ്ക്കാനുള്ള ഷറം അൽ ഷെയ്ക്ക് പദ്ധതി നടപ്പിലാക്കാൻ 6 ലക്ഷം കോടി യുഎസ് ഡോളറാണ് ലോകം മാറ്റിവയ്ക്കേണ്ടത്. ബാങ്കുകളും സാമ്പത്തിക സ്ഥാപനങ്ങളും കൂടി ഇക്കാര്യത്തിൽ സഹകരിക്കണമന്ന നിർദേശം നേരത്തേത്തന്നെയുള്ളതാണ്. വികസിച്ചുകൊണ്ടിരിക്കുന്ന രാജ്യങ്ങളുടെ ആവശ്യം കണക്കിലെടുത്ത് 2024 ൽ ഇതിനായി ഒരു നിധി രൂപീകരിക്കാനുള്ള നീക്കവും നടക്കുന്നു.

ഇന്നത്തെ പോലെ പോയാൽ ഈ നൂറ്റാണ്ടിന്റെ അവസാനം ലോകതാപനില 2.5 ഡിഗ്രിയോളം വർധിക്കും. 2030 ആകുമ്പോഴേക്കും 45 ശതമാനം ഹരിതഗൃഹ വാതക ബഹിർഗമനം കുറയണം. എന്നാലേ 1.5 ഡിഗ്രിയായി ഭൗമതാപനിലയിലെ വർധന പിടിച്ചു നിർത്താനാവൂ.

∙ പാരമ്പര്യേതര ഊർജം; വികസ്വര രാജ്യങ്ങൾ പുറത്ത് 

ADVERTISEMENT

യുദ്ധം ഉൾപ്പെടെ സങ്കീർണമായ ഭൗമ–രാഷ്ട്രീയ അന്തരീക്ഷത്തിൽ ചേർന്ന ഉച്ചകോടിയിൽ പങ്കെടുത്ത സമ്പന്ന രാജ്യങ്ങൾ ആഗോള താപനം 1.5 ഡിഗ്രി സെൽഷ്യസിൽ കൂടാതെ കാക്കാമെന്ന ഉറപ്പു നൽകിയെങ്കിലും ഖനിജ ഇന്ധന ഉപയോഗം ഗണ്യമായി കുറയ്ക്കാനോ പാരമ്പര്യേതര ഊർജ സ്രോതസ്സുകളിലേക്കു വഴിമാറാനുള്ള സാങ്കേതിക വിദ്യ വൻതോതിൽ വികസിപ്പിച്ച് പാവപ്പെട്ട രാജ്യങ്ങൾക്കു കൂടി പങ്കുവയ്ക്കാനോ ഉള്ള കരാറുകളിലൊന്നും എത്തിച്ചേർന്നിട്ടില്ല. എന്നാൽ ഇതിലേക്കു നയിക്കുന്ന ചില ധാരണകൾ ഈജിപ്തിൽ ഉരുത്തിരിഞ്ഞു. 2030, 2040, 2050, 2070 തുടങ്ങിയ ലക്ഷ്യങ്ങളാണു പല രാജ്യങ്ങളും മുന്നോട്ടുവയ്ക്കുന്നത്. സുസ്ഥിര വികസനത്തിലേക്കു പൂർണമായും മാറാൻ ഇത്രയും കാലം നീളുമ്പോൾ പ്രകൃതിയുടെയും മനുഷ്യന്റെയും നിലനിൽപ്പ് എന്താകും എന്ന അനിശ്ചിതത്വം അപ്പോഴും ബാക്കി. കാലാവസ്ഥാ ദുരന്തങ്ങളിൽ നിന്നു ലോകത്തെ തിരിച്ചുവിടാനുള്ള നിർണായകമായ പതിറ്റാണ്ടാണ് ഇത്. ഇന്നത്തെ പോലെ പോയാൽ ഈ നൂറ്റാണ്ടിന്റെ അവസാനം ലോകതാപനില 2.5 ഡിഗ്രിയോളം വർധിക്കും. 2030 ആകുമ്പോഴേക്കും 45 ശതമാനം ഹരിതഗൃഹ വാതക ബഹിർഗമനം കുറയണം. എന്നാലേ 1.5 ഡിഗ്രിയായി ഭൗമതാപനിലയിലെ വർധന പിടിച്ചു നിർത്താനാവൂ. 

∙ താപനം തടയാൻ കർമപദ്ധതികൾ പലത് 

താപനം തടയാൻ ക്ലൈമറ്റ് ടെക്നോളജി സൊല്യൂഷൻസ് എന്ന പേരിൽ അഞ്ചുവർഷ കർമപദ്ധതി രൂപീകരിക്കാനും ഈജിപ്തിൽ തീരുമാനമായിട്ടുണ്ട്. ഇതുവഴി, കൽക്കരിഉപയോഗം കുറച്ച് ഇന്ധന സബ്സിഡി നിർത്തലാക്കാൻ നിർദേശം നൽകും. പാരമ്പര്യേതര ഊർജമേഖലകൾ വികസിപ്പിക്കും. 2030 ൽ എത്തേണ്ട ലക്ഷ്യത്തിലേക്ക് 2023 മുതൽ ഓരോ രാജ്യവും കഠിനമായി പ്രയത്നിക്കണം. ഊർജം, റോഡുഗതാഗതം, ഉരുക്കു വ്യവസായം, ഹൈഡ്രജൻ, കൃഷി എന്നീ മേഖലകളിൽ സവിശേഷ ശ്രദ്ധ പതിപ്പിക്കണം. 310 കോടി ഡോളർ ചെലവിട്ട്, അടുത്ത 5 വർഷത്തിനുള്ളിൽ പ്രകൃതി ദുരന്തങ്ങളെപ്പറ്റി ലോകത്തെ എല്ലാ ജനങ്ങൾക്കും മുന്നറിയിപ്പു നൽകാൻ സംവിധാനം ഏർപ്പെടുത്തും. ഭൂമിയുടെ ഉൽപ്പാദനക്ഷമത നിലനിർത്താനും വനങ്ങൾ സംരക്ഷിക്കാനുള്ള ബൃഹദ് പദ്ധതിക്കും രൂപം നൽകും. 

പെട്രോളിന്റെയും കൽക്കരിയുടെയും ഉപയോഗം കുറച്ച് ലോകത്തെ ‘തണുപ്പിക്കാനുള്ള’ ശ്രമങ്ങൾക്ക് ആവശ്യമായ പിന്തുണ നൽകുമെന്ന ഉടമ്പടിയിലേക്കു ലോകരാജ്യങ്ങളെ നയിക്കാൻ സിഒപി അധ്യക്ഷൻ സമേഷ് ഷൗക്രി നടത്തിയ കഠിനശ്രമങ്ങൾക്കു പൂർണവിജയം ലഭിച്ചില്ല. എന്നാലും നിരാശപ്പെടാനില്ല എന്നതാണ് ഈജിപ്ത് ഉച്ചകോടി നൽകുന്ന സന്ദേശം. 2023ൽ ദുബായിൽ നടക്കുന്ന ഇരുപത്തിയെട്ടാം ഉച്ചകോടിയിൽ, ഭൂമിയുടെ രക്ഷയ്ക്കായുള്ള കൂടുതൽ അനുകൂല തീരുമാനങ്ങളിലേക്ക് 196–ലേറെ വരുന്ന അംഗരാജ്യങ്ങളെ അനുനയിപ്പിക്കാൻ കഴിയുമെന്ന പ്രത്യാശയാണ് സിഒപി ബാക്കിവച്ചത്. സുസ്ഥിര വികസനത്തിലേക്കും ക്ഷേമത്തിലേക്കും ലോകത്തെ നയിക്കാൻ ശക്തമായി പ്രവർത്തിക്കുമെന്നാണ് യുഎൻ ജനറൽ അസംബ്ലിയുടെ അധ്യക്ഷൻ കസബ കൊറോസി നൽകുന്ന ആത്മവിശ്വാസവും.

English Summary: United Nations Publishes Draft COP27 Climate Deal; Explained