1859ല്‍ ചാള്‍സ് ഡാര്‍വിന്‍ പ്രസിദ്ധീകരിച്ച ‘ഓണ്‍ ദി ഒറിജിന്‍ ഓഫ് സ്പീഷിസ്’ എന്ന പുസ്തകത്തിലെ ഒരു അധ്യായമാണ് ‘സ്ട്രഗിള്‍ ഫോര്‍ എക്‌സിസ്റ്റന്‍സ് അഥവാ അതിജീവനത്തിനായുള്ള പോരാട്ടം. പ്രകൃതിയില്‍ അതിജീവിക്കുന്നത് കരുത്തരാണ്. ഈ കരുത്തരെ തിരഞ്ഞെടുക്കുന്നതിന് പോരാട്ടങ്ങള്‍ നടക്കുന്നു. നിരായുധനായ ഒരു മനുഷ്യനെ കടുവ, ആന, പുലി തുടങ്ങിയ വന്യമൃഗങ്ങള്‍ക്ക് നിസ്സാരമായി കീഴ്‌പ്പെടുത്താന്‍ സാധിക്കും. പക്ഷേ ആയുധങ്ങള്‍ കൈകാര്യം ചെയ്യാനുള്ള കഴിവ് മനുഷ്യന് മൃഗങ്ങളുടെ മേല്‍ അധീശത്വം നേടിക്കൊടുത്തു. നിലവില്‍, വനാതിര്‍ത്തിയിലെ മനുഷ്യന്‍ നിരായുധനാണെന്നു മാത്രമല്ല, നിസ്സഹായനുമാണ്. കടുവയുടെയോ പുലിയുടെയോ മുന്നില്‍പെട്ടാല്‍ ഓടി രക്ഷപ്പെടുക എന്നതില്‍ കൂടുതലൊന്നും ചെയ്യാനില്ല. വനാതിര്‍ത്തിയില്‍ ജീവിക്കുന്ന മനുഷ്യരേക്കാള്‍ കരുത്തരായി മൃഗങ്ങള്‍ മാറിക്കഴിഞ്ഞു. ഈ സാഹചര്യത്തില്‍ നിരായുധരായ മനുഷ്യന്റെ നിലനില്‍പ്പ് ചോദ്യം ചെയ്യപ്പെടുകയാണ്. ഈ സ്ഥിതിവിശേഷമാണ് കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള മലയോര മേഖലയില്‍ സംജാതമായത്. വന്യമൃഗങ്ങള്‍ കൃഷി നശിപ്പിക്കുകയും വളര്‍ത്തു മൃഗങ്ങളെ ആക്രമിക്കുകയും ചെയ്യുന്നതില്‍നിന്ന്, മനുഷ്യരെ കൊല്ലുന്നതിലേക്കു വരെ കാര്യങ്ങള്‍ എത്തിനില്‍ക്കുന്നു. ഇതിനെ ഫലപ്രദമായി പ്രതിരോധിക്കുന്നതിലാകട്ടെ മനുഷ്യര്‍ പരാജയപ്പെടുകയുമാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചാൾസ് ഡാർവിന്റെ ‘ഓൺ ദി ഒറിജിൻ ഓഫ് സ്പീഷീസ്’ എന്ന പുസ്തകം. ചിത്രം: Peter Harrington Books

ADVERTISEMENT

സര്‍ക്കാരിന്റെ പ്രോത്സാഹനത്തോടെ നടത്തിയ കുടിയേറ്റത്തിന്റെ പുതിയ തലമുറകളാണ് വനാതിര്‍ത്തിയില്‍ ദുരിതത്തിലായത്. ഭക്ഷ്യ ക്ഷാമത്തില്‍നിന്നും കരകയറുന്നതിനായിരുന്നു കാട് വെട്ടിത്തെളിച്ച് കൃഷിഭൂമിയാക്കി വനാതിര്‍ത്തികളോട് ചേര്‍ന്ന് മനുഷ്യര്‍ ജീവിക്കാന്‍ ആരംഭിച്ചത്. 1950കളില്‍ വ്യാപകമായി കുടിയേറ്റം നടക്കുകയും കാടുകള്‍ വെട്ടിത്തെളിച്ച് കൃഷിഭൂമിയാക്കുകയും വന്യമൃഗങ്ങളെ കൊല്ലുകയും ചെയ്തിരുന്നു. 1990കളില്‍ വയനാട്, കര്‍ണാടകയിലെ കുടക് തുടങ്ങിയ സ്ഥലങ്ങളില്‍ വന്‍ തോതില്‍ ആന വേട്ട നടന്നിരുന്നു. ഇതിനെ ഖെദ്ദ എന്നാണ് വിളിച്ചിരുന്നത്. കുഴലും പെരുമ്പറയും ഉപയോഗിച്ചുള്ള വലിയ ശബ്ദാഘോഷത്തിന്റെയും തീപ്പന്തങ്ങളുടെയും താപ്പാനകളുടെയും അകമ്പടിയോടെ നദിയിലൂടെ മറുകരയില്‍ തയാറാക്കിയ അതിവിസ്തൃതമായ തടവറയിലേക്ക് ആനകളെ ഓടിച്ചു കയറ്റുന്ന രീതിയാണ് ഖെദ്ദ എന്ന് അറിയപ്പെട്ടിരുന്നത്. 50 മുതല്‍ 150 ആനകള്‍ വരെ ഇങ്ങനെ അകപ്പെട്ടിരുന്നു (ഒ.കെ.ജോണി; കാവേരിയോടൊപ്പം എന്റെ യാത്ര). ക്രിസ്തുവിന് മുൻപ് തുടങ്ങിയ ഈ മൃഗയാ വിനോദം അവസാനിച്ചത് 1972ല്‍ വൈല്‍ഡ് ലൈഫ് പ്രൊട്ടക്‌ഷന്‍ ആക്ട് വന്നതോടെയാണ്. രാജ്യാന്തര സംഘടനകളുടെ മുന്നറിയിപ്പിനെത്തുടര്‍ന്നായിരുന്നു നിരോധനം ഏര്‍പ്പെടുത്തിയത്. ആനകള്‍ക്കൊപ്പം തന്നെ കടുവയെയും പുലിയെയും നിര്‍ബാധം വേട്ടയാടുന്നുണ്ടായിരുന്നു. ഇതോടെ വന്യമൃഗങ്ങളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. 

50 വര്‍ഷത്തിനിപ്പുറം 2023ല്‍ എത്തിനില്‍ക്കുമ്പോള്‍ യാതൊരു നിയന്ത്രണവും ഇല്ലാതെ വന്യമൃഗങ്ങളുടെ എണ്ണം വര്‍ധിച്ചതായാണ് കാണാന്‍ സാധിക്കുന്നത്. എന്നാല്‍ അതിനനുസരിച്ച് വനവിസ്തൃതി കൂടിയതുമില്ല. കാട്ടിലെ നിയമമനുസരിച്ച് കരുത്തര്‍ക്ക് മാത്രമേ നിലനില്‍പ്പുള്ളു. കാട്ടില്‍ ജീവിക്കാന്‍ സാധിക്കാത്ത സാഹചര്യം വരുമ്പോഴാണ് കടുവയടക്കമുള്ള ഹിംസ്രജന്തുക്കള്‍ വനാതിര്‍ത്തിയിലേക്ക് ഇറങ്ങുന്നത്. കരുത്തരായ കടുവകളൊന്നുംതന്നെ കാടിറങ്ങി വന്ന് പ്രശ്‌നമുണ്ടാക്കിയതായി റിപ്പോര്‍ട്ടില്ല. പരുക്കേറ്റതോ പ്രായാധിക്യം മൂലം ഇരതേടാന്‍ സാധിക്കാത്തതോ ആയ കടുവകളാണ് ഇതുവരെ പിടികൂടിയവയെല്ലാം. വനാതിര്‍ത്തിയിലെ കെട്ടിയിട്ടിരിക്കുന്ന ആടിനെയും പശുവിനെയും പിടികൂടുക എന്നത് വളരെ എളുപ്പമാണ്. ഇതിനിടെ മുന്നില്‍ വന്നു പെടുന്ന മനുഷ്യരെയും കടുവ ആക്രമിക്കാന്‍ തുനിയുകയാണ്. ഇതാണ് വയനാട്ടില്‍ ഉൾപ്പെടെ അടുത്തിടെ സംഭവിച്ചു കൊണ്ടിരിക്കുന്നത്. 

വയനാട്ടിലെ ചീരാലിൽ ഭീതി പരത്തിയ കടുവ കൂട്ടിലായപ്പോൾ. ചിത്രം: ജിതിൻ ജോയൽ ഹാരിം ∙ മനോരമ

ADVERTISEMENT

∙ ആന, കടുവ, പുലി...; കൂട്ടത്തോടെ കാടിറക്കം

മാനും കാട്ടുപന്നിയുമായിരുന്നു ആദ്യം കൃഷിയിടങ്ങളിലേക്ക് ഇറങ്ങിയത്. പിന്നാലെ കാട്ടുപോത്തും ആനയും എത്തി. ഒടുവില്‍ കടുവയും കരടിയും പുലിയും വരെ ഗ്രാമങ്ങളിലെത്തി. വയനാട്ടില്‍ സമീപഭാവിയിലൊന്നും വന്യമൃഗശല്യം ഉണ്ടാകില്ലെന്നു കരുതിയ സ്ഥലത്തുനിന്നാണ് അടുത്തിടെ കടുവയെ പിടികൂടിയത്. വനത്തില്‍നിന്ന് 20 കിലോമീറ്ററോളം അകലെ വരെ കടുവയെത്തി. അതായത് വയനാട്ടിലെ എല്ലായിടത്തും വന്യമൃഗങ്ങള്‍ എത്താവുന്ന സാഹചര്യം നിലനില്‍ക്കുന്നു. ഏതാനും വര്‍ഷം മുൻപു വരെ വനാതിര്‍ത്തിയില്‍ മാത്രമായിരുന്നു പ്രശ്‌നമെങ്കില്‍ ഇപ്പോള്‍ അത് ഒരു ജില്ല മുഴുവനും വ്യാപിച്ചിരിക്കുന്നു. സമാനമായ സാഹചര്യമാണ് ഇടുക്കിയിലും നിലനില്‍ക്കുന്നത്. ബത്തേരി-പുല്‍പ്പള്ളി റൂട്ടില്‍ നേരം ഇരുട്ടിക്കഴിഞ്ഞാല്‍ ചെറിയ വാഹനങ്ങളൊന്നും സഞ്ചരിക്കാറില്ല. ഈ പ്രദേശങ്ങളില്‍ ആളുകള്‍ രാത്രി പുറത്തിറങ്ങുന്നതും പരമാവധി ഒഴിവാക്കും. രാത്രിയില്‍ പുറത്തിറങ്ങിയാല്‍ ചിലപ്പോള്‍ ആനയെയായിരിക്കും മുറ്റത്തു കാണാന്‍ സാധിക്കുന്നത്. 

മാധവ് ഗാഡ്‌ഗിൽ. ചിത്രം: മനോരമ

വനാതിര്‍ത്തിയില്‍ കഴിയുന്നവരുടെ പ്രധാന വരുമാന മാര്‍ഗം കൃഷിയാണ്. പാട്ട കൊട്ടിയും പടക്കം പൊട്ടിച്ചും വന്യമൃഗങ്ങളെ കൃഷിയിടങ്ങളില്‍നിന്ന് അകറ്റി നിര്‍ത്താന്‍ സാധിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ അതും സാധിക്കുന്നില്ല. സ്ഥിരമായി കാടിറങ്ങിവരുന്ന മൃഗങ്ങള്‍ക്ക് ഈ ശബ്ദകോലാഹലങ്ങളെല്ലാം പരിചിതമായിക്കഴിഞ്ഞു. ഇവിടെയാണ് മനുഷ്യന്‍ നിരായുധന്‍ മാത്രമല്ല നിസ്സഹായനുമാകുന്നത്. കൃഷിയിടത്തില്‍ ഇറങ്ങുന്ന മൃഗങ്ങളെപ്പോലും ഓടിച്ചാല്‍ വനംവകുപ്പ് കേസ് എടുക്കുന്ന സ്ഥിതിവിശേഷം പലയിടത്തുമുണ്ടായി. കൃഷിയിടത്തില്‍ വന്യമൃഗം ചത്തുവീണാല്‍ കൃഷിക്കാരനെതിരെ കടുത്ത വകുപ്പുകള്‍ ചുമത്തി  കേസെടുക്കുകയും ചെയ്യുന്നു. ഇതോടെ കൃഷി ചെയ്യാന്‍ സാധിക്കാതായി. കൃഷിയല്ലാതെ മറ്റുതൊഴിലുകളൊന്നും അറിയാത്ത വനാതിര്‍ത്തിയിലെ ആളുകളുടെ ഉപജീവനമാര്‍ഗം ഇല്ലാതായി. 

ADVERTISEMENT

പാലക്കാട്ട് ഭീതി പരത്തിയ കാട്ടുകൊമ്പൻ ധോണിയെ (പി.ടി 7) കൂട്ടിലാക്കിയപ്പോൾ. ചിത്രം: മനോരമ

∙ ഭീഷണിക്കാരെ കൊല്ലണം: ഗാഡ്ഗില്‍

ഭീഷണിയാകുന്ന വന്യമൃഗങ്ങളെ കൊല്ലണം എന്ന് പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞനായ മാധവ് ഗാഡ്ഗില്‍ പറഞ്ഞത് പലരും അതിശയത്തോടെയാണ് കേട്ടത്. പരിസ്ഥിതിക്കു വേണ്ടി ഇത്രയധികം വാദിച്ച ഗാഡ്ഗില്‍ തന്നെ ഇതു പറയുമോ എന്നുവരെ ചില കോണുകളില്‍നിന്ന് ചോദ്യമുയര്‍ന്നു. എന്നാല്‍ നിയന്ത്രിതമായി വന്യമൃഗങ്ങളെ ദേശീയോദ്യാനങ്ങള്‍ക്കു പുറത്ത് കൊല്ലണമെന്നു തന്നെയാണ് ഗാഡ്ഗില്‍ പറഞ്ഞത്. ‘‘ഇന്ത്യയില്‍ മാത്രമാണ് വന്യജീവി സംരക്ഷണത്തിന് ഇത്രയും കര്‍ക്കശമായ നിയമം നിലനില്‍ക്കുന്നത്. യുക്തിഹീനവും വിഡ്ഢിത്തം നിറഞ്ഞതും ഭരണഘടനാ വിരുദ്ധവുമാണ് അത്. അതില്‍ അഭിമാനിക്കാന്‍ തക്കതായി ഒന്നുമില്ല. ദേശീയോദ്യാനങ്ങള്‍ക്ക് പുറത്ത് മറ്റൊരു രാജ്യവും വന്യമൃഗങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്നില്ല. യുഎസ്, ആഫ്രിക്ക, ബ്രിട്ടന്‍ എന്നിവിടങ്ങളിലെല്ലാം വന്യജീവികളെ വെടിവയ്ക്കുന്നുണ്ട്. 

പരിസ്ഥിതി മന്ത്രാലയം പ്രദേശിക തലത്തില്‍ ചര്‍ച്ച നടത്തി എത്ര മൃഗങ്ങളെ കൊല്ലാമെന്ന് കണ്ടെത്തി ലൈസന്‍സ് നല്‍കണം. മനുഷ്യജീവന്‍ അപകടത്തിലായാല്‍ ആവശ്യമായ നടപടികളെടുക്കാന്‍ ഇന്ത്യന്‍ പീനല്‍ കോഡ് അനുമതി നല്‍കുന്നുണ്ട്. മനുഷ്യജീവന് ഭീഷണിയാകുന്ന വന്യജീവികളെ എന്തുകൊണ്ട് കൊല്ലുന്നില്ല? 1972ലെ പരിസ്ഥിതി സംരക്ഷണ നിയമം കാലഹരണപ്പെട്ടു. പുതിയ നിയമനിര്‍മാണം നടത്തേണ്ടതുണ്ട്. മുതുമല, ബന്ദിപ്പൂര്‍ നാഗര്‍ഹോള, ബ്രഹ്മഗിരി എന്നിവിടങ്ങളില്‍നിന്നുള്ള കടുവകള്‍ വയനാട്ടിലേക്കെത്തുന്നു. ഈ വനങ്ങളില്‍ ജലലഭ്യത കുറവായതിനാലാണ് വന്യജീവികള്‍ വയനാട്ടിലേക്കെത്തുന്നത്. കാരണം വയനാട്ടില്‍ മാത്രമാണ് ആവശ്യത്തിന് ജലവും ഭക്ഷണവും ലഭിക്കുന്നത്. വയനാട് വന്യജീവി സങ്കേതം, വയനാട് നോര്‍ത്ത്, സൗത്ത് ഡിവിഷന്‍ എന്നിവിടങ്ങളിലായി വളരെ കുറച്ച് വനം മാത്രമാണുള്ളത്. കടുവകളെ പുനരധിവസിപ്പിക്കുന്നത് സാധ്യമല്ല. അത് കടുവകള്‍ തമ്മില്‍ കൂടുതല്‍ സംഘട്ടനങ്ങള്‍ക്കു വഴിതുറക്കുകയേ ഉള്ളൂ’’– ഗാഡ്ഗില്‍ പറയുന്നു. 

മഞ്ഞക്കൊന്ന.

കടുവ ശല്യത്തിനെതിരെ വയനാട് തോട്ടാമൂല ഫോറസ്റ്റ് ഓഫിസിനു മുന്നിൽ നടന്ന സമരത്തിന് ഐക്യദാർഢ്യം അറിയിച്ച് ഉയർന്ന ബാനറുകൾ. ഫയൽ ചിത്രം: മനോരമ

∙ ചെന്നായ്ക്കളെ നിയന്ത്രിക്കാന്‍ സ്വീഡന്‍

ആധുനിക കാലഘട്ടത്തിലെ ഏറ്റവും വലിയ വേട്ടയാണ് ജനുവരി ആദ്യവാരം സ്വീഡനില്‍ ആരംഭിച്ചത്. ദലര്‍നയ്ക്കും ഗവ്‌ലെബോര്‍ഗിനും ഇടയിലുള്ള വനത്തില്‍ 200 വേട്ടക്കാരാണ് ചെന്നായ്ക്കളെ വേട്ടയാടാന്‍ തോക്കുമായി എത്തിയത്. 460 ചെന്നായ്ക്കളാണ് ഈ പ്രദേശത്തുള്ളത്. ഇവയുടെ സാന്ദ്രത കുറയ്ക്കാനാണ് വേട്ടയാടാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്. 75 എണ്ണത്തെയാണ് വേട്ടയാടാന്‍ സാധിക്കുക. നോര്‍വെയിലും സമാനമായ രീതിയില്‍ ചെന്നായ്ക്കളുടെ വര്‍ധന കുറയ്ക്കാന്‍ നീക്കം നടക്കുകയാണ്. യൂറോപ്പിലും അമേരിക്കയിലും പല സ്ഥലങ്ങളിലും ഇങ്ങനെ നിയന്ത്രണവിധേയമായി വന്യമൃഗങ്ങളെ കൊല്ലുന്ന പതിവുണ്ട്. പരിസ്ഥിതി സംഘടനകളുടെ കടുത്ത എതിര്‍പ്പിനെ വകവയ്ക്കാതെയാണ് ഇത്തരത്തിലുള്ള വേട്ട അനുവദിക്കുന്നത്. വന്യമൃഗങ്ങളുടെ എണ്ണം നിയന്ത്രിച്ച് പരിസ്ഥിതി സന്തുലനാവസ്ഥ നിലനിര്‍ത്തുന്നതിന് ഇത്തരം വേട്ടയാടലുകള്‍ അനിവാര്യമാണെന്നാണ് പല യൂറോപ്യന്‍, സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളിലെയും ഭരണകൂടങ്ങളുടെയും നിലപാട്.

മുത്തച്ഛനും കർഷകനുമായ പാലത്തിങ്കൽ ഫിലിപ്പിനൊപ്പം പ്രിൻസ്. ചിത്രം: സമീർ എ.ഹമീദ് ∙ മനോരമ

∙ കേരളത്തിലും വന്യജീവികളുടെ എണ്ണം നിയന്ത്രിക്കുമോ?

വന്യജീവികളുടെ എണ്ണം നിയന്ത്രിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നാണ് വനംമന്ത്രി എ.കെ.ശശീന്ദ്രന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. കാട്ടാനകളെ വന്ധ്യംകരിക്കുകയും കടുവകളെ കൊല്ലുകയോ മറ്റു സ്ഥലങ്ങളിലേക്ക് മാറ്റുകയോ ചെയ്യും. കടുവകളുടെ എണ്ണം പെരുകിയത് മനുഷ്യ ജീവന് ഭീഷണിയാണെന്നും ഇതു പരിഹരിക്കാന്‍ കടുവകളെ നിയന്ത്രിതമായി കൊല്ലാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. വന്യജീവികളെ കൊല്ലുന്നതുമായി ബന്ധപ്പെട്ട് ബംഗാള്‍ 2012ല്‍ നിയമ നിര്‍മാണം നടത്തിയെങ്കിലും സന്നദ്ധ സംഘടനകളുടെ ഹര്‍ജിയില്‍ 2014ല്‍ അത് സുപ്രീം കോടതി സ്‌റ്റേ ചെയ്തു. ഈ സ്‌റ്റേ നീക്കാന്‍ പിന്നീട് നടപടികളൊന്നുമുണ്ടായതുമില്ല. വന്യജീവി സംരക്ഷണ നിയമ പ്രകാരം ഒന്നാം പട്ടികയിലുള്ള കടുവയുടെ വംശവര്‍ധന തടയാന്‍ കൊന്നൊടുക്കുന്നത് ഒരുതരത്തിലും അംഗീകരിക്കാന്‍ സാധിക്കില്ലെന്നാണ് പരിസ്ഥിതിപ്രവര്‍ത്തകരുടെ നിലപാട്. കടുവകളെ വന്ധ്യംകരിക്കുന്നതും പുനരധിവസിപ്പിക്കുന്നതും നടക്കാത്ത കാര്യമാണ്. ജനങ്ങളെ ശാന്തരാക്കാന്‍ മന്ത്രി പറഞ്ഞ ആശ്വാസ വാക്കുകളായി മാത്രമേ ഇതിനെ കണക്കാക്കാന്‍ സാധിക്കൂവെന്നും അവർ പറയുന്നു. 

∙ വനം നശിപ്പിച്ച് വനംവകുപ്പ്

1980ല്‍ നടപ്പാക്കിയ സാമൂഹിക വനവത്കരണമാണ് വ്യാപകമായ വനനശീകരണം വരുത്തിവച്ചത്. ഏകദേശം 35 ശതമാനം സ്വാഭാവിക വനം വെട്ടിമാറ്റി, തേക്ക്, യൂക്കാലിപ്റ്റസ് പോലുള്ള ഏകവിള പ്ലാന്റേഷനുകള്‍ ഉണ്ടാക്കി. ഇതിന് നേതൃത്വം നല്‍കിയതാകട്ടെ വനംവകുപ്പും. ഏകവിളത്തോട്ടങ്ങളില്‍ വന്യജീവികള്‍ക്ക് വസിക്കാന്‍ സാധിക്കില്ല. ഈ തോട്ടങ്ങളിലൊന്നും തന്നെ മൃഗങ്ങള്‍ക്ക് ഭക്ഷിക്കാനാവശ്യമായ സസ്യങ്ങള്‍ വളരില്ല. തേക്കും യൂക്കാലിപ്റ്റസും സാധാരണ മൃഗങ്ങള്‍ തിന്നാറുമില്ല. ഇതും പോരാഞ്ഞ് വനസൗന്ദര്യവത്കരണമെന്ന പേരില്‍ മഞ്ഞക്കൊന്ന വച്ചുപിടിപ്പിക്കുകയും ചെയ്തു. ഇതു വളരുന്ന സ്ഥലത്തു പുല്ലു പോലും കിളിര്‍ക്കാതെ വന്നു. കേരളത്തില്‍ 100 ഹെക്ടറോളം വനം മഞ്ഞക്കൊന്ന മൂലം തരിശു പോലെയായി എന്നാണു വനംവകുപ്പിന്റെ റിപ്പോര്‍ട്ട്. കായ് വീണു കിളിര്‍ത്ത് അതിവേഗമാണ് ഇവ പടരുന്നത്. മുറിച്ചുകളഞ്ഞതുകൊണ്ടോ പിഴുതു മാറ്റിയതു കൊണ്ടോ ഫലപ്രദമാകില്ല. വനങ്ങളുടെ നടുവില്‍ ഇവ പടര്‍ന്നതോടെ, പുല്ല് തിന്നുന്ന മൃഗങ്ങള്‍ക്കു ഭക്ഷണമില്ലാതായി. ഇതോടെ മാനും കാട്ടുപോത്തും കാട്ടുപന്നിയും ഭക്ഷണം തേടി ഗ്രാമങ്ങളിലേക്കിറങ്ങി. പിന്നാലെ കടുവയും പുലിയുമെത്തി. 

ഇങ്ങനെയൊക്കെയാണെങ്കിലും വനാതിര്‍ത്തിയിലെ കര്‍ഷകരുടെ മേല്‍ കുതിര കയറുന്നതിന് കിട്ടുന്ന അവസരം തെല്ലും പാഴാക്കാതെ വനംവകുപ്പ് ഉപയോഗിക്കുന്നുമുണ്ട്. അരിക്കാശിന് വകയില്ലാത്തവരെപ്പോലും, എടുത്താല്‍ പൊങ്ങാത്ത നിയമങ്ങള്‍ ചുമത്തി തുറുങ്കിലടച്ചിട്ടുണ്ട്. ബത്തേരി മുനിസിപ്പാലിറ്റി മുന്‍ ചെയര്‍മാനും സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവുമായ സി.കെ.സഹദേവന്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ കാട്ടുപന്നിയിടിച്ച് വീണു. ഗുരുതരാവസ്ഥയിലായ സഹദേവന് ദീര്‍ഘ നാളത്തെ ചികിത്സയ്ക്കു ശേഷമാണ് പുറത്തിറങ്ങാന്‍ പോലും സാധിച്ചത്. എന്നാല്‍ സഹദേവന്റെ വാഹനത്തില്‍ ഇടിച്ചത് കാട്ടുപന്നിയാണെന്ന് തെളിവില്ല എന്നായിരുന്നു വനംവകുപ്പിന്റെ റിപ്പോര്‍ട്ട്. സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവിന് ഇതാണ് സ്ഥിതിയെങ്കില്‍ സാധാരണക്കാരുടെ കാര്യം പറയേണ്ടതില്ലല്ലോ. അതുകൊണ്ടുതന്നെ വന്യമൃഗങ്ങളേക്കാള്‍ വനംവകുപ്പിനെ ജനം ഭയക്കുന്ന സാഹചര്യം ഉടലെടുത്തു. മനുഷ്യ-വന്യമൃഗ സംഘർഷം പോലെത്തന്നെ കര്‍ഷക-വനംവകുപ്പ് സംഘര്‍ഷവും പതിവു സംഭവമായി. 

വന്യജീവികള്‍ കാടിറങ്ങുന്നത് ക്രമസമാധാന പ്രശ്‌നംകൂടിയായി മാറി. കുട്ടികളെ രാവിലെ സ്‌കൂളില്‍ പറഞ്ഞയയ്ക്കാന്‍ ഭയക്കുന്ന അമ്മമാര്‍. സ്‌കൂള്‍ വിട്ടാല്‍ എത്രയും പെട്ടന്ന് വീട്ടിലെത്തേണ്ട സാഹചര്യം. കടുവയും മറ്റും ഇറങ്ങുമ്പോള്‍ നിരോധനാജ്ഞ ഉള്‍പ്പെടെ പ്രഖ്യാപിക്കേണ്ടി വരുന്നു. റോഡുപരോധമടക്കമുള്ള സമരപരിപാടികള്‍ മറ്റൊരു വശത്തും. 

∙ ആനയ്ക്കും കടുവയ്ക്കുമൊപ്പം ബഫര്‍സോണ്‍ ഇരുട്ടടി

വനംവകുപ്പ് ജനങ്ങളുടെ ജീവന്‍വച്ച് എത്ര ഉദാസീനമായാണ് കളിക്കുന്നതെന്നതിന് ഉത്തമ ഉദാഹരണമാണ് ഈയിടെ പുറത്തുവിട്ട ബഫര്‍ സോണ്‍ മാപ്പ്. ബത്തേരിയില്‍ ജനനിബിഡമായ ഒരു ഗ്രാമം പൂര്‍ണമായും ബഫര്‍സോണില്‍ ഉള്‍പ്പെടുത്തുക പോലും ചെയ്തു. ബഫര്‍സോണ്‍ ആക്കി മാറ്റുന്ന സ്ഥലത്ത് വനംവകുപ്പിന്റെ നിയമങ്ങള്‍ കൂടി പാലിക്കേണ്ടി വരുമെന്നതാണ് കാടിനോടു ചേര്‍ന്നു താമസിക്കുന്നവരെ ഭീതിയിലാഴ്ത്തുന്നത്. വനംവകുപ്പിന് കേസ് ചുമത്തുന്നതിന് ദൃക്‌സാക്ഷികളോ മറ്റു ശക്തമായ തെളിവുകളോ ആവശ്യമില്ലാത്തതിനാല്‍ വനാതിര്‍ത്തയിലുള്ളവരെ യാതൊരു ദാക്ഷിണ്യവുമില്ലാതെ കേസില്‍ കുടുക്കുന്ന സാഹചര്യമുണ്ട്. 

സ്വന്തം പറമ്പിന്റെ അരികില്‍ ചീങ്കണ്ണിപ്പുഴയില്‍ ചൂണ്ടയിട്ടതിന് കണ്ണൂര്‍ പാലത്തിങ്കല്‍ പ്രിന്‍സ് ദേവസ്യക്കെതിരെ 2020ല്‍ വനംവകുപ്പ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. ജനകീയ പ്രതിഷേധം ശക്തമായതോടെ രണ്ടു വര്‍ഷത്തിനുശേഷം വനംവകുപ്പ് ഈ കേസ് ഉപേക്ഷിക്കുകയായിരുന്നു. സ്വന്തം പറമ്പിലിരുന്ന് ചൂണ്ടയിട്ടാല്‍ പോലും ജയിലില്‍ കിടക്കേണ്ടി വരുന്ന സ്ഥിതിയാണ് കര്‍ഷകര്‍ക്ക്. അതുകൊണ്ടാണ് ബഫര്‍സോണിനെതിരെ ഇത്രയേറെ പ്രതിഷേധം ഉയരുന്നത്. വനപരിപാലനത്തില്‍ വകുപ്പ് പലപ്പോഴും വന്‍പരാജയമായി മാറുന്നുണ്ടെങ്കിലും ജനങ്ങളെ ഉപദ്രവിക്കുന്നതില്‍ വന്‍ വിജയമാണെന്ന് അടുത്തിടെ റജിസ്റ്റര്‍ ചെയ്ത കേസുകള്‍ പരിശോധിച്ചാല്‍ മനസ്സിലാക്കാം. അതുകൊണ്ടാണ് കാടിറങ്ങുന്ന വന്യമൃഗങ്ങളേയും വനംവകുപ്പിനേയും വെറുക്കപ്പെട്ടവരായി ജനം കാണുന്നത്. എമെര്‍ജിങ് കേരളയുടെ ഭാഗമായി 2012 സെപ്റ്റംബറില്‍ തിരുവനന്തപുരത്ത് നടത്തിയ കേരള പരിസ്ഥിതി സമ്മേളനത്തിലെ ഒരു നിര്‍ദേശം സംസ്ഥാനത്തിന്റെ മൂന്നിലൊന്ന് ഭൂമി വനഭൂമിയായി വികസിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുക എന്നതാണ്. ഇതുള്‍പ്പെടെയുള്ള ലക്ഷ്യങ്ങളുടെ പൂര്‍ത്തീകരണമായേ ബഫര്‍ സോണ്‍ ഉള്‍പ്പെടെയുള്ള പദ്ധതികളെ കാണാന്‍ സാധിക്കൂ. 

1950കളിലാണ് മലയോര മേഖലകളില്‍ അതിജീവനത്തിനായുള്ള പോരാട്ടം ശക്തമായത്. അന്ന് വന്യമൃഗങ്ങളോടും രോഗങ്ങളോടുമായിരുന്നു പടവെട്ടിയത്. എഴുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം വനാതിര്‍ത്തിപ്രദേശങ്ങള്‍ വീണ്ടും അതിജീവനത്തിനുള്ള പോരാട്ടവേദിയായി മാറിയിരിക്കുന്നു. വയനാട്ടില്‍ ഒരു ദിവസം ചുരുങ്ങിയത് ഒരു വളര്‍ത്തുമൃഗമെങ്കിലും കൊല്ലപ്പെടുന്നു. ഹെക്ടര്‍കണക്കിന് കൃഷി നശിപ്പിക്കപ്പെടുന്നു. സര്‍ക്കാരിന്റെ സഹായമില്ലാതെ ചെറുവിരല്‍പോലും അനക്കാന്‍ സാധിക്കാത്തവരായി ഈ മേഖലയിലെ ജനം മാറി. അതിനാല്‍ കൊല്ലാന്‍ വരുന്ന കടുവയ്ക്ക് മുന്നില്‍ നിസ്സഹായനായി നില്‍ക്കാനേ സാധിക്കൂ. കാലഹരണപ്പെട്ടുപോയ നിയമങ്ങള്‍ പൊളിച്ചെഴുതാത്തിടത്തോളം കാലം വനാതിര്‍ത്തിയില്‍ മനുഷ്യന് തീ തിന്നു ജീവിക്കാൻ തന്നെയാകും വിധി. 

English Summary: Why Animals Including Tigers, Elephants and Wild Boars Flee Forests? Who is Responsible to Prevent it?