ഈ പഴം കഴിച്ചാൽ ആനകൾക്ക് ലക്കുകെടും, അവ ബോധമില്ലാതെ നടക്കും– ആഫ്രിക്കയിലെ മാറുല പഴത്തെപ്പറ്റിയുള്ള ഒരു പൊതുവിചാരവും മിത്തുമാണ് ഇത്. തെക്കൻ ആഫ്രിക്കൻ മേഖലയിൽ, പ്രത്യേകിച്ച് ദക്ഷിണാഫ്രിക്കയിലെ ക്രൂഗർ വനത്തിലും മറ്റും കാണപ്പെടുന്നതാണ് മാറുല മരങ്ങൾ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഈ പഴം കഴിച്ചാൽ ആനകൾക്ക് ലക്കുകെടും, അവ ബോധമില്ലാതെ നടക്കും– ആഫ്രിക്കയിലെ മാറുല പഴത്തെപ്പറ്റിയുള്ള ഒരു പൊതുവിചാരവും മിത്തുമാണ് ഇത്. തെക്കൻ ആഫ്രിക്കൻ മേഖലയിൽ, പ്രത്യേകിച്ച് ദക്ഷിണാഫ്രിക്കയിലെ ക്രൂഗർ വനത്തിലും മറ്റും കാണപ്പെടുന്നതാണ് മാറുല മരങ്ങൾ. 16 അടിവരെയൊക്കെ പൊക്കത്തിൽ വളരുന്ന ഈ മരങ്ങൾ ആനമരങ്ങൾ എന്ന പേരിൽ അറിയപ്പെടുന്നു.

ഈ  മരത്തിലെ പഴങ്ങൾ മാറുല പഴങ്ങൾ എന്നാണ് അറിയപ്പെടുന്നത്. വൈറ്റമിൻ സിയുടെ വലിയൊരു സ്രോതസ്സാണ് ഇവ. ആനകൾ മാത്രമല്ല മറ്റനേകം ജീവികളും ഈ പഴം ഭക്ഷിക്കുന്നു. ആനകൾക്ക് ഏറെ ഇഷ്ടമുള്ളതാണ് ഈ പഴങ്ങൾ. കാലംപോകെ ഈ പഴങ്ങൾ കഴിച്ച് ആനകൾ ലക്കുകെടുമെന്ന് ഒരു വിശ്വാസം തദ്ദേശീയരായ ആളുകൾക്കിടയിൽ പരന്നു. അമറുല എന്നൊരു മദ്യം ഈ പഴത്തിൽ നിന്ന് ഉൽപാദിപ്പിക്കാറുണ്ട്. ഈ മദ്യത്തിന് ആനയുടെ ചിത്രം ലോഗോയായി നൽകുകയും ചെയ്തതോടെ ഈ വിശ്വാസം ശക്തമായി. ചില ഡോക്യുമെന്ററികളിൽ ഇക്കാര്യം തെറ്റായി കാണിക്കുകയും ചെയ്തു.

ADVERTISEMENT

മാറുല പഴങ്ങൾ ആനകൾ ധാരാളമായി കഴിക്കാറുണ്ടെങ്കിലും ഇവ മൂലം ലക്കുകെടില്ലെന്ന് ഗവേഷകർ പറയുന്നു. ഒന്നാമത്തെ കാര്യം പഴങ്ങൾ ദിവസങ്ങൾ കിടന്ന് പുളിക്കുമ്പോഴാണ് അതിലെ ആൽക്കഹോൾ അംശം കൂടുന്നത്. എന്നാൽ മാറുല തേടുന്ന ഒട്ടേറെ ജന്തുക്കളുള്ളതിലാൽ ഇങ്ങനെ കിടന്നു പുളിക്കാറില്ല.

(Photo: X/ @hallaboutafrica)

ആനകളുടെ കാര്യമിതാണെങ്കിലും ജന്തുക്കളിലും പക്ഷികളിലും ചിലർ നന്നായി മദ്യപിക്കുമെന്നത് വസ്തുതയാണ് വടക്കേ അമേരിക്കയിലും യൂറോപ്പിലുമുള്ള ബൊഹീമിയൻ വാക്സ്‌വിങ് എന്ന പക്ഷികൾ റൊവാൻ എന്നു പേരുള്ള ഒരു മരത്തിലെ പഴങ്ങൾ തിന്നാൻ ഇഷ്ടപ്പെടുന്നവയാണ്. തണുപ്പുകാലമാകുമ്പോഴാണ് ഈ പക്ഷികൾ പഴം തേടിയെത്തുക.അപ്പോഴേക്കും മരത്തിലെ പഴങ്ങൾ മൂത്തു പഴുത്ത് അവയിൽ നുരപ്പിക്കൽ നടന്നിട്ടുണ്ടാകും. ഈ പഴങ്ങൾ പക്ഷികൾ കൂട്ടമായെത്തി തിന്നും.

ADVERTISEMENT

മിക്ക പക്ഷികളും കുറച്ച് കഴിച്ച് മത്തുപിടിച്ചിട്ട് പറന്നു പോകും. എന്നാൽ ചില ടീമുകൾ പഴം കഴിച്ച് ഫിറ്റായി ലക്കുകെട്ടാണു തിരികെ പറക്കുക. പോകുന്ന പോക്കിൽ ബോധമില്ലാതെ വീടുകളുടെയും കെട്ടിടങ്ങളുടെയുമൊക്കെ ജനാലയിൽ വന്നിടിക്കുന്നതും സ്ഥിരം സംഭവമാണ്. ഓസ്ട്രേലിയയിലെ ലോറിക്കീറ്റ് എന്നയിനം തത്തകളും ഒരു പ്രത്യേക സീസണിൽ പഴം കഴിച്ച് ഫിറ്റാകും. ഇങ്ങനെ ഫിറ്റായി പോകുന്ന പോക്കിൽ താഴെ വീഴുന്ന തത്തകളുടെ ഒരു സീസൺ പോലുമുണ്ടത്രേ!

അമറുല പഴം ഉപയോഗിച്ച് നിർമിച്ച മദ്യം, അമറുല പഴം (Photo: X/ @MKrassilnikova, @FoodFacts18)

മലേഷ്യയിലെ ട്രീഷ്രൂ എന്ന ജീവി കാഴ്ചയിൽ എലിയെപ്പോലിരിക്കും. ഇവ രാത്രിയായാൽ മലേഷ്യയിലെ ചില പ്രത്യേക പനകൾക്കരികിലെത്തും, അവയിലെ കള്ള് കുടിക്കാൻ. രണ്ടു മണിക്കൂറോളം ഒറ്റയിരിപ്പിനു കള്ളു കുടിക്കുന്ന ഇവർക്ക് പക്ഷേ ലഹരി പിടിക്കാറില്ലെന്നു ശാസ്ത്രജ്ഞർ പറയുന്നു. കരീബിയൻ പ്രദേശങ്ങളിൽ കാണപ്പെടുന്ന ‘വെൽവറ്റ്’ എന്നയിനം കുരങ്ങൻമാർക്കും മദ്യപാനം നല്ലയിഷ്ടമാണ്.

English Summary:

How Amarula Became One Of The World’s Most Popular Cream Liqueurs