വലുപ്പത്തിൽ മുമ്പന്മാരാണെങ്കിലും ഉഗ്രവിഷമുള്ള പാമ്പുകളുമായി താരതമ്യം ചെയ്യുമ്പോൾ പെരുമ്പാമ്പുകൾ പൊതുവേ അത്ര അപകടകാരികളല്ല. എങ്കിലും അവയെ കാണുമ്പോൾ ആരായാലും ഒന്ന് ഭയന്നു പോവും. എന്നാൽ 11 അടി നീളമുള്ള കൂറ്റനൊരു പെരുമ്പാമ്പിനെ തെല്ലും ഭയമില്ലാതെ നിസ്സാരമായി കൈകാര്യം ചെയ്യുന്ന ഒരു കൗമാരക്കാരിയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വലുപ്പത്തിൽ മുമ്പന്മാരാണെങ്കിലും ഉഗ്രവിഷമുള്ള പാമ്പുകളുമായി താരതമ്യം ചെയ്യുമ്പോൾ പെരുമ്പാമ്പുകൾ പൊതുവേ അത്ര അപകടകാരികളല്ല. എങ്കിലും അവയെ കാണുമ്പോൾ ആരായാലും ഒന്ന് ഭയന്നു പോവും. എന്നാൽ 11 അടി നീളമുള്ള കൂറ്റനൊരു പെരുമ്പാമ്പിനെ തെല്ലും ഭയമില്ലാതെ നിസ്സാരമായി കൈകാര്യം ചെയ്യുന്ന ഒരു കൗമാരക്കാരിയുടെ ദൃശ്യമാണ് ഇപ്പോൾ ഫ്ലോറിഡയിൽ നിന്നും പുറത്തു വരുന്നത്. 16 വയസ്സുള്ള ഒരു പെൺകുട്ടിയാണ് കയ്യിൽ പെരുമ്പാമ്പ് ചുറ്റിവരിഞ്ഞിട്ടും  പതറാതെ അതിനെ നേരിട്ടത്.

ഒന്യ ലീ എന്ന പെൺകുട്ടിയാണ് താരം. ഒന്യയുടെ വീടിന് സമീപത്തുള്ള വീട്ടിൽ പെരുമ്പാമ്പ് കയറിയതായി അച്ഛൻ പറഞ്ഞാണ് പെൺകുട്ടി അറിഞ്ഞത്. ഉരഗ വർഗങ്ങളെ ഏറെ ഇഷ്ടപ്പെടുന്ന ഒന്യ അച്ഛനൊപ്പം പെരുമ്പാമ്പിനെ പിടികൂടാനായി ഉത്സാഹത്തോടെ ഇറങ്ങിത്തിരിച്ചു. ഇത്തരം അവസരങ്ങളിൽ പൊതുവേ മക്കളെ മാറ്റിനിർത്താനാണ് മാതാപിതാക്കൾ ശ്രമിക്കുന്നതെങ്കിൽ ഒന്യയുടെ അച്ഛൻ നേരെ മറിച്ചായിരുന്നു. മകളുടെ താല്പര്യം മനസ്സിലാക്കിയ അദ്ദേഹം എല്ലാ പ്രോത്സാഹനവും നൽകി ഒന്യയെ ഒപ്പം കൂട്ടുകയായിരുന്നു.

ADVERTISEMENT

എന്നാൽ അവിടെയെത്തി പാമ്പിന്റെ വലുപ്പം കണ്ടപ്പോഴാണ് അച്ഛനും മകളും ഒരേപോലെ സ്തംഭിച്ചു പോയത്. എങ്കിലും അതിനെ പിടികൂടാൻ തന്നെയായിരുന്നു ഒന്യയുടെ തീരുമാനം. ചെടിച്ചട്ടികൾക്കിടയിലായി ചുറ്റിപ്പിണിഞ്ഞ നിലയിൽ ഇരുന്ന പാമ്പിനെ ഒന്യ ശ്രദ്ധയോടെ നിരീക്ഷിച്ചു. അതിനുശേഷം പരിചയസമ്പന്നയായ പാമ്പുപിടുത്ത വിദഗ്ധയെപ്പോലെ പെരുമ്പാമ്പിന്റെ തലയുടെ അടിഭാഗം ചേർത്ത് അതിനെ പിടികൂടുകയും ചെയ്തു.  ഇതോടെ പാമ്പ് അതിന്റെ ശരീരം നോ  ഞൊടിയിടകൊണ്ട് ഒന്യയുടെ കയ്യിലാകെ ചുറ്റി.  എന്നാൽ അപ്പോഴും പാമ്പിന്റെ തലയിലെ പിടിവിടാതെ ഒന്യ നേരിടുകയായിരുന്നു.

ADVERTISEMENT

അപ്പോഴേക്കും ഒന്യയുടെ അച്ഛനും സഹായത്തിനായി എത്തി. പാമ്പിനെ മകളുടെ കയ്യിൽ നിന്നും വിടുവിക്കാൻ ശ്രമിച്ചെങ്കിലും അപ്പോഴേക്കും അദ്ദേഹത്തിന്റെ കയ്യിലേക്കും അത് ചുറ്റിപ്പിടിക്കാൻ ശ്രമിച്ചു. ഇരുവരും ചേർന്ന് അതേ നിലയിൽ പാമ്പിനെ എടുത്തുയർത്തി ബാഗിനരികിലേക്ക് എത്തിച്ചു. എന്നാൽ കൈയ്യിൽ നിന്നും അത്ര എളുപ്പത്തിൽ പാമ്പിനെ നീക്കം ചെയ്യാൻ സാധിക്കുമായിരുന്നില്ല. ഓരോ തവണ പാമ്പിനെ ഒന്യയുടെ കയ്യിൽ നിന്ന് നീക്കം ചെയ്യാൻ ശ്രമിച്ചപ്പോഴും അത് കൂടുതൽ ശക്തിയായി വരിഞ്ഞുമുറുക്കി.

ADVERTISEMENT

സംഭവത്തിന്റെ ദൃശ്യങ്ങൾ ഒന്യയുടെ അച്ഛൻ തന്നെയാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. പാമ്പിന്റെ ശക്തി മൂലം കയ്യിൽ അതിയായ വേദന അനുഭവപ്പെട്ടിട്ടും സ്വന്തം വേദന മറന്ന് പാമ്പിന് ബുദ്ധിമുട്ടുണ്ടാക്കരുത് എന്നതായിരുന്നു മകളുടെ ചിന്ത എന്ന് അദ്ദേഹം പറയുന്നു. എട്ടു മിനിറ്റ് നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇരുവർക്കും പാമ്പിനെ ബാഗിനുള്ളിലേക്ക് മാറ്റാൻ സാധിച്ചത്. മകളുടെ ധൈര്യവും മനസ്സാന്നിധ്യവും കണ്ട് താൻ അദ്ഭുതപ്പെട്ടു പോയതായി ഒന്യയുടെ അച്ഛൻ പറയുന്നു. ഒരു 16 കാരി ഇത്ര ധൈര്യത്തോടെ പെരുമ്പാമ്പിനെ കൈകാര്യം ചെയ്യുന്ന കാഴ്ച മുൻപ് കണ്ടിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു. മനുഷ്യൻ മൃഗങ്ങളെ തെറ്റിദ്ധരിക്കുന്നത് മൂലമാണ് അവയോട് ഭയം തോന്നുന്നത് എന്നാണ് ഒന്യയുടെ വാദം. അവയുമായുള്ള തന്റെ ഇടപെടലുകളിലൂടെ ഈ തെറ്റിധാരണ മാറ്റാനാണ് ഒന്യയുടെ ശ്രമം.

English Summary: Video Shows Teenage Girl Wrangle 11-Foot Python Snake