വെണ്ടയ്ക്ക നായകൻ,അച്ചിങ്ങ നായിക ; നിർമാണം, സംവിധാനം : സാന്ദ്ര തോമസ്

സാന്ദ്ര തോമസും സഹപ്രവർത്തകരും ഓഫിസിലെ കൃഷിയിടത്തിൽ.

കൊച്ചി ∙ സിനിമാ സ്കീന്രിൽ മാത്രമല്ല, സിനിമാനിർമാണ കമ്പനിയുടെ ഓഫിസിലും വിജയകരമായ പച്ചക്കറി കൃഷിയുടെ കഥ പറയാനാകുമെന്നു തെളിയിക്കുകയാണ് കാച്ചെി കലൂരിലെ ഫ്രൈഡേ ഫിലിം ഹൗസ്.

ഫിലിപ്സ് ആൻഡ് മങ്കിപെൻ മുതൽ പെരുച്ചാഴി വരെ വ്യത്യസ്തമായചിത്രങ്ങൾ നിർമിച്ച ഈ സിനിമാനിർമാണ കമ്പനി തങ്ങളുടെ ഓഫിസ് സ്ഥിതിചെയ്യുന്ന പുരയിടത്തിൽകൃഷി ചെയ്യുന്നതു വ്യത്യസ്തമായ ഇനം കായ്കറികൾ! കമ്പനിയുടെ ഉടമകളിലൊരാളായ സാന്ദ്ര തോമസിന്റെ നേതൃത്വത്തിലാണ് എഴുപതോളം പച്ചക്കറി ഇനങ്ങൾ കൃഷി ചെയ്തത്.

ഓഫിസിലെ മുഴുവൻ ജീവനക്കാരും തല്പരരായി എത്തിയതോടെ മൂന്നു മാസം മുൻപാരംഭിച്ച കൃഷിവൻഹിറ്റ് ! പതിനഞ്ചു ജീവനക്കാരാണ് ഇവിടെ. ജോലിയുടെ ഔപചാരികതയുംസമ്മർദവുമില്ലാത്ത തൊഴിൽ സംസ്കാരം രൂപപ്പെടണമെന്ന ആഗ്രഹത്തിന്റെ ഭാഗമായാണു കൃഷി എന്നആശയം ഏറ്റെടുത്തതെന്നു സാന്ദ്ര പറയുന്നു. ‘കർഷകപാരമ്പര്യമോ കൃഷിയെക്കുറിച്ചുള്ള ശാസ്ത്രീയമായ അറിവോ ഇല്ലാത്തവരായി രുന്നു ഞാനടക്കം എല്ലാവരും.

ഒഴിവു നേരങ്ങളിൽ കംപ്യൂട്ടറിൽഫാംവില്ല കളിച്ചു ഹരിതവിപ്ലവം സൃഷ്ടിച്ചതു മാത്രമായിരുന്നു ആകയെുള്ള മുൻപരിചയം. ആദ്യം കൗതുകമായിരുന്നു. പിന്നെആഗ്രഹമായി. അതോടെ രണ്ടുംകൽപ്പിച്ചിറങ്ങുകയായിരുന്നു.ജീവനക്കാരെ മൂന്നു പേർ വീതമുള്ള ഗ്രൂപ്പുകളായി തിരിച്ചു നിശ്ചിതസ്ഥലം അവർക്കു വീതിച്ചു നൽകി.പാലക്കാട്ടുകാരായ രണ്ടു പേർക്കു മാത്രമാണു കൃഷിയെക്കുറിച്ച് അൽപമെങ്കിലും അറിയാമായിരുന്നത്. അവർ മറ്റുള്ളവരെ കാര്യങ്ങൾ പഠിപ്പിച്ചു.

നല്ല ഗുണമേൻമയുള്ള വിത്തുകൾ സംഘടിപ്പിച്ചു. നടുന്നതിനു മുൻപ്നന്നായി നിലം ഒരുക്കി. കൃത്യമായിനനയ്ക്കുന്നതിനു വേണ്ട സംവിധാനങ്ങളൊരുക്കി. മെച്ചപ്പെട്ട ഗ്രൂപ്പിനു സമ്മാനം കൂടി പ്രഖ്യാപിച്ചതോടെ ജീവനക്കാർ ആവേശത്തോടെ കൃഷിയിലേക്കിറങ്ങുകയായിരുന്നു....’ സാന്ദ്രപറയുന്നു.

ജൈവകീടനാശിനി

ജൈവകീടനാശിനികളല്ലാതെ കീടങ്ങളെ തുരത്താൻ മറ്റൊന്നും ഉപയോഗിക്കരുതെന്നു തുടക്കത്തിലേ തീരുമാനമെടുത്തു. ഓഫിസ് കിച്ചണിലെവേസ്റ്റ് വരെ വളമായി ചെടികൾക്കുനൽകി. ജൈവസമ്പ്രദായത്തിൽ കളനാശിനികൾ രൂപപ്പെടുത്തി. ഫേസ്ബുക്കിൽ കൃഷി ചെയ്യുന്നവർക്ക് ഉപദേശ നിർദേശങ്ങൾ നൽകുന്ന ഒരു ഗ്രൂപ്പ് സജീവമായുണ്ട്. സംശയങ്ങൾ വന്നപ്പോഴൊക്കെ അവരെയും സമീപിച്ചു.പയർ വള്ളിയിൽ പൊറ്റൻ വന്നപ്പോൾ എന്തു കീടനാശിനിയാണു തളിക്കേണ്ടതെന്ന് അറിയില്ലായിരുന്നു.

അസുഖം ബാധിച്ച ഇലയുടെ ഫോട്ടോയെടുത്തു പരിഹാരം തേടി ഫേസ്ബുക്ക് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു.സെക്കൻഡുകൾക്കുള്ളിൽ ഒട്ടേറെപോംവഴികളാണു പരിഹാരമായിനിർദേശിക്കപ്പെട്ടത്. അക്കൂട്ടത്തിൽപലതും പരീക്ഷിച്ചു. എല്ലാം വിജയം.

വിളവിൽ വെണ്ട

പച്ചക്കറികൾക്കു പുറമെ കരിമരം, കരിമ്പന, ഇലൂപ്പ, കർപ്പൂരം, ചന്ദനം, കൂവളം,മുളμ്, ജാതി, ബദാം, വഴുതന,തണ്ണിമത്തൻ, അരുത, മുള്ളൻ കാല്ലെിതുടങ്ങിയവയും ഇവിടെയുണ്ട്. ചെടികൾക്കരികിലേക്കു ചെല്ലാനും പരിചരിക്കാനും തുടങ്ങിയതോടെ അവയ്ക്കും ഉൻമേഷം ലഭിച്ചതുപോലെ. മനുഷ്യരുടെ സാമീപ്യവും പരിചരണവുമുണ്ടെങ്കിൽ മരങ്ങളും ചെടികളുമൊക്കെ നമ്മളെയും സ്നേഹിച്ചുതുസിനിമ നിർമാതാവും നടിയുമായ സാന്ദ്ര കലൂരിലെ ഫ്രൈഡേ ഫിലിം ഹൗസ് ഓഫിസ് വളപ്പിൽ കൃഷി ചെയ്യുന്നത് പലയിനം പച്ചക്കറികളും ജന്മനക്ഷത്ര വൃക്ഷങ്ങളുംടങ്ങും- സാന്ദ്ര പറയുന്നു.

ഓഫിസ്ജീവനക്കാരുടെ ജൻമനക്ഷത്രത്തെ സൂചിപ്പിക്കുന്ന നക്ഷത്രവൃക്ഷങ്ങൾ ഇതിനിടെ പുരയിടത്തിൽ നട്ടു. വെണ്ട, വെള്ളരി,അച്ചിങ്ങപ്പയർ തുടങ്ങിയ ഇനങ്ങളാണ് നല്ല വിളവു നൽകിയത്. ആദ്യം വിളവെടുത്തത് ഇവിടെത്തന്നെ പാചകം ചെയ്തു. ബാക്കി വരുന്നവ ലേലം ചെയ്യുകയാണ് പതിവ്. സാന്ദ്രയുടെ പിതാവ് തോമസ് ജോസഫായിരിക്കും മിക്കപ്പോഴും ഇതു വാങ്ങുക.

‘ഞങ്ങൾക്കുസന്തോഷമായിക്കോട്ടെ എന്നു കരുതി ലേലത്തുകയെക്കാൾ കൂടുതൽ പണം നൽകിയാണു പപ്പ പച്ചക്കറികൾ വാങ്ങുന്നത് സാന്ദ്രപറയുന്നു. സിനിമയ്ക്കൊപ്പംകൃഷി സജീവമായി മുന്നോട്ടുകാണ്ടെുപോകാനാണ് തീരുമാനം.അടുത്ത ഘട്ടം ഓഫിസിന്റെ മട്ടുപ്പാവിലേക്കും ഫ്ലാറ്റിലേക്കും പച്ചക്കറി കൃഷി വ്യാപിപ്പിക്കുമെന്നും ഇവർ പറയുന്നു.