വീടിന്റെ മുൻവാതിൽ തുറന്നിറങ്ങുമ്പോൾ താഴെ കൂറ്റൻ പെരുമ്പാമ്പ് കിടക്കുന്നത് കണ്ടാൽ എങ്ങനെയുണ്ടാകും? ഓസ്ട്രേലിയയിലെ ക്വീൻസ്‌ലൻഡിലാണ് ഇത്തരമൊരു സംഭവം നടന്നത്. വീടിന്റെ മുൻവാതിൽ തുറന്ന വീട്ടമ്മ കണ്ടത് 14 അടിയോളം നീളമുള്ള പെരുമ്പാമ്പ് വിശ്രമിക്കുന്നതാണ് കണ്ടത്. തിങ്കളാഴ്ചയാണ് ബെർമിസ് പൈതൺ വിഭാഗത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വീടിന്റെ മുൻവാതിൽ തുറന്നിറങ്ങുമ്പോൾ താഴെ കൂറ്റൻ പെരുമ്പാമ്പ് കിടക്കുന്നത് കണ്ടാൽ എങ്ങനെയുണ്ടാകും? ഓസ്ട്രേലിയയിലെ ക്വീൻസ്‌ലൻഡിലാണ് ഇത്തരമൊരു സംഭവം നടന്നത്. വീടിന്റെ മുൻവാതിൽ തുറന്ന വീട്ടമ്മ കണ്ടത് 14 അടിയോളം നീളമുള്ള പെരുമ്പാമ്പ് വിശ്രമിക്കുന്നതാണ് കണ്ടത്. തിങ്കളാഴ്ചയാണ് ബെർമിസ് പൈതൺ വിഭാഗത്തിൽ പെട്ട ആൽബിനോ പെരുമ്പാമ്പ് പോർച്ചിലെത്തിയത്.

ഭയന്നു പോയ വീട്ടമ്മ ഉടൻ തന്നെ പാമ്പു പിടുത്ത വിദഗ്ധരെ വിവരമറിയിച്ചു. ഗോൾഡ് കോസ്റ്റ് ആൻഡ് ബ്രിസ്ബേയ്ൻ സ്നേക്ക് ക്യാച്ചർ സർവീസിലെ പാമ്പു പിടുത്ത വിദഗ്ധനായ ടോണി ഹാരിസണാണ് പാമ്പിനെ പിടികൂടാനെത്തിയത്. കഴിഞ്ഞ 27 വർഷത്തിനിടയിൽ പിടികൂടിയതിൽ ഏറ്റവും വലിയ ബർമീസ് പെരുമ്പാമ്പാണിതെന്ന് ടോണി ഹാരിസൺ പറഞ്ഞു. 14.8 അടി നീളവും 80 കിലോയോളം ഭാരവുമുണ്ടായിരുന്നു ആൽബിനോ പെരുമ്പാമ്പിന് . ആരെങ്കിലും അനധികൃതമായി വളർത്തിയ പെരുമ്പാമ്പ് ആകാമിത്. ഉടമയുടെ കൈയിൽ നിന്നും കബളിപ്പിച്ച് കടന്നതോ ഉടമ ഉപേക്ഷിച്ചതോ ആകാം പെരുമ്പാമ്പിനെയെന്നും ഹാരിസൺ വിശദീകരിച്ചു.

ADVERTISEMENT

ടോണി ഹാരിസൻ തന്നെയാണ് ഇവരുടെ ഔദ്യോഗിക ഫെയ്സ്‌ബുക്ക് പേജിൽ ഈ ചിത്രങ്ങൾ പങ്കുവച്ചത്. ഓസ്ട്രേലിയയിലെ അധിനിവേശ ജീവികളുടെ വിഭാഗത്തിൽപെട്ടതാണ് ബർമീസ് പെരുമ്പാമ്പുകൾ. വളർത്തു പാമ്പായി കൊണ്ടുവന്ന ബർമീസ് പെരുമ്പാമ്പുകൾ ഉടമകൾ ഉപേക്ഷിച്ചതിനെ തുടർന്ന് അനുകൂലമായ ആവാസവ്യവസ്ഥയിൽ ഗണ്യമായി പെരുകുകയായിരുന്നു. പ്രാദേശിക ജീവജാലങ്ങളെ ഇല്ലാതാക്കിയായിരുന്നു ഇവയുടെ മുന്നേറ്റം. പലതരം വൈറസുകളുടെയും ഉറവിടമാണ് ഇവയെന്നും ഹാരിസൺ വ്യക്തമാക്കി.