അരണയും മൂർഖൻപാമ്പും തമ്മിലുള്ള വേറിട്ട പോരാട്ടത്തിന്റെ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. സൗത്ത് ആഫ്രിക്കയിലെ സാബി സാൻഡിൽ നിന്നു പകർത്തിയതാണ് ഈ ദൃശ്യം. 56 കാരനായ ജോർസ് ഡാൻഹോസർ ആണ് അപൂർവ ദൃശ്യം പകർത്തിയത്. ഭാര്യയ്ക്കും കുട്ടികൾക്കുമൊപ്പം വിനോദസഞ്ചാരത്തിനെത്തിയതായിരുന്നു ജോർസ്. സഫാരി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അരണയും മൂർഖൻപാമ്പും തമ്മിലുള്ള വേറിട്ട പോരാട്ടത്തിന്റെ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. സൗത്ത് ആഫ്രിക്കയിലെ സാബി സാൻഡിൽ നിന്നു പകർത്തിയതാണ് ഈ ദൃശ്യം. 56 കാരനായ ജോർസ് ഡാൻഹോസർ ആണ് അപൂർവ ദൃശ്യം പകർത്തിയത്. ഭാര്യയ്ക്കും കുട്ടികൾക്കുമൊപ്പം വിനോദസഞ്ചാരത്തിനെത്തിയതായിരുന്നു ജോർസ്. സഫാരി കഴിഞ്ഞ് ക്യാംപിലേക്ക് മടങ്ങുന്ന സമയത്താണ് വഴിയിലേക്ക് ഇഴഞ്ഞെത്തുന്ന മൊസാംബിക്ക് സ്പിറ്റിങ് കോബ്ര വിഭാഗത്തിൽ പെടുന്ന പാമ്പിനെ കണ്ടത്. വിഷപ്പാമ്പിനെ കണ്ടതും വളരെ കരുലോടെയാണ് ജോർസും കുടുംബവും നീങ്ങിയത്.

പിന്നീടാണ് ഇവർ സമീപത്തുണ്ടായിരുന്ന വലിയ ഇനം അരണയെ കണ്ടത്. അരണയാണ് പാമ്പിന്റെ ലക്ഷ്യം എന്നു മനസ്സിലാക്കിയ ഇവർ എങ്ങനെയാണ് പാമ്പ് വേട്ടയാടുന്നതെന്ന് കാണാൻ ക്യാമറയുമായി കാത്തിരുന്നു. അൽപസമയം അരണയെ നോക്കിയ മൂർഖൻ പാമ്പ് പെട്ടെന്നു തന്നെ അതിന്റെ ശരീരത്തിൽ കടിച്ചു. അൽപസമയത്തിനകം തന്നെ അരണയുടെ ശരീരം തളർന്നു. 

Image Credit: Jors Dannhauser
ADVERTISEMENT

അരണ തളർന്നെന്നു മനസ്സിലാക്കിയ പാമ്പ് അതിന്റെ ശരീരമാകെ മണത്തു നോക്കിയ ശേഷം ഒന്നോടെ വിഴുങ്ങാൻ തുടങ്ങി. പിടഞ്ഞു രക്ഷപെടാൻ അരണ ശ്രമിച്ചെങ്കിലും പാമ്പ് അതിനെ വരിഞ്ഞുമുറുക്കി. ഇതോടെ അരണയുടെ തലയിൽ കടിച്ചുവലിച്ച് പാമ്പ് അതിനെ ഒന്നോടെ വിഴുങ്ങുകയായിരുന്നുവെന്ന് ലേറ്റസ്റ്റ് സൈറ്റിങ്ങിനു നൽകിയ വിശദീകരണത്തിൽ ജോർസ് വ്യക്തമാക്കി. ഇരയെ ഒന്നോടെ വിഴുങ്ങിയ പാമ്പ് പിന്നീട് സമീപത്തുള്ള കുറ്റിക്കാട്ടിലേക്ക് മറയുകയും ചെയ്തു.

English Summary: Battle Between Cobra and Lizard