ശക്തമായ ചുഴലിക്കാറ്റിൽ തകർന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്നും 9 ദിവസങ്ങൾക്കു ശേഷം പൂച്ചയെ ജീവനോടെ കണ്ടെത്തി. അമേരിക്കയിലെ കെന്റക്കിയിലെ മെയ്ഫീൽഡ് എന്ന പ്രദേശത്ത് ഡിസംബർ പത്തിനാണ് ശക്തമായ ചുഴലിക്കാറ്റുണ്ടായത്. ജിബ്സൺ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന കെട്ടിടം ചുഴലിക്കാറ്റിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശക്തമായ ചുഴലിക്കാറ്റിൽ തകർന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്നു 9 ദിവസങ്ങൾക്കു ശേഷം പൂച്ചയെ ജീവനോടെ കണ്ടെത്തി. അമേരിക്കയിലെ കെന്റക്കിയിലെ മെയ്ഫീൽഡ് എന്ന പ്രദേശത്ത് ഡിസംബർ പത്തിനാണ് ശക്തമായ ചുഴലിക്കാറ്റുണ്ടായത്. ജിബ്സൺ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന കെട്ടിടം ചുഴലിക്കാറ്റിൽ പൂർണമായും തകർന്നു. ഇദ്ദേഹത്തിന്റെ വളർത്തുപൂച്ചയായ മാഡിക്സിനെ ഒൻപതു ദിവസങ്ങൾക്കു ശേഷമാണ് അവശിഷ്ടങ്ങൾക്കിടയിൽ നിന്നു ജീവനോടെ കണ്ടെത്തിയത്. 

അപകടം നടന്നതിനു തൊട്ടുപിന്നാലെ മാഡിക്സിനെ കാണാതായതിനാൽ തന്റെ പ്രിയപ്പെട്ട പൂച്ചയുടെ ജീവൻ നഷ്ടപ്പെട്ടിരിക്കാമെന്ന വിഷമത്തിലായിരുന്നു ജിബ്സൺ. എന്നാൽ കെട്ടിടാവശിഷ്ടങ്ങൾക്കു സമീപമെത്തിയപ്പോൾ പൂച്ച കരയുന്ന ശബ്ദം കേൾക്കുന്നതായി തോന്നി. സംശയം സ്ഥിരീകരിക്കാനായി മാഡിക്സിന്റെ പേര് ഉറക്കെ വിളിച്ചപ്പോൾ മറുപടിയെന്നോണം വീണ്ടും കരച്ചിൽ കേട്ടു. ഇതോടെ പൂച്ച ജീവനോടെയുണ്ടെന്ന് ഉറപ്പിക്കുകയായിരുന്നു.

ADVERTISEMENT

എന്നാൽ തകർന്നുവീണ കട്ടകളുടെയും സിമന്റ് പാളികളുടെയും ഇടയിൽ പൂച്ച എവിടെയാണ് കുടുങ്ങിക്കിടക്കുന്നതെന്ന് തിരിച്ചറിയാനായില്ല. ഏറെ തിരഞ്ഞെങ്കിലും ആദ്യ ശ്രമങ്ങൾ വിഫലമായിരുന്നു. ഏതാനും ദിവസങ്ങൾ പൂച്ചയെ കണ്ടെത്താനായി ശ്രമങ്ങൾ തുടർന്നെങ്കിലും  സാധിക്കാതെ വന്നതോടെ മാഡിക്സിനെ നഷ്ടപ്പെട്ടതായി  ഉറപ്പിക്കുകയും ചെയ്തു. ഒടുവിൽ കഴിഞ്ഞ ഞായറാഴ്ച വീണ്ടും കെട്ടിടം തകർന്ന സ്ഥലത്തെത്തിയപ്പോൾ  ക്ഷീണിച്ച നിലയിലുള്ള പൂച്ചയുടെ ഞരക്കങ്ങൾ വീണ്ടും കേൾക്കുകയായിരുന്നു. പൂച്ച ജീവനോടെയുണ്ടെന്ന് വിശ്വസിക്കാൻ പ്രയാസമായിരുന്നെങ്കിലും അതിനെ രക്ഷിക്കാനുള്ള ഒരു സാധ്യതയും നഷ്ടപ്പെടരുതെന്ന് കരുതി അപ്പോൾ തന്നെ ജിബ്സൺ സഹായത്തിനായി കുറച്ച് ആളുകളെയും ഒപ്പം കൂട്ടി. 

ഇത്തവണ എന്തായാലും ജിബ്സണിന്റെയും  സഹായികളുടെയും ശ്രമം ഫലം കണ്ടു. പൊളിഞ്ഞു വീണ കട്ടകൾക്കിടയിൽ ഉണ്ടായിരുന്ന ചെറിയ വിടവിൽനിന്നും യാതൊരു പരുക്കുകളും ഏൽക്കാത്ത നിലയിലാണ് പൂച്ചയെ കണ്ടെത്തിയത്. ഇത്രയും വലിയ അപകടമുണ്ടായിട്ടും  പോറൽ പോലുമേൽക്കാതെ പൂച്ച രക്ഷപ്പെട്ടത്  അദ്ഭുതമാണെന്ന് ജിബ്സൺ വിശദീകരിച്ചു. പൂച്ചകൾക്ക് ഒൻപത് ജീവിതം ഉള്ളതായി പറയപ്പെടുന്നതു സത്യമാണെങ്കിൽ മാഡിക്സ് അതിൽ എട്ടും ഈ ദിവസങ്ങൾകൊണ്ട് പ്രയോജനപ്പെടുത്തിയിരിക്കാമെന്നും അദ്ദേഹം പറയുന്നു. 

ADVERTISEMENT

എന്തായാലും ഭക്ഷണവും വെള്ളവും കിട്ടാതെ ഒരാഴ്ചയിലധികം കഴിഞ്ഞതിനാൽ മാഡിക്സ് ഏറെ ക്ഷീണിതനായിരുന്നു. പുറത്തെത്തിച്ച ഉടൻ തന്നെ മൂന്നു ബൗൾ നിറയെ ഭക്ഷണവും ഒരു ബൗൾ നിറയെ വെള്ളവും കുടിച്ചാണ് പൂച്ച ക്ഷീണമകറ്റിയത്. വിശദ പരിശോധനയ്ക്കായി മാഡിക്സിനെ  മൃഗരോഗവിദഗ്ധനു സമീപവുമെത്തിച്ചിരുന്നു. ഭയവും തളർച്ചയും ഉണ്ടായതൊഴിച്ചാൽ പൂച്ച തികച്ചും ആരോഗ്യവാനാണെന്നാണ് പരിശോധനകളിൽ കണ്ടെത്തിയത്.

English Summary: Cat Found Alive In Building Rubble 9 Days After Deadly Tornado Wreaked Havoc In Kentucky