കഴിഞ്ഞ മൂന്നു വർഷങ്ങൾക്കിടയിൽ ദക്ഷിണ കൊറിയയിലുണ്ടായ 107 അഗ്നിബാധകൾക്ക് തുടക്കമിട്ടത് വളർത്തുപൂച്ചകളെന്നു സോളിലെ കൊറിയൻ അഗ്നിശമന സേനാ അധികൃതർ. പൂച്ചകളെ വളർത്തുന്നവർ ജാഗ്രത പാലിക്കണമെന്നും കൊറിയൻ പൗരൻമാർക്കു നൽകിയ മുന്നറിയിപ്പിൽ അധികൃതർ വ്യക്തമാക്കി. ദക്ഷിണ കൊറിയയിൽ വ്യാപകമായി ഇലക്ട്രിക് സ്റ്റൗവുകളും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കഴിഞ്ഞ മൂന്നു വർഷങ്ങൾക്കിടയിൽ ദക്ഷിണ കൊറിയയിലുണ്ടായ 107 അഗ്നിബാധകൾക്ക് തുടക്കമിട്ടത് വളർത്തുപൂച്ചകളെന്നു സോളിലെ കൊറിയൻ അഗ്നിശമന സേനാ അധികൃതർ. പൂച്ചകളെ വളർത്തുന്നവർ ജാഗ്രത പാലിക്കണമെന്നും കൊറിയൻ പൗരൻമാർക്കു നൽകിയ മുന്നറിയിപ്പിൽ അധികൃതർ വ്യക്തമാക്കി. ദക്ഷിണ കൊറിയയിൽ വ്യാപകമായി ഇലക്ട്രിക് സ്റ്റൗവുകളും മറ്റും ഉപയോഗിക്കുന്നുണ്ട്. ഇവ പ്ലഗിൽ നിന്നു ബന്ധം വേർപ്പെടുത്താതെ ആളുകൾ അലക്ഷ്യമായി ഇട്ടിട്ടുപോകുന്നതാണു തീപിടിത്തങ്ങൾ തുടങ്ങാനുള്ള പ്രധാന കാരണമായി അധികൃതർ പറയുന്നത്. വളർത്തുപൂച്ചകൾ ഇവയിലേക്കു ചാടിക്കയറുകയും ഇവയുടെ ടച്ച് സെൻസിറ്റീവായ ബട്ടണുകളിൽ അമർത്തി ഇവ ചൂടാകാനിടവരുകയും തുടർന്ന് അനിയന്ത്രിതമായ അളവിൽ ചൂടായ ഇവ അഗ്നിബാധയ്ക്കു വഴി വയ്ക്കുകയും ചെയ്യുന്നതാണു കൂടുതൽ സംഭവങ്ങളിലും നടന്നിരിക്കുന്നതെന്ന് കൊറിയൻ അധികൃതർ വ്യക്തമാക്കുന്നു. 

ADVERTISEMENT

തലസ്ഥാന നഗരമായ സോളിലാണ് ഇത്തരം സംഭവങ്ങൾ ഏറെയും നടന്നത്. നൂറുകണക്കിനു അഗ്നിബാധകൾ നടന്ന സംഭവങ്ങളിൽ ഭൂരിഭാഗവും സംഭവിച്ചത് ഉടമസ്ഥർ പുറത്തു പോയ സമയമാണ്. എന്നാൽ വിവിധ സംഭവങ്ങളിൽ നാലു പേർക്ക് പരുക്ക് പറ്റിയതിന്റെയും സ്ഥിരീകരണമുണ്ട്. പൂച്ചകൾ നിമിത്തമുള്ള ഗൃഹ അഗ്നിബാധകളുടെ തോത് വർധിക്കുകയാണെന്നും പൂച്ചകളെ വളർത്തുന്നവർ പ്രത്യേക ജാഗ്രത പുലർത്തണമെന്നും കൊറിയൻ അഗ്നിശമന സേനാ വിഭാഗം മേധാവി ചുങ് ഗ്യോ ചുൽ പറയുന്നു. പൂച്ചകളെ വളർത്തുന്നവർ ഇലക്ട്രിക് സ്റ്റൗവുകൾ ഉപയോഗിക്കാത്ത സമയം വൈദ്യുതിയുമായുള്ള ബന്ധം വേർപെടുത്തണമെന്നും, പേപ്പർ മുതലായ കത്തുന്ന സാമഗ്രികൾ സ്റ്റൗവിനു സമീപത്തു നിന്നു നീക്കം ചെയ്യണമെന്നും അഗ്നിശമന സേന ഉപദേശം നൽകുന്നു.

ADVERTISEMENT

വളർത്തുമൃഗങ്ങളെ വീട്ടിൽ വളർത്താൻ ഇഷ്ടപ്പെടുന്നവരാണ് കൊറിയക്കാർ. എന്നാൽ പൂച്ചകളേക്കാളും പ്രിയം നായ്ക്കളോടാണ്. കൊറിയൻ വീടുകളിലെ വളർത്തുമൃഗങ്ങളിൽ 81.6 ശതമാനവും നായ്ക്കളാണ്. മാൾട്ടീസ് ഡോഗ്, പൊമറേനിയൻ, പൂഡിൽ എന്നിവയാണ് കൊറിയക്കാരുടെ ഇഷ്ട നായ ബ്രീഡുകൾ. പൂച്ചകൾ ആകെ വളർത്തുമൃഗങ്ങളുടെ 28.6 ശതമാനം മാത്രമാണുള്ളത്.

യുഎസിലും ഇത്തരം സംഭവങ്ങൾ ധാരാളം ഉണ്ടായിട്ടുണ്ട്. പ്രതിവർഷം ആയിരത്തിലധികം അഗ്നിബാധകൾ വളർത്തുമൃഗങ്ങൾ കാരണം ഉടലെടുക്കുന്നുണ്ടെന്നു അമേരിക്കൻ ഹ്യൂമേൻ അസോസിയേഷൻ മുന്നറിയിപ്പു നൽകുന്നു,

ADVERTISEMENT

English Summary: Your cat could burn your house down, Korean officials warn after 107 fires sparked by felines